സിൽ

റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന്
(ZiL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലെ മോസ്കോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന റഷ്യൻ വാഹന നിർമ്മാണ കമ്പനിയായിരുന്നു സിൽ - ZiL (Public Joint-Stock Company – Likhachov Plant ). ട്രക്ക്, മിലിട്ടറി വാഹനങ്ങൾ, ഹെവി എക്യുപ്മെന്റ് നിർമ്മാണം എന്നിവയായിരുന്നു കമ്പനിയുടെ പ്രധാന മേഖല. 2012-ലാണ് അവസാനമായി കമ്പനി വാഹനം നിർമ്മിച്ചത്. റിയൽ എസ്റ്റേറ്റ് പദ്ധതിയുമായി മാത്രം നിലനിൽക്കുന്ന കമ്പനി 2013-ൽ വാഹനനിർമ്മാണം പൂർണ്ണമായും അവസാനിപ്പിച്ചു.

OJSC AMO-ZiL
Formerly
  • AMO (1916–1931)
  • ZiS (1931–1956)
Joint-stock
Traded asMCXZILL
വ്യവസായംAutomotive
Defence
FateProduction ended in 2012
സ്ഥാപിതംMoscow, Russia (1916 (1916))
ആസ്ഥാനം
Moscow
,
Russia
പ്രധാന വ്യക്തി
  • Igor Zakharov (CEO)
  • Konstantin Laptev (General Director, 2002–present)
ഉത്പന്നങ്ങൾ
  • Luxury automobiles
  • Heavy road vehicles
  • Offroad vehicles
  • Military vehicles
വരുമാനം$NaN[1] (2016)
-$NaN[1] (2016)
-$NaN[1] (2016)
ഉടമസ്ഥൻCity of Moscow Property Department[2]
വെബ്സൈറ്റ്www.amo-zil.ru
AMO ഫാക്ടറിയുടെ 1916-ലെ പ്ലാന്റ്
2014-ൽ പൊളിച്ചുമാറ്റിയ അവ്‌ടോസാവോഡ്‌സ്കയ തെരുവിലെ പ്ലാന്റ് കെട്ടിടങ്ങളുടെ മുൻഭാഗം

ചരിത്രം

തിരുത്തുക
 
ZIL ന്റെ പ്രദേശത്തിന്റെ സമഗ്ര വികസനം (ജൂലൈ 2016).

1916 ഓഗസ്റ്റ് 2-ന് മോസ്കോ ഓട്ടോമോട്ടീവ് സൊസൈറ്റി അഥവാ എ‌എം‌ഒ ആയി ഫാക്ടറി സ്ഥാപിച്ചു. റഷ്യൻ വിപ്ലവത്തിന് തൊട്ടുമുമ്പ് 1917-ൽ ഫാക്ടറി നിർമ്മാണം പൂർത്തിയായി. മോസ്കോയ്ക്ക് തെക്ക് മോസ്കോ നദിക്ക് സമീപം റ്റുഫെലേവ ഗ്രോവിലാണ് ഫാക്ടറി സ്ഥാപിച്ചത്. ഏറ്റവും പുതിയ അമേരിക്കൻ ഉപകരണങ്ങളുള്ള ഒരു ആധുനിക കെട്ടിടമായിരുന്നു ഇത്. 6,000 തൊഴിലാളികളെ നിർമ്മാണത്തിനായി ഉൾപ്പെടുത്തി. അനുമതി പ്രകാരം ഫിയറ്റ് എഫ് -15 എന്ന 1.5 ടൺ ട്രക്കുകൾ നിർമ്മിക്കാനായിരുന്നു പദ്ധതി. ഒക്ടോബർ വിപ്ലവവും തുടർന്നുള്ള റഷ്യൻ ആഭ്യന്തരയുദ്ധവും കാരണം 1924 നവംബർ 1 വരെ ആദ്യത്തെ വാഹനം നിർമ്മിക്കാൻ കാലതാമസം ഉണ്ടായി. AMO-F15 നവംബർ 7-ന് നടന്ന പരേഡിൽ പ്രദർശിപ്പിച്ചു. എന്നിരുന്നാലും 1917-1919 ൽ ഇറ്റലിയിൽ നിന്ന് വാങ്ങിയ ഘടകങ്ങൾ കൂട്ടിച്ചേർത്ത് നിർമ്മിക്കാൻ കമ്പനിക്കു കഴിഞ്ഞിരുന്നു. 1923 ഏപ്രിൽ 30 വരെ ഈ ഫാക്ടറിയുടെ പേര് ഇറ്റാലിയൻ വിപ്ലവകാരിയയിരുന്ന പിയട്രോ ഫെറേറോയുടെ പേരിലായിരുന്നു. പക്ഷേ 1925-ൽ ആദ്യത്തെ നാഷണൽ ഓട്ടോമൊബൈൽ ഫാക്ടറി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2 വർഷത്തിനുശേഷം 1927-ൽ ഇവാൻ ലിഖാചോവിനെ ഫാക്ടറിയുടെ തലവനായി നിയമിച്ചു. ഓട്ടോകാർ 2.5-ടൺ ട്രക്ക് മോഡലുകൾ നിർമ്മിക്കുന്നതിനായി പ്ലാന്റ് വിപുലീകരിക്കാൻ 1929 ഏപ്രിലിൽ ധാരണയായി.[3][4][5]

