യാൻ മാർട്ടെൽ

(Yann Martel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കനേഡിയൻ എഴുത്തുകാരനാണ് യാൻ മാർട്ടെൽ (ജനനം: ജൂൺ 25, 1963). മാൻ ബുക്കർ പുരസ്കാരം നേടിയ ലൈഫ് ഓഫ് പൈ എന്ന കൃതിയിലൂടെയാണ് ഇദ്ദേഹം അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർന്നത്.

യാൻ മാർട്ടെൽ
യാൻ മാർട്ടെൽ ആമസോൺ.കോം -ൽ സംസാരിക്കുന്നു, ഒക്ടോബർ 25, 2007
യാൻ മാർട്ടെൽ ആമസോൺ.കോം -ൽ സംസാരിക്കുന്നു, ഒക്ടോബർ 25, 2007
ജനനം (