പ്രസിദ്ധ വിവർത്തനസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ. കാളിയത്ത് ദാമോദരൻ. ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രൊഫസർ പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ മലയാളത്തിൽ എല്ലാ വർഷവുമുണ്ടാകുന്ന മികച്ച വിവർത്തനസാഹിത്യകൃതിക്ക് പ്രൊഫ. കാളിയത്ത് ദാമോദരൻ പുരസ്കാരം നൽകുന്നുണ്ട്.

കാളിയത്ത് ദാമോദരൻ
ജനനം1942 ഫെബ്രുവരി 22
തൃശൂർ
മരണം2009 ജനുവരി 27 [1]
തൃശൂർ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
പങ്കാളിസതീദേവി
കുട്ടികൾജയശ്രീ, ശ്രീലേഖ, വിനീത്‌ കൃഷ്‌ണൻ, വിനോദ്‌ കൃഷ്‌ണൻ

ജീവിതരേഖ

തിരുത്തുക

കെ. കുട്ടികൃഷ്ണൻ നായരുടെയും ഭാർഗ്ഗവി അമ്മയുടെയും മകനായി 1942 ഫെബ്രുവരി 22-ന് കിള്ളിമംഗലത്താണ് ഇദ്ദേഹം ജനിച്ചത്. കിളളിമംഗലം ഗവണ്മെന്റ് എൽ.പി.സ്‌കൂൾ, ചേലക്കര ശ്രീമൂലം തിരുനാൾ ഗവണ്മെന്റ് ഹൈസ്‌കൂൾ, തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌, ശ്രീ കേരളവർമ്മ കോളജ്‌, പൂണെ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. മുംബൈ റിസർവ്‌ ബാങ്കിൽ അല്‌പകാലം ജോലി ചെയ്തിട്ടുണ്ട്. തൃശൂർ ശ്രീകേരളവർമ്മ കോളജിൽ കൊമേഴ്‌സ്‌ വിഭാഗത്തിലാണ് അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ച ഇദ്ദേഹം 1984-ൽ വകുപ്പദ്ധ്യക്ഷനായി. 1997-ൽ തൽസ്‌ഥാനത്തുനിന്നു വിരമിച്ചു. കോഴിക്കോട്‌ സർവ്വകലാശാല സെനറ്റ്‌, അക്കാദമിക്‌ കൗൺസിൽ, സിൻഡിക്കേറ്റ്‌ എന്നീ സമിതികളിൽ അംഗമായിരുന്നു. 1998 ജൂണിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2009 ജനുവരി 27-ന് അർബ്ബുദരോഗബാധയെത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു.[1]

സതീദേവിയാണ് ഭാര്യ. ജയശ്രീ, ശ്രീലേഖ, വിനീത്‌ കൃഷ്‌ണൻ, വിനോദ്‌ കൃഷ്‌ണൻ എന്നിവരാണ് മക്കൾ.

ചെറുകഥകളും, കവിതകളും മറ്റു ഗ്രന്ഥങ്ങളും മറാഠിയിൽനിന്നും വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

പുരസ്കാരങ്ങൾ

തിരുത്തുക

അക്കർമാശിയുടെ മലയാള പരിഭാഷയ്ക്ക് വിവർത്തനസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[5][6]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 ദി ഹിന്ദു - ഇ പേപ്പർ Archived 2009-06-04 at the Wayback Machine. ദാമോദരൻ കാളിയത്ത് ഡെഡ്.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-14.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-06. Retrieved 2012-08-14.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-08-14.
  6. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=കാളിയത്ത്_ദാമോദരൻ&oldid=3802961" എന്ന താളിൽനിന്ന് ശേഖരിച്ചത്