അംനാത് ചാരോൻ പ്രവിശ്യ
അംനാത് ചാരോൻ പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ ഒന്നാണ് (ചാങ്‌വാട്ട്). ഇസാൻ എന്നുകൂടി അറിയപ്പെടുന്ന മധ്യ വടക്കുകിഴക്കൻ തായ്‌ലൻഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അയൽ പ്രവിശ്യകൾ (തെക്ക് നിന്ന് ഘടികാരദിശയിൽ) ഉബോൺ റച്ചതാനി, യാസോത്തോൺ, മുക്ദഹാൻ എന്നിവയാണ്. കിഴക്ക് ഇത് ലാവോസിലെ സാലവാനുമായി അതിർത്തി പങ്കിടുന്നു. അതിൻ്റെ പേര് อำนาจ ("അധികാരം, ശക്തി"), เจริญ ("അഭിവൃദ്ധി") എന്നിവയുടെ സംയോജനമാണ്.[6]
അംനാത് ചാരോൻ പ്രവിശ്യ อำนาจเจริญ | |||
---|---|---|---|
Phra Mongkol Ming Mueang | |||
| |||
Motto(s): พระมงคลมิ่งเมือง แหล่งรุ่งเรืองเจ็ดลุ่มน้ำ งามล้ำถ้ำศักดิ์สิทธิ์ เทพนิมิตพระเหลา เกาะแก่งเขาแสนสวย เลอค่าด้วยผ้าไหม ราษฎร์เลื่อมใสใฝ่ธรรม ("Phra Mongkhon Ming Mueang. The source of seven great streams. Beautiful, sacred caves. Holy Buddha amulets, Beautiful rapids and mountains. Precious silk. Righteous people believing in Dharma.") | |||
Map of Thailand highlighting Amnat Charoen province | |||
Country | Thailand | ||
Capital | Amnat Charoen | ||
• Governor | Thaweep Butpho (since October 2020)[1] | ||
• ആകെ | 3,290 ച.കി.മീ.(1,270 ച മൈ) | ||
•റാങ്ക് | Ranked 59th | ||
(2019)[3] | |||
• ആകെ | 378,438 | ||
• റാങ്ക് | Ranked 65th | ||
• ജനസാന്ദ്രത | 115/ച.കി.മീ.(300/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 44th | ||
• HAI (2022) | 0.6549 "somewhat high" Ranked 20th | ||
• Total | baht 18 billion (US$0.6 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 37xxx | ||
Calling code | 045 | ||
ISO കോഡ് | TH-37 | ||
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകമെകോങ് താഴ്‌വരയിലാണ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഫെബ്രുവരി മുതൽ മെയ് വരെയുള്ള വരണ്ട സീസണിൽ മെകോംഗ് നദിയിലെ വെള്ളം കുറയുകയും ദ്വീപുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ദ്വീപുകളിൽ ആംഫോ ചാനുമാനിന് സമീപമുള്ള സി സോംബുൻ ഗ്രാമത്തിലെ കെയ്ങ് ടാംഗ്ലാങ്, ആംഫോ ചാനുമാനിൽ നിന്ന് 30 കിലോമീറ്റർ തെക്ക് ബാൻ ഹിൻ ഖാനും കായെങ് ഹിൻ ഖാൻ എന്നിവ ഉൾപ്പെടുന്നു. പ്രവിശ്യയിലെ മറ്റ് രണ്ട് നദികൾ ലാം സെ ബോക്ക്, ലാം സെ ബായ് എന്നിവയാണ്. പ്രവിശ്യയിലെ മൊത്തം വനപ്രദേശം 314 ചതുരശ്ര കിലോമീറ്റർ (121 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 9.5 ശതമാനം ആണ്.
ദേശീയോദ്യാനം
തിരുത്തുകപ്രവിശ്യിയലെ ഒരു ദേശീയോദ്യാനവും മറ്റ് അഞ്ച് ദേശീയോദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചരിത്രം
തിരുത്തുകരാമ മൂന്നാമൻ രാജാവിൻ്റെ കാലത്താണ് അംനാത് ചാരോൻ നഗര പദവി നേടിയത്. ഇത് ആദ്യം നഖോൺ ഖേമാരത്തിൽ നിന്നും പിന്നീട് ഉബോൺ റാച്ചത്താനിയിൽ നിന്നും ഭരിച്ചു. 1993 ജനുവരി 12-ന് ഉബോൺ റച്ചത്താനിയിൽ നിന്ന് വേർപെടുത്തിയപ്പോൾ ഇത് ഒരു പ്രവിശ്യയായി മാറി. 1993-ൽ സ്ഥാപിതമായ നോങ് ബുവാ ലാം ഫു, സാ കെയോ, 2011-ൽ സ്ഥാപിതമായ ബൂയെങ് കാൻ എന്നിവയ്‌ക്കൊപ്പം തായ്‌ലൻഡിലെ ഏറ്റവും പുതിയ നാല് പ്രവിശ്യകളിൽ ഒന്നാണിത്.
