അക്കരക്കാഴ്ചകൾ
അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി കൈരളി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ഹാസ്യ പരമ്പരയാണ് അക്കരക്കാഴ്ച്ചകൾ.[1][2]. ലൊകമെംബാടുമുള്ള മലയാളികൾക്കിടയിൽ വളരെയധികം പ്രചാരം ഈ പരമ്പര നേടിയിരുന്നു. 50 എപ്പിസോഡുകളുടെ ആദ്യ സീസണിന്റെ സംപ്രേക്ഷണം 2010 ഇൽ കഴിഞ്ഞ ഈ പ്രോഗ്രാം താത്കാലിമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.
അക്കരക്കാഴ്ച്ചകൾ | |
---|---|
സൃഷ്ടിച്ചത് | അബി വർഗ്ഗീസ് അജയൻ വേണുഗോപാലൻ |
അഭിനേതാക്കൾ | ജോസ് വലിയകല്ലുങ്കൽ സജിനി സക്കറിയ ജേക്കബ് ഗ്രിഗറി |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | ന്യൂ ജെഴ്സി |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | കൈരളി ടി.വി. |
Picture format | NTSC (480i) |
Audio format | Stereo |
ഒറിജിനൽ റിലീസ് | February 15, 2008 |
ലൊക്കേഷൻ
തിരുത്തുക- ന്യൂ ജെഴ്സിയിലുള്ള എങ്കിള്വുഡ്. ജോർജ്ജ് തേക്കിന്മൂട്ടിലിന്റെ ഗൃഹം. (സംവിധായകൻ അബി വർഗീസിന്റെ യഥാർത്ഥഗൃഹം)
- ന്യൂ ജെഴ്സിയിലുള്ള നോർത്ത് ബ്രുസ്‌വിക് ടൗൺഷിപ്പ്. മഹിയുടേയും ബേബിക്കുട്ടന്റേയും ഗൃഹം. (തിരക്കഥാകൃത്ത് അജയൻ വേണുഗോപാലന്റെ യഥാർത്ഥ ഗൃഹം)
പ്രേക്ഷകർ
തിരുത്തുകഈ പരമ്പരയ്ക്ക് 80,000 പ്രേക്ഷകർ ഉണ്ടെന്നാണ് കണക്ക്.കൈരളി ചാനലിൽ 2008 മുതൽ 2010 വരെ ഇത് പ്രദർശിപ്പിച്ചു. അതിനോടൊപ്പം യുട്യൂബിൽ ഈ സീരിയലിന്റെ 50 എപ്പിസൊഡും ലഭ്യമാണു..അക്കരെകാഴ്ചകൾ ഔദ്യോഗിക യുട്യൂബ് ചാനൽ കണക്ക് പ്രകാരം 62814960 വ്യൂസ് ആണു. ഓൺലൈൻ ദൃശ്യമാധ്യമ പ്രേക്ഷകർക്കിടയിൽ ഈ സീരിയലിനു വൻ പ്രചാരം ലഭിക്കുന്നുണ്ട്..
ഡി.വി.ഡി
തിരുത്തുകകേരള അസോസിയേഷൻ ഓഫ് ന്യൂ ജെഴ്സിയുടെ (KANJ) 2008-ലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഈ പരമ്പരയുടെ ഒരു ഡി.വി.ഡി പുറത്തിറക്കുകയുണ്ടായി.
കഥാപാത്രങ്ങൾ
തിരുത്തുകകഥാപാത്രം | അഭിനേതാവ് | വിവരണം |
---|---|---|
ജോർജ്ജ് തേക്കിന്മൂട്ടിൽ | ജോസ്‌കുട്ടി വലിയകല്ലുങ്കൽ | ഇൻഷുറൻസ് ഏജന്റ് |
റിൻസി | സജിനി സക്കറിയ | ജോർജ്ജിന്റെ ഭാര്യ. തൊഴിൽ: നഴ്‌സ്. |
ഗ്രിഗറി a.k.a ഗിരിഗിരി | ജേക്കബ് ഗ്രിഗറി | ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി |
അപ്പച്ചൻ | പൗലോസ് പാലാട്ടി | ജോർജ്ജിന്റെ അപ്പച്ചൻ |
മഹി | ഹരി ദേവ് | ഒരു ആൺ നഴ്‌സ് |
ബേബിക്കുട്ടൻ | സഞ്ജീവ് നായർ | ഒരു ആൺ നഴ്‌സ് |
മാറ്റ് a.k.a. മത്തായിക്കുഞ്ഞ് | ലിറ്റോ ജോസഫ് | ജോർജ്ജിന്റെ മകൻ |
ചക്കിമോൾ | പ്രിയ ജോസഫ് | ജോർജ്ജിന്റെ മകൾ |
ബൈജു | ജിയോ തോമസ് | സോഫ്റ്റ്‌വേർ എഞ്ചിനിയർ |
കൃഷ്ണൻകുട്ടി a.k.a. കൃഷ് | ജയൻ മാത്യു | സോഫ്റ്റ്‌വേർ എഞ്ചിനിയർ |
ഷൈനി | ഷൈൻ റോയ് | റിൻസിയുടെ സുഹൃത്ത് |
ജേക്കബ് എബ്രാന്തിരി | സജി സെബാസ്റ്റ്യൻ | ഷൈനിയുടെ ഭർത്താവ്. തൊഴിൽ: സയന്റിസ്റ്റ്. |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-02. Retrieved 2009-09-28. Archived 2008-09-02 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-23. Retrieved 2009-09-28. Archived 2008-12-23 at the Wayback Machine.