അക്കോസ്റ്റാ ജൊയാക്വിൻ

(അക്കോസ്റ്റ ജൊയാക്വിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊളംബിയയിലെ സ്വാതന്ത്ര്യസമരനേതാവും ചരിത്രകാരനുമാണ് അക്കോസ്റ്റ ജൊയാക്വിൻ. 1800 ഡിസംബർ 29-ന് ഗ്വാഡ്വാസിൽ ജനിച്ചു. തെ. അമേരിക്കയിലെ കോളണികളുടെ മോചനത്തിനുവേണ്ടി സ്പാനിഷ് ഗവൺമെന്റിനെതിരായി സമരം നടത്തിയ സൈമൺ ബൊളിവറുടെ കീഴിൽ അക്കോസ്റ്റാ സേവനം അനുഷ്ഠിച്ചു. ഭൂമിശാസ്ത്രം, ചരിത്രം, അന്തരീക്ഷശാസ്ത്രം, ഭൂവിജ്ഞാനീയം എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1848-ൽ പാരിസിൽ പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥം (A Historical Compe-ndium of the Discovery and Colonisation of New Granada in the Sixteenth Century) ആണ് ഇദ്ദേഹത്തിന്റെ വിലപ്പെട്ട കൃതി. ഈ ഗ്രന്ഥരചനയ്ക്ക് ആവശ്യമായ വസ്തുതകൾ ശേഖരിക്കുന്നതിന് ഇദ്ദേഹം കൊളംബിയ, സ്പെയിൻ എന്നിവിടങ്ങളിൽ സഞ്ചരിക്കുകയും അവിടത്തെ പുരാവസ്തു ശേഖരങ്ങൾ പരിശോധിക്കുകയും ചെയ്തു. അക്കോസ്റ്റാ 1852 ഫെ. 21-ന് ഗ്വാഡ്വാസിൽ വച്ചു നിര്യാതനായി.[1][2]

അക്കോസ്റ്റാ ജൊയാക്വിൻ
ജനനം(1800-12-29)29 ഡിസംബർ 1800
മരണം21 ഫെബ്രുവരി 1852(1852-02-21) (പ്രായം 51)
ദേശീയതNeogranadine
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൂമിശാസ്ത്രജ്ഞൻ
  1. http://www.bvbinfo.com/player.asp?ID=8070 Joaquin Acosta
  2. http://www.britannica.com/EBchecked/topic/3979/Joaquin-Acosta Joaquín Acosta

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കോസ്റ്റാ ജൊയാക്വിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കോസ്റ്റാ_ജൊയാക്വിൻ&oldid=3607055" എന്ന താളിൽനിന്ന് ശേഖരിച്ചത്