പുരാതന ഗ്രീസിലെ പന്ത്രണ്ടു അക്കിയ നഗരരാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയസഖ്യമാണ്‌ അക്കിയൻ ലീഗ്. അക്കിയ, ഹെലൈക്ക്, ഒലിനോസ്, പാറ്റ്റായി, ഡൈം, ഫറായ്, ലിയോൻഷൻ, അയഗീര, പെല്ലനെ, അയ്ഗിയോൺ ബ്യൂറ, കെറിനിയ, ട്രിറ്റിയ എന്നിവയായിരുന്നു ലീഗിലെ അംഗരാഷ്ട്രങ്ങൾ. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്തു തങ്ങളുടെ നഗര രാഷ്ട്രങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്ട്രീയസംഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് അതു നഗരരാഷ്ട്രങ്ങളുടെ ഒരു വിശാല സഖ്യം (Confede-ration) ആയി പരിണമിച്ചു. ബി.സി. 280-നോടുകൂടി രാജ്യതന്ത്രജ്ഞനും സൈന്യാധിപനുമായ അരത്തൂസിന്റെ ശ്രമഫലമായി ഈ രാഷ്ട്രീയസഖ്യം പ്രബലമായിത്തീർന്നു. മറ്റു പല നഗരരാഷ്ട്രങ്ങളും അക്കീയൻ ലീഗിലെ അംഗരാഷ്ട്രങ്ങളായി. ഫെഡറൽ ഭരണകൂടത്തിന്റെ സ്വഭാവം ഈ രാഷ്ട്രസംഘടനയ്ക്കു നൽകുന്നതിലും അരത്തൂസ് നിർണായകമായ പങ്കു വഹിച്ചിരുന്നു. ആഭ്യന്തരകാര്യങ്ങളിൽ സ്വതന്ത്രമായിരുന്ന ഓരോ അംഗരാഷ്ട്രത്തിനും വിദേശനയം, യുദ്ധം എന്നിവയിൽ ചില പരിമിതികൾ ഉണ്ടായിരുന്നു. കേന്ദ്രഭരണകൂടം ജനകീയഭരണസമ്പ്രദായത്തെ അംഗീകരിച്ചിരുന്നു. അംഗരാഷ്ട്രപ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സഭയും മന്ത്രിസഭയും ഈ രാഷ്ട്രീയ സഖ്യത്തിന്റെ പ്രത്യേകതകളായിരുന്നു. പ്രതിനിധി സഭ ഓരോ നഗരരാഷ്ട്രത്തിലും ക്രമത്തിൽ മാറിമാറി സമ്മേളിക്കുന്ന പതിവും നിലവിൽ വന്നു. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറൽ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു.

League of the Achaeans

κοινὸν τῶν Ἀχαιῶν
Koinon ton Achaion
280 BC–146 BC
Achaean League in 150 BC
Achaean League in 150 BC
തലസ്ഥാനംAigion (meeting place)
പൊതുവായ ഭാഷകൾAchaean Doric Koine, Koine Greek
മതം
Ancient Greek religion
ഗവൺമെൻ്റ്Republican Confederacy
Strategos
 
നിയമനിർമ്മാണംAchaean assembly
ചരിത്ര യുഗംClassical Antiquity
• Re-founded under the leadership of Aigion, with the aim to "expel the Macedonians"
280 BC
• Philopoemen conquers Sparta
188 BC
• Conquered by the Roman Republic in the Achaean War
146 BC
നാണയവ്യവസ്ഥGreek drachma
മുൻപ്
ശേഷം
League of Corinth
Achaea (Roman province)
അക്കീയൽ ലീഗിന്റെ അധീനതയിലുള്ള രാജ്യം 200 BC.

മാസിഡോണിയൻ ആക്രമണങ്ങളെ ഒരു നൂറ്റാണ്ടു കാലത്തോളം ചെറുത്തുനില്ക്കാൻ ഇതിന് കഴിഞ്ഞതു സംഘടിതമായി ഉറച്ചുനിന്നതുകൊണ്ടാണ്. ഏതാണ്ട് 2 ശതബ്ദക്കാലം ഈ സഖ്യം പ്രാബല്യത്തിൽ ഇരുന്നു. റോമാക്കാരുടെ ഹിതത്തിനു വിപരീതമായി സ്പാർട്ടയുമായി നടന്ന യുദ്ധത്തിൽ (ബി.സി. 150) ഈ രാഷ്ട്രീയസഖ്യത്തിലെ സേനകൾ പരാജയമടയുകയും കാലാന്തരത്തിൽ ഈ രാഷ്ട്രങ്ങൾ മുഴുവൻ റോമാസാമ്രാജ്യത്തിൽ ലയിക്കുകയും ചെയ്തു. ബി.സി. 146-ൽ റോമൻ സൈന്യാധിപനായ ലൂഷിയസ് മമ്മിയസ് കോറിന്തിനു സമീപംവച്ചു സഖ്യസേനയെ നിശ്ശേഷം പരാജയപ്പെടുത്തിയതോടെ അക്കീയൻ ലീഗ് നാമാവശേഷമായി.[1][2]

  1. http://www.mlahanas.de/Greeks/History/AchaeanLeague.html Archived 2010-08-20 at the Wayback Machine. Achaean League
  2. http://www.encyclopedia.com/topic/Achaean_League.aspx Achaean League

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കീയൻ ലീഗ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കീയൻ_ലീഗ്&oldid=3622501" എന്ന താളിൽനിന്ന് ശേഖരിച്ചത്