സിയ ഉൾ ഹഖ്

പാകിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്
(Zia-ul-Haq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനറൽ മുഹമ്മദ് സിയ ഉൾ ഹഖ് (പഞ്ചാബി, ഉർദു: محمد ضياء الحق; ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988) പാകിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്. 1978 മുതൽ മരണം വരെ അദ്ദേഹമായിരുന്നു പാകിസ്താൻ പ്രസിഡന്റ്. പാകിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) പട്ടാളഭരണം ഏർപ്പെടുത്തിയ ഇദ്ദേഹമാണ്. ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഒൻപത് വർഷത്തെ ഭരണകാലം ഏറ്റവും നീളമേറിയതായി പരിഗണിക്കുന്നു.

മുഹമ്മദ് സിയ ഉൾ ഹഖ്
محمد ضياءالحق
മുഹമ്മദ് സിയ ഉൾ ഹഖ് 1982-ൽ
ആറാമത് പാകിസ്താൻ പ്രസിഡന്റ്
ഓഫീസിൽ
16 സെപ്റ്റംബർ 1978 – 17 ആഗസ്റ്റ് 1988
പ്രധാനമന്ത്രിമുഹമ്മദ് ഖാൻ ജുനേജോ
മുൻഗാമിഫസൽ ഇലാഹി ചൗദരി
പിൻഗാമിഗുലാം ഇഷാഖ് ഖാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-08-12)12 ഓഗസ്റ്റ് 1924
ജലന്ധർ, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോഴത്തെ ഇന്ത്യയിൽ)
മരണം17 ഓഗസ്റ്റ് 1988(1988-08-17) (പ്രായം 64)
ബഹാവൽപൂർ, പാകിസ്താൻ
പങ്കാളിഷഫീക്കാ ജഹാൻ
ബീഗം ഷഫീക്ക സിയ ഉൾ ഹഖ്[1]
അൽമ മേറ്റർസെന്റ്. സ്റ്റീഫൻ കോളേജ്, ഡൽഹി
യുണൈറ്റെഡ് കോളേജ് ആർമ്മി കമാണ്ട് ആന്റ് ജെനെറൽ സ്റ്റാഫ് കോളേജ്
Nicknameമർദ്-ഇ-മൊമിൻ
Military service
Allegiance പാകിസ്താൻ
Branch/service പാകിസ്താൻ Army
Years of service1943–1988
Rank ജെനറൽ
Unitഗൈഡ്‌സ് ക്യാവൽറി, പാകിസ്താൻ ആർമ്മി ആർമ്ഡ് കോർപ്‌സ്(PA – 1810)
Commandsരണ്ടാം ആർമ്ഡ് ഇന്റിപ്പെന്റന്റ് ആർമ്ഡ് ബ്രിഗേഡ്
ഒന്നാം ആർമ്ഡ് ഡിവിഷൻ
II കോർപ്സ് (പാകിസ്താൻ
ചീഫ് ഓഫ് ആർമ്മി സ്റ്റാഫ്
Battles/warsരണ്ടാം ലോക മഹായുദ്ധം
ഇന്തോ-പാക് യുദ്ധം 1965
Black September in Jordan
അഫ്ഘാനിസ്ഥാനിലെ സോവിയറ്റ് യുദ്ധം

രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ ഇന്ത്യാ വിഭജന സമയത്ത് സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം 1965 ലെ യുദ്ധത്തിൽ ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി നിയമിച്ചു.[2] 1977-ൽ ഭൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് പട്ടാള ഭരണം ഏർപ്പെടുത്തി.[3]

മൗലിക ഇസ്ലാമികവിശ്വാസത്തിലധിഷ്ഠിതമായ രാഷ്ട്രീയനയങ്ങൾ പാകിസ്താനിൽ പൊതുധാരയിലേക്ക് കൊണ്ടുവന്നത് സിയ ഉൾഹഖാണ്. ഈ നയം, ബഹുസ്വരസമൂഹത്തിന്റെ വികാസത്തിന് വിഘാതം സൃഷ്ടിക്കുകയും, വിവിധ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യം ഉടലെടുക്കുന്നതിലും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിലേക്കും വഴിതെളിച്ചു. ഒട്ടും അയവില്ലാത്ത ആയ ഈ നയം മൂലം ശീതയുദ്ധാന്തരമുള്ള രാഷ്ട്രീയമാറ്റങ്ങൾക്കൊത്തുപോകാനോ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തുയർന്നുവന്ന മതതീവ്രവാദപ്രവർത്തനങ്ങളെ തടയാനോ പാകിസ്താന് സാധിക്കാതെവന്നു.[4]

  1. https://archive.today/20130416081156/www.dailytimes.com.pk/default.asp?page=2008%5C03%5C16%5Cstory_16-3-2008_pg3_3
  2. Amin, Abdul Hafiz. "നമ്മുടെ സമര ഭടന്മാരുടെ സ്മരണയ്ക്ക്". Interview with Major-General baber. Defence Journal of Pakistan. Archived from the original on 2016-04-28. Retrieved 2011. {{cite web}}: Check date values in: |accessdate= (help)
  3. Rafiq Dossani (2005). ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങൾ. സ്റ്റാന്റാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 46–50. ISBN 978-0-8047-5085-1.
  4. നദീം എഫ്. പാർച്ച (2015 ഏപ്രിൽ 10) - Pakistan culture: Evolution, transformation & mutation
"https://ml.wikipedia.org/w/index.php?title=സിയ_ഉൾ_ഹഖ്&oldid=3970890" എന്ന താളിൽനിന്ന് ശേഖരിച്ചത്