1931-ൽ അമേരിക്കൻ എ.ജെ. ബ്രാന്റ് കമ്പനിയുടെ സഹായത്തോടെ ഫാക്ടറി വീണ്ടും സജ്ജീകരിച്ച് വിപുലീകരിച്ചു. കമ്പനിയുടെ പേര് ഓട്ടോമോട്ടീവ് ഫാക്ടറി നമ്പർ 2 സാവോദ് ഇമേനി സ്റ്റാലിന (ZIS അഥവാ ZiS) എന്ന് മാറ്റി. 1956-ൽ ജോസഫ് സ്റ്റാലിന്റെ വ്യക്തിത്വത്തെ നികിത ക്രൂഷ്ച്ചേവ് തള്ളിപ്പറഞ്ഞതോടെ അതിന്റെ മുൻ ഡയറക്ടർ ഇവാൻ അലക്സെവിച്ച് ലിഖാചോവിന് ശേഷം വീണ്ടും പേര് സാവോദ് ഇമെനി ലിഖാചിയോവ എന്നാക്കി മാറ്റി.

സോവിയറ്റ് ഉന്നത ഉദ്യോഗസ്ഥരെ വഹിക്കുന്ന വാഹനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന റോഡ് പാതകളാണ് സിൽ പാതകൾ. സോവിയറ്റ് രാഷ്ട്രത്തലവന്മാരെയും നിരവധി സോവിയറ്റ് യൂണിയൻ സഖ്യകക്ഷികളെയും ഉച്ചകോടിയിലേക്കോ പരേഡുകളിലേക്കോ കൊണ്ടുപോയ ഔദ്യോഗിക കാറായിരുന്നു സിൽ ലിമോസിനുകൾ. പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ ഔദ്യോഗിക സംസ്ഥാന സന്ദർശനത്തിനായി ലിമോസിനുകൾ 1990-ൽ വാഷിംഗ്ടൺ ഡിസിയിലെ അന്താരാഷ്ട്ര ഉച്ചകോടിയിലേക്ക് കൊണ്ടുപോയി.

