ഇന്ത്യയിലെ ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് ഡോ. ശരൺകുമാർ ലിംബാളെ‍. മറാഠി നോവലിസ്റ്റ, കഥാകൃത്ത്, കവി, സാഹിത്യ വിമർശകൻ. മഹാരാഷ്ട്രയിലെ പൂനയിൽ ജനിച്ചു.1956 ജൂൺ1-ന് ജനനം.ഇംഗ്ലീഷിൽ ബിരുദവും മറാഠിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി.നാല്പതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കർമാശി എന്ന ആത്മകഥാഖ്യാനമാണ്‌ ആദ്യകൃതി. The outcaste എന്ന പേരിൽ ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ മലയാളം ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തുകയും ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവർത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത്‌ സാഹിത്യത്തിലെ ഉദാത്തസൃഷ്ടിയായി ഗണിക്കപ്പെടുന്നു. നാസിക്‌ ആസ്ഥാനമായുള്ള യശ്വന്തറാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ പൂനെ ഡിവിഷൻ റീജനൽ ഡയറക്‌ടറാണ്‌ ഇദ്ദേഹമിപ്പോൾ.2004-ൽ പ്രസിദ്ധപ്പെടുത്തിയ Towards an Aesthetics of Dalit Literature ഇന്ത്യൻ ദളിത് സാഹിത്യപഠനങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് കണക്കാക്കുന്നത്. ഡോ. പി.കെ.ചന്ദ്രൻ ആണ് അവർണൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് [1]

പ്രധാന കൃതികൾ

തിരുത്തുക

അക്കർമാശി(ആത്മകഥ) ,ചൂവാ ചൂത്ത്,ബഹുജൻ ,ഹിന്ദു (നോവൽ), ദളിത് ബ്രാഹ്മൺ, ഉദ്രേക് (കഥ), സാംസ്കൃതിക് സംഘർഷ്, ഭാരതീയ് ദളിത് സാഹിത്യ, ദളിത് സാഹിത്യാചേ സൗന്ദര്യശാസ്ത്ര(പഠനം)

  1. http://www.hindu.com/2009/12/28/stories/2009122853740400.htm[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=ശരൺകുമാർ_ലിംബാളെ&oldid=3792017" എന്ന താളിൽനിന്ന് ശേഖരിച്ചത്