സയണിസ്റ്റ് പ്രസ്ഥാനം

(Zionism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൂതന്മാർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന[1][2] പാലസ്തീനിൽ (Hebrew: Eretz Yisra'el, "the Land of Israel") ഒരു സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് സയണിസം.[3]അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദർ കുടിയേറുന്നതിനെ സയണിസം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ജെറുസലേം എന്നർത്ഥം വരുന്ന സിയോൺ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് സിയോണിസം എന്ന പദം ഉത്ഭവിച്ചത്.[4] ജൂതന്മാരിൽ 40 ശതമാനതോളം ഇന്ന് ഇസ്രായേലിലാണ് ജീവിക്കുന്നത്. [5]. ഇസ്രായേലിലോട്ടുള്ള കുടിയേറ്റത്തെ ആലിയാ (കയറ്റം) എന്നും ഇസ്രായേലിൽ നിന്നുള്ള തിരിച്ചു പോക്കിനെ യരീദാ (ഇറക്കം) എന്നും വിളിക്കുന്നു [6] 3200 വർഷം മുമ്പ് ജൂതരാജ്യം ഉടലെടുത്ത പലസ്ഥീൻ പ്രദേശത്ത് ഇസ്രയേൽ രൂപവൽക്കരിക്കണമെന്ന ആശയം സിയോണിസ്റ്റുകൾ ഉയർത്തി. ബൈബിളിൽ ജറുസലേമിനു പറയുന്ന പലപേരുകളിൽ ഒന്നായ സിയോൺ എന്നതിൽ നിന്നാണ് പ്രസ്ഥാനത്തിന് പേരു കിട്ടിയത്.ഹംഗോറിയൻ പത്രപ്രവർത്തകനായിരുന്ന തിയഡോർ ഹെർട്സ്സ്ൽ ആയിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.

ഈ സംഘടന പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നു. നാല് വർഷത്തിലൊരിക്കൽ പ്രതിനിധി സമ്മേളനം നടത്തി തീരുമാനങ്ങൾ എടുക്കുന്നു. [7]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കിഴക്കൻ യൂറോപ്പിലാണ് സിയോണിസം ഒരു പ്രസ്ഥാനമായി രൂപം‌കൊണ്ടത്. യൂറോപ്പിലെ ജൂതന്മാർക്ക് സെമിറ്റിക് ഭാഷകൾക്ക് നേരേയുണ്ടായ വിദ്വേഷമാണ് എന്നും ഇതിനു കാരണമായി കരുതുന്നത്. [8]

ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളിൽ ഒന്ന് പലസ്തീൻ ശൂന്യമെന്നഇസ്രയേൽ അർത്ഥം വരുന്ന ജനതയില്ലാത്ത ദേശം,ദേശമില്ലാത്ത ജനതയ്ക്ക് ഇപ്രകാരമായിരുന്നു. കുടിയേറ്റവും വികസന മുന്നേറ്റവും വിവിധ രാജ്യങ്ങളിൽ നിന്നു എത്തിച്ചേർന്ന വരായിരുന്നതിനാൽ പരസ്പരം മനസ്സിലാകാത്ത 40-ൽ ഏറെ ഭാഷകളായിരുന്നു യഹൂദർ സംസാരിച്ചിരുന്നത്. 1930കളിൽ ജൂതന്മാർ പലസ്തീനിലേയ്ക്ക് അഭയാർത്ഥികളായി പ്രവഹിച്ചു.

1939ൽ ഇതിനേത്തുടർന്ന് ബ്രിറ്റൻ 5 വർഷത്തെയ്ക്ക് ജൂതന്മാരുടെ കുടിയേറ്റം നിജപ്പെടുത്തി. രണ്ടാം‌ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം ഉയർന്നുവന്നു.1942ൽ സിയോണിസ്റ്റ് പ്രസ്ഥാനം ഈ ആവശ്യം പ്രഖ്യാപിച്ചു. സിയോണിസ്റ്റുകൾ പലസ്തീനിലുള്ള ബ്രിട്ടീഷുകാരെ ആക്രമിച്ചതോടെ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തി.

1947 ൽ ഐക്യരാഷ്ട്രസഭയിലെ പലസ്തീന് വേണ്ടിയുള്ള പ്രത്യേക കാര്യാലോചനസഭ പലസ്തീനെ മൂന്നായി വിഭജിക്കാൻ നിർദ്ദേശിച്ചു. പടിഞ്ഞാറെ പലസ്തീൻ ഒരു ജൂത രാജ്യമായും ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലായും മറ്റ് പ്രദേശങ്ങൾ അറബ് രാജ്യമായും വിഭജിക്കാനാണ് നിർദ്ദേശിച്ചത്.[9] ജൂതന്മാർ ഇത് അംഗീകരിച്ചു എന്നാൽ അറബികൾ ഇത് അംഗീകരിച്ചില്ല. പലസ്തീൻ വിഭജിക്കരുതെന്നും ജൂതന്മാരെ പുറത്താക്കണമെന്നും അറബികൾ ആവശ്യപ്പെട്ടു. 1948 ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജൂതസംഘടന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് ജൂതന്മാർ അറബ് ഗ്രാമങ്ങളിൽ അധിനിവേശം നടത്തി ഏതാണ്ട് 850,000 അറബികളെ അഭയാർത്ഥികളാക്കി



[10]

  1. (Genesis 15:13–21)
  2. (Genesis 15:18-21)
  3. "An international movement originally for the establishment of a Jewish national or religious community in Palestine and later for the support of modern Israel." ("Zionism," Webster's 11th Collegiate Dictionary). See also "Zionism", Encyclopedia Britannica, which describes it as a "Jewish nationalist movement that has had as its goal the creation and support of a Jewish national state in Palestine, the ancient homeland of the Jews," and The American Heritage Dictionary of the English Language, Fourth Edition, which defines it as "A Jewish movement that arose in the late 19th century in response to growing anti-Semitism and sought to reestablish a Jewish homeland in Palestine. Modern Zionism is concerned with the support and development of the state of Israel."
  4. http://www.mfa.gov.il/MFA/MFAArchive/2000_2009/2001/8/Zionism%20-%20an%20Introduction
  5. [1] Nissan Ratzlav-Katz, Percentage of World Jewry Living in Israel Steadily Increasing, Arutz Sheva, November 26, 2008
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-19. Retrieved 2013-01-13.
  7. http://www.hagshama.org.il/en/resources/view.asp?id=497&subject=43
  8. Walter Laqueur (2003) The History of Zionism Tauris Parke Paperbacks, ISBN 1-86064-932-7 p 40
  9. UNITED NATIONS SPECIAL COMMITTEE ON PALESTINE; REPORT TO THE GENERAL ASSEMBLY, A/364, 3 September 1947
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-19. Retrieved 2009-01-13.
"https://ml.wikipedia.org/w/index.php?title=സയണിസ്റ്റ്_പ്രസ്ഥാനം&oldid=4095091" എന്ന താളിൽനിന്ന് ശേഖരിച്ചത്