21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്യൂബയിലേക്ക് ട്രക്കുകൾ കയറ്റുമതി ചെയ്ത ചരിത്രം കമ്പനിയ്ക്കുണ്ട്.[6] 2014-ലെ "ദി ലാസ്റ്റ് ലിമോസിൻ" എന്ന ഡോക്യുമെന്ററിയിൽ സിൽ ഫാക്ടറി ചിത്രീകരിച്ചിട്ടുണ്ട്.[7]

2012-ൽ അവസാന ZIL ലിമോസിൻ നിർമ്മിച്ച ശേഷം മോസ്കോ ഫാക്ടറി അഡ്മിനിസ്ട്രേഷൻ ട്രക്ക് ഉത്പാദനം അവസാനിപ്പിച്ചു. 2013-ൽ കമ്പനി പാപ്പരായി പ്രഖ്യാപിച്ചു. സിൽ ഇപ്പോഴും ഒരു നിയമപരമായ സ്ഥാപനമായി നിലനിൽക്കുന്നു. എന്നാൽ ഇപ്പോൾ വാഹനങ്ങളൊന്നും നിർമ്മിക്കുന്നില്ല. ഫാക്ടറി ഇരുന്ന സ്ഥലം ഒരു പാർപ്പിട കേന്ദ്രമായി മാറ്റുമെന്ന് 2014-ൽ പ്രഖ്യാപിച്ചു.[8] കമ്പനിയുടെ മിക്ക കെട്ടിടങ്ങളും 2015-ൽ പൊളിച്ചുമാറ്റി.[9]

ഫാക്ടറിയുടെ ഉപകരണങ്ങളും മറ്റ് ഓട്ടോമോട്ടീവ് ആസ്തികളും "MSTs6 AMO ZIL" എന്ന പുതിയ കമ്പനിക്ക് ലേലം ചെയ്തു. ഇതിൽ 47 തൊഴിലാളികളുണ്ട്. കൂടുതലും മുൻ സിൽ കമ്പനിയുടെ തൊഴിലാളികളാണ്.[10] കമ്പനി മോസ്കോ ഇന്റർനാഷണൽ ഓട്ടോമൊബൈൽ സലോൺ 2016-ൽ പങ്കെടുത്തിരുന്നു.[11]

  1. 1.0 1.1 1.2 "Бухгалтерский баланс на 31 декабря 2016 г." (PDF).
  2. "Список аффилированных лиц". e-disclosure.ru. Archived from the original on 26 August 2017. Retrieved 26 August 2017.
  3. "AMO-ZIL website, history 1916-1923" (in Russian). Archived from the original on 2018-10-05.{{cite web}}: CS1 maint: unrecognized language (link)
  4. "AMO-ZIL website, history 1924-1931" (in Russian). Archived from the original on 2018-10-05.{{cite web}}: CS1 maint: unrecognized language (link)
  5. Завод и люди. 1916–2016: В 3 томах. Том 1. [Plant and People. 1916-2016. In 3 volumes. Volume 1] (PDF) (in Russian). Moscow: Moscow Polytechnic University. 2016. pp. 14–155. ISBN 978-5-2760-2388-5. Archived (PDF) from the original on 2018-10-05. Retrieved 2018-10-10.{{cite book}}: CS1 maint: unrecognized language (link)
  6. "ZIL resume exports to Cuba". Archived from the original on 2016-09-03. Retrieved 2016-09-07.
  7. "'The Last Limousine' ('Posledniy limusin'): Vladivostok Review". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on 21 April 2017. Retrieved 9 June 2017.
  8. Нехлебова, Наталия (31 October 2016). "ЗИЛ после жизни". Журнал "Огонёк". p. 10. Archived from the original on 5 May 2017. Retrieved 9 June 2017.
  9. Sorokina, Anna (8 August 2017). "How a Soviet auto giant became a ghost factory". Russia Beyond The Headlines. Archived from the original on 30 January 2018. Retrieved 22 August 2017.
  10. Завод индивидуальных лимузинов. Русский Автомобиль (in റഷ്യൻ). Archived from the original on 8 June 2017. Retrieved 9 June 2017.
  11. Стенд ЗИЛ на Московском автосалоне (in റഷ്യൻ). Livecars.ru. Archived from the original on 3 July 2017. Retrieved 9 June 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിൽ&oldid=3521403" എന്ന താളിൽനിന്ന് ശേഖരിച്ചത്