സെബുന്നീസ

(Zeb-un-Nissa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെബ്-ഉ-നിസ (പേർഷ്യൻ: زیب النساء مخفی)[1] (ജീവിതകാലം : 15 ഫെബ്രുവരി 1638 – 26 മെയ് 1702)[2] ഒരു മുഗൾ രാജകുമാരിയായിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൻറയും (3 November 1618 – 3 March 1707) അദ്ദേഹത്തിൻറ പട്ടമഹിഷിയായിരുന്ന ദിൽറാസ് ബാനു ബീഗത്തിൻറെയും മൂത്ത പുത്രിയായിരുന്നു സെബ്-ഉ-നിസ. ഒരു കവയിത്രികൂടിയായിരുന്ന അവർ "മഖ്‍ഫി" (مخفی, "Hidden One") എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നു. ജീവിതത്തിലെ അവസാന 20 വർഷങ്ങൾ ദില്ലിയിലെ സലിംഗാർ കോട്ടയിൽ അവർ പിതാവിനാൽ തടവിലാക്കപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നു. ഒരു കവയിത്രിയായി അറിയപ്പെട്ടിരുന്ന അവരുടെ രചനകൾ സമാഹരിച്ച് മരണാനന്തരമായി Diwan-i-Makhfi എന്ന പേരിൽ കവിതാസമാഹാരമാക്കിയിരുന്നു.[3]

Zeb-un-Nissa
Shahzadi of the Mughal Empire

Princess Zeb-un-Nissa with her attendants.
രാജവംശം Timurid
പിതാവ് Aurangzeb
മാതാവ് Dilras Banu Begum
മതം Islam
Painting of Zeb-un-Nissa by Abanindranath Tagore.

ജീവിതരേഖ തിരുത്തുക

അവളുടെ മുത്തച്ഛനായ ഷാജഹാൻ ചക്രവർത്തിയുടെ വാഴ്ചക്കാലത്താണ് ഔറംഗസീബിന്റെയും ഇറാനിലെ ഭരണ രാജവംശമായ സഫാവിദിലെ രാജകുമാരിയുമായ ദിൽറാസ് ഭാനു ബീഗത്തിന്റെയും മൂത്ത കുട്ടിയായി സെബുന്നീസ ജനിക്കുന്നത്. സെബുന്നീസ അവരുടെ അച്ഛന്റെ പ്രിയപ്പെട്ട മകളായിരുന്നു. അതുകൊണ്ട് തന്നെ കുറ്റം ചെയ്തവരോട്‌ പൊറുക്കാൻ അവർ അച്ഛനെ നിർബന്ധിക്കുമായിരുന്നു.

അവലംബം തിരുത്തുക

  1. Also romanized as Zebunnisa, Zebunniso, Zebunnissa, Zebunisa, Zeb al-Nissa. زیب Zēb means "beauty" or "ornament" in Persian and نساء Nissa means "women" in Arabic, Zebunnisa means "most beautiful of all women"
  2. Sir Jadunath Sarkar (1979). A short history of Aurangzib, 1618–1707. Orient Longman. p. 14.
  3. Lal, p. 20
"https://ml.wikipedia.org/w/index.php?title=സെബുന്നീസ&oldid=3773829" എന്ന താളിൽനിന്ന് ശേഖരിച്ചത്