സാമ്പത്തികം
തിരുത്തുകപ്രവിശ്യയുടെ ഭൂരിഭാഗവും വമ്പൻ കാർഷിക മേഖലകളാണ്. 2008-ൽ, അംനാത് ചാരോൻ പ്രദേശവാസികൾ സ്വയംഭരണത്തെ അടിസ്ഥാനമാക്കി "ധമ്മ കൃഷി" എന്ന് വിളിക്കപ്പെടുന്ന ഒരു മാതൃക വികസിപ്പിച്ചെടുത്തു, കൂടാതെ പ്രവിശ്യയെ ജൈവകൃഷിയുടെ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുകയും ചെയ്തു. അഗ്രികൾച്ചർ ഇക്കണോമിക്സ് ഓഫീസിൻറെ കണക്കനുസരിച്ച്, 2016-ൽ അംനാത് ചരോൺ പ്രവിശ്യ ഹോം മാലി എന്നയിനം നെല്ല് ആകെ 883,499 റായ് പ്രദേശത്ത് നട്ടുപിടിപ്പിച്ചിരുന്നു. കരിമ്പ് തോട്ടങ്ങൾ 2015-ൽ 40,688 റായിയിൽ നിന്ന് 2016-ൽ 51,446 ആയി ഉയർന്നു.[7]
ചിഹ്നങ്ങൾ
തിരുത്തുകപ്രവിശ്യാ മുദ്രയുടെ മധ്യത്തിൽ ഫ്രാ മോങ്കോൾ മിംഗ് മുവാങ് എന്നറിയപ്പെടുന്ന ബുദ്ധൻ്റെ ഒരു ചിത്രമുണ്ട്. ഫ്ര യായ് (വലിയ ബുദ്ധൻ) എന്നും അറിയപ്പെടുന്ന ഈ 20 മീറ്റർ ഉയരമുള്ള പ്രതിമ അംനാത് ചാരോൻ നഗരത്തിലെ ഏറ്റവും പവിത്രമായ ഒന്നാണ്.[8] ഹോപ്പിയ ഫെറിയയാണ് പ്രവിശ്യാ വൃക്ഷം. പ്രവിശ്യാ ജലജീവി സയാമീസ് മഡ് കാർപ്പ് ((Henicorhynchus siamensis) ആണ്.
ഭരണപരമായ വിഭാഗങ്ങൾ
തിരുത്തുകപ്രവിശ്യാ സർക്കാർ
തിരുത്തുകപ്രവിശ്യയെ ഏഴ് ജില്ലകളായി തിരിച്ചിരിക്കുന്നു (ആംഫോ). ജില്ലകളെ 56 ഉപജില്ലകളായും (താംബോൺ) 653 ഗ്രാമങ്ങളായും (മുബാൻ) തിരിച്ചിരിക്കുന്നു.
- മുവാങ് അംനാത് ചാരോൻ,
- ചനുമാൻ,
- പതും റാച്ചാവോങ്സ
- ഫനാ
- സെനങ്കാഹനിഖോം
- ഹുവ ടഫാൻ
- ലൂയെ അംനാത്
പ്രാദേശിക സർക്കാർ
തിരുത്തുക2019 നവംബർ 26 ലെ കണക്കനുസരിച്ച്:[9] ഒരു അംനാത് ചാരോൻ പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഓർഗനൈസേഷനും (ഓങ്കാൻ ബോറിഹാൻ സുവാൻ ചാങ്‌വാട്ട്) 24 മുനിസിപ്പൽ (തെസബാൻ) പ്രദേശങ്ങളും പ്രവിശ്യയിൽ ഉണ്ട്. അംനാത് ചാരോൻ നഗര (തെസബൻ മുവാങ്) പദവി വഹിക്കുന്നതോടൊപ്പം 23 ഉപജില്ല മുനിസിപ്പാലിറ്റികളും (തെസബൻ ടാംബൺ) ഇവിടയുണ്ട്. മുനിസിപ്പൽ ഇതര പ്രദേശങ്ങൾ ഭരിക്കുന്നത് 39 സബ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷനുകൾ - SAO (ongkan borihan suan tambon) ആണ്.
അവലംബം
തിരുത്തുക- ↑ "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 137 (Special 194 Ngor). 35. 21 August 2020. Archived from the original (PDF) on August 25, 2020. Retrieved 13 April 2021.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 86
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Amnat Charoen". Thailex Travel Encyclopedia. Retrieved 29 January 2016.
- ↑ Kotamee, Itthiphon; Pratthanawutthikun, Pitak (17 November 2017). "Sugarcane is stealing the thunder of the organic rice movement in Amnat Charoen". Isaan Record. Retrieved 19 November 2017.
- ↑ "Amnat Charoen". Thailex Travel Encyclopedia. Retrieved 29 January 2016.
- ↑ "Number of local government organizations by province". dla.go.th. Department of Local Administration (DLA). 26 November 2019. Retrieved 10 December 2019.
76 Amnat Charoen: 1 PAO, 1 Town mun., 23 Subdistrict mun., 39 SAO.