അകപ്പറമ്പ്
കേരളത്തിലെ എറണാകുളം ജില്ലയിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും അങ്കമാലി പട്ടണത്തിനു തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അകപ്പറമ്പ്. ഈ ഗ്രാമത്തിലെ ആളുകൾ കൂടുതലും സെന്റ് തോമസ് ക്രിസ്ത്യാനികളാണെങ്കിലും ധാരാളം ഹിന്ദുക്കളും മറ്റ് മതക്കാരും സമാധാനത്തിലും പരസ്പര ബഹുമാനത്തിലും ഇവിടെ ഒരുമിച്ച് ജീവിക്കുന്നു. അടുത്തിടെ രണ്ട് ക്രിസ്ത്യൻ പള്ളികൾക്ക് നേരെ മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കപ്പെടുന്ന, പുറത്തുനിന്നുള്ളവർ നടത്തിയ ഗുണ്ടാ ആക്രമണങ്ങൾ അധികാരികൾ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.[1]
അകപ്പറമ്പ് | |
---|---|
ഗ്രാമം | |
അകപ്പറമ്പ് പള്ളി | |
Coordinates: 10°09′40″N 76°22′26″E / 10.161111°N 76.373889°E | |
Country | ഇന്ത്യ |
State | കേരളം |
District | എറണാകുളം |
ഉയരം | 0 മീ(0 അടി) |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ചരിത്രം
തിരുത്തുകഒൻപതാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ നിന്നും അരണാട്ടുകരയിൽ നിന്നും കുടിയേറിയ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളിലൊന്നാണ് അകപ്പറമ്പ്. അവർ പ്രധാനമായും കൃഷിയിലും വിവിധ വ്യാപാരങ്ങളിലും ഏർപ്പെട്ടിരുന്നു. പുരാതന കാലത്ത് കളരിപ്പയറ്റ്, ജ്യോതിഷം, ആയുർവേദ ചികിത്സ എന്നിവ അഭ്യസിക്കുന്നതിന് പേരുകേട്ട സ്ഥലമായിരുന്ന അകപ്പറമ്പിലേയ്ക്ക് ഈ പുരാതന ശാസ്ത്രങ്ങൾ അഥവാ സമ്പ്രദായങ്ങൾ പഠിക്കുന്നതിനായി വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ എത്തിയിരുന്നു. ഇവിടെ കുടിയേറിയ സെന്റ് തോമസ് ക്രിസ്ത്യാനികളിൽ പലരും അകപ്പറമ്പിൽ നിന്നാണ് ആയോധനകല അഭ്യസിച്ചത്. അകപ്പറമ്പിൽ നിന്ന് കളരി വിദ്യ പരിശീലിച്ച മാത്തു ചക്കരയകത്തൂട്ട് എന്ന സെന്റ് തോമസ് ക്രിസ്ത്യാനി പതിനാറാം നൂറ്റാണ്ടിൽ ആലങ്ങാട് രാജാവിന്റെ അകമ്പടി നായകനായിരുന്നു.
സാമ്പത്തികം
തിരുത്തുകപണ്ട് അകപ്പറമ്പ് നിവാസികൾ കർഷകരായിരുന്നു. വിശാലമായ നെൽവയലുകൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത ഇവിടെയുള്ള ആളുകൾ നെൽകൃഷിയിൽ വ്യാപൃതരായിരുന്നു. ഇപ്പോൾ ഒരു കിലോമീറ്ററിൽ താഴെ ദൂരമുള്ള കൊച്ചി വിമാനത്താവളത്തിലാണ് ഇവരിൽ പലരും ജോലി ചെയ്യുന്നത്. ഏകദേശം 15 വർഷം മുമ്പ് ശാന്ത സുന്ദരമായ ഗ്രാമപ്രദേശമായിരുന്ന ഇവിടെ വിമാനത്താവളം നിർമ്മിക്കപ്പെട്ടതിനുശേഷം ഭൂമിവില ഗണ്യമായി ഉയർന്നു. അകപ്പറമ്പ്, നായത്തോട്, വാപ്പാലശ്ശേരി, ആവണംകോട്, തുരുത്തുശ്ശേരി, അത്താണി, ചെങ്ങമനാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂമിയുടെ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്.
പള്ളികൾ
തിരുത്തുകക്രിസ്തുമതത്തിന് ഒരു നീണ്ട ചരിത്രമുള്ള ഈ പ്രദേശത്ത് ഈ മതം യൂറോപ്പിലും മറ്റ് സ്ഥലങ്ങളിലും എത്തുന്നതിന് വളരെ മുമ്പുതന്നെ എത്തിയെന്നാണ് കരുതുന്നത്. AD 52-ൽ വിശുദ്ധ തോമസ് അപ്പോസ്തലൻ ഇവിടെ സുറിയാനി സഭ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം.
