മറാത്തി സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ ആത്മകഥയാണ് അക്കർമാശി (മറാഠി: अक्करमाशी). 'അക്കർമാശി' എന്നാൽ ജാതിഭ്രഷ്ടൻ എന്നാണ് അർത്ഥം. സമൂഹത്തെ ദളിതന്റെ വീക്ഷണകോണിൽ നിന്ന് കാണുന്ന പുസ്തകമാണിത്. കാളിയത്ത് ദാമോദരൻ നടത്തിയ ഈ കൃതിയുടെ മലയാള പരിഭാഷയ്ക്ക് വിവർത്തനസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[1] [2].

അക്കർമാശി
Cover
മലയാള പരിഭാഷയുടെ പുറംചട്ട
കർത്താവ്ശരൺകുമാർ ലിംബാളെ
യഥാർത്ഥ പേര്ജാതിഭ്രഷ്ടൻ എന്നർത്ഥം വരുന്ന अक्करमाशी എന്ന മറാഠി വാക്ക്
പരിഭാഷകാളിയത്ത് ദാമോദരൻ
രാജ്യംഇന്ത്യ
ഭാഷമറാഠി
പ്രസാധകൻമാതൃഭൂമി ബുക്ക്സ് (മലയാളം)
ഏടുകൾ192
ISBN81-8264-205-1

പ്രമേയംതിരുത്തുക

മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമത്തിൽ മഹാർജാതിക്കാരുടെ കോളനിയിൽ നാട്, ഭാഷ, അമ്മ, അച്ഛൻ, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരൺകുമാർ ലിംബാളെയുടെ ആത്മ നൊമ്പരങ്ങളാണ് ഗ്രന്ഥം പറയുന്നത്.ദാരിദ്ര്യം,അനാഥത്വം,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം,എന്നിവയെല്ലാം ഈ കൃതിയിൽ കാണാം

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അക്കർമാശി&oldid=2743316" എന്ന താളിൽനിന്ന് ശേഖരിച്ചത്