അകപ്പറമ്പ് മാർ സാബോർ മാർ അഫ്രോത്ത് പള്ളി
തിരുത്തുകമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളിൽ ഒന്നാണിത്. പള്ളിയുടെ ഉടമസ്ഥാവകാശ രേഖയിലും പുരാതന റവന്യൂ, നികുതി രേഖകളിലും പള്ളിയെ അകപ്പറമ്പ് വലിയപള്ളി എന്നാണ് പരാമർശിക്കുന്നത്.[2] സപോർ ഈശോ എന്ന വ്യാപാരിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സിറിയൻ ക്രിസ്ത്യൻ കുടിയേറ്റക്കാരോടൊപ്പം സുവിശേഷം പ്രസംഗിക്കാൻ മലങ്കരയിൽ എത്തിയ രണ്ട് വിശുദ്ധന്മാരാണ് മാർ സാബോറും മാർ അഫ്രോത്തും എന്ന് പറയപ്പെടുന്നു. അവർ c. 822 ൽ കൊല്ലത്ത് കപ്പലിറങ്ങിയതായി പറയപ്പെടുന്നു. അകപ്പറമ്പിലെ പള്ളി എ.ഡി. 825-ൽ സ്ഥാപിതമായതായി കരുതപ്പെടുന്നു. ഇന്ത്യ സന്ദർശിച്ച അന്ത്യോക്യയിലെ എല്ലാ പാത്രിയർക്കീസുമാരും മാർ സാബോർ, മാർ അഫ്രോത്ത് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
വളരെ പുരാതനമായ ചുവർ ചിത്രങ്ങളാൽ സമ്പന്നമായ പള്ളി ശ്രദ്ധേയമാണ്.[3][4] മലങ്കര മെത്രാപ്പോലീത്തൻ ബിഷപ്പ് വിശുദ്ധ മാർ അത്തനേഷ്യസ് പൗലോസ് പൈനാടത്ത് (1918-1953)[5] ജ്ഞാനസ്നാനം ചെയ്യപ്പെട്ടത് ഈ ദേവാലയത്തിലാണ്. യാക്കോബായ ബിഷപ്പും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മാർ ഗ്രിഗോറിയോസ് വയലിപറമ്പിൽ പൈനാടത്ത് (1899-1966) ഈ ഇടവക പള്ളിയിൽ പെട്ടയാളായിരുന്നു. നൂറ്റാണ്ടുകളായി അങ്കമാലിയിലെ പള്ളിയും അകപ്പറമ്പിലെ മാർ സാബോർ മോർ അഫ്രോത്ത് കപ്പേളയും ഒരു ഏകീകൃത ഇടവകയായിരുന്നു. ഇത് ഒരു കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഭരണത്തിലായിരുന്നുവെന്ന് 16-8-1069-ലെ (മലയാള കലണ്ടർ) ഒരു ജനറൽ ബോഡി മീറ്റിംഗ് രേഖയിൽനിന്ന് വ്യക്തമാണ്.[6]
ഗിർവാസിസ് & പ്രോത്താസിസ് സീറോ മലബാർ കാത്തലിക് ചർച്ച്
തിരുത്തുകഅകപ്പറമ്പിലെ കത്തോലിക്കാ ദേവാലയം ഏകദേശം 1.5 കിലോമീറ്റർ അകലെയായി, കരിയാട്ടിന് കിഴക്ക്, കൊച്ചി-ഷൊർണൂർ റെയിൽവേ ലൈനിനടുത്തും അങ്കമാലി-ആലുവ ദേശീയ പാതയിലുമായി സ്ഥിതിചെയ്യുന്നു. ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച ഇരട്ട സഹോദരങ്ങളായ സെയിന്റ് ഗർവാസിസ് & പ്രോത്താസിസ് എന്നിവരുടെ പേരിലാണ് ഇരട്ട പള്ളികളിൽ ഒന്നായ അകപ്പറമ്പ് കത്തോലിക്കാ പള്ളി അറിയപ്പെടുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഈ ഇരട്ട വിശുദ്ധരുടെ രക്ഷാകർതൃത്വത്തിലുള്ള ഏക ദേവാലയമാണിത്.
1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശ് സത്യത്തെ (കൂനൻ കുരിശ് സത്യം) തുടർന്ന് കത്തോലിക്കാ സമൂഹത്തിൽ ഒരു വിഭജനം നടന്നു. റോമിനോട് കൂറ് പുലർത്തിയ അകപ്പറമ്പിലെ കത്തോലിക്കാ വിഭാഗം പ്രാർത്ഥന നടത്താൻ കപ്പേളയിലേക്ക് മാറി. ഈ കപ്പേള പിന്നീട് വലിയൊരു പള്ളിയായി പുതുക്കിപ്പണിതു. 1836 ഡിസംബർ 3-ന് കൊടുങ്ങല്ലൂർ രൂപതയിലെ ഗവർണഡോർ പ്രജോം അത്തേയാണ് അകപ്പറമ്പ് പള്ളി ഇടവകയായി ഉയർത്തിയത്. ചവറയിലെ വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസിൻ്റെ രചനകൾ അകപ്പറമ്പ് പള്ളിയെക്കുറിച്ച് 1860-ൽ കുറച്ച് വൈദികരും വിശ്വാസികളും ബിഷപ്പ് തോമറോക്കോസിൻ്റെ അടുക്കൽ താമസിച്ചിരുന്നുവെന്ന് വിവരിക്കുന്നു. അകപ്പറമ്പിലെ ചരിത്രരേഖകൾ കാണിക്കുന്നത് റവ. വരു താന്നിക്കൽ കോടംകണ്ടത്തിൽ 1898-ൽ ഇടവക വികാരിയായി ഇവിടെ സേവനമനുഷ്ഠിച്ചു. 1860-ൽ ബിഷപ്പ് തോമറോക്കോസിന്റെ അടുക്കൽ ഏതാനും വൈദികരും വിശ്വാസികളും താമസിച്ചിരുന്നതായി ചവറയിലെ വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസിന്റെ അകപ്പറമ്പ് പള്ളിയെക്കുറിച്ച് വിവരണത്തിൽ വിവരിക്കുന്നു. അകപ്പറമ്പിലെ ചരിത്രരേഖകൾ കാണിക്കുന്നത് റവ. വരു താന്നിക്കൽ കോടംകണ്ടത്തിൽ 1898-ൽ ഇടവക വികാരിയായി ഇവിടെ സേവനമനുഷ്ഠിച്ചുവെന്നാണ്.
സമൂഹത്തിന്റെ നാനാതുറകളിലുള്ള തീർത്ഥാടകർ വർഷം മുഴുവനും ഈ പള്ളി സന്ദർശിക്കാറുണ്ട്. രക്ഷാധികാരികളായ വിശുദ്ധരുടെ പ്രത്യേക അനുഗ്രഹങ്ങളോടെ മൂകൻ സംസാരിക്കാൻ തുടങ്ങിയതായി പറയപ്പെടുന്നു. മണിയും മണി കയറും ഈ പള്ളിയിലെ പ്രധാന വഴിപാടുകളാണ്. വിഷാദം, വിക്ക് മുതലായവയിൽ നിന്ന് മുക്തി നേടിയ ജീവിച്ചിരിക്കുന്ന സാക്ഷികളുള്ളതായി പറയപ്പെടുന്നു.
മുമ്പ് അകപ്പറമ്പ് ഇടവകയുടെ ഭാഗമായിരുന്ന മറ്റൂർ, മേക്കാട്, ചെങ്ങമനാട്, കവരപറമ്പ്, നെടുവണ്ണൂർ, നായത്തോട്, കപ്രശ്ശേരി, അത്താണി, ജോസ്പുരം എന്നീ ഇടവകകൾ പിന്നീട് സ്വതന്ത്ര ഇടവകകളായി മാറി.
കളരി
തിരുത്തുകമേൽക്കൂരയില്ലാത്ത അകപ്പറമ്പ് കളരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വീരഭദ്രനാണ്. ഗണപതി, സരസ്വതി, രക്തേശ്വരി, ഭുവനേശ്വരി എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകൾ. കളരി വിദ്യ, ജ്യോതിഷം, മന്ത്ര-തന്ത്രങ്ങൾ, ആയുർവേദം (ചികിത്സ) എന്നിവ പ്രധാന തൊഴിലായിരുന്ന അംഗങ്ങൾ സംസ്കൃതത്തിലും ആയുർവേദത്തിലും ആഴത്തിലുള്ള അറിവ് നേടിയിരുന്നു. പുതുതലമുറയിലെ അംഗങ്ങളെ ഈ തൊഴിലിലേക്ക് ആകർഷിക്കുക എന്നത് പ്രയാസമാണ്.[7]
ഇരവികുളങ്ങര ഭഗവതി ക്ഷേത്രം
തിരുത്തുകഭഗവാൻ ശിവനും ഭഗവാൻ അയ്യപ്പനും സമർപ്പിച്ചിരിക്കുന്ന പുരാതന ഹൈന്ദവ ക്ഷേത്രമാണ് ഇവിടെയുള്ള ഇരവികുളങ്ങര ക്ഷേത്രം. വില്വമംഗലം സ്വാമിയാർക്ക് 'ദേവിയുടെ ദർശനം' (ദിവ്യ ദർശനം) ഈ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യമുള്ളതിനാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിനെ തിരുവില്വാം കുന്ന് എന്നും വിളിക്കുന്നു.[8]
അവലംബം
തിരുത്തുക- ↑ |xOZ5Y=&SEO=Pinarayi 'No compromise on communal activities'[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mor Sabor-Mor Aphroth Church Home Page
- ↑ "Evolution, execution and colour system of traditional mural paintings of Kerala". Archived from the original on 21 ഫെബ്രുവരി 2009. Retrieved 22 ഒക്ടോബർ 2008.
- ↑ Indiavideo.org: Murals- Akaparambu Church
- ↑ St. Athanasius Paulose, 25 January
- ↑ Morth Mariam Church
- ↑ Akapparambu Kalar
- ↑ Eravikulangara Bhagavathi Temple home page Archived 2011-07-10 at the Wayback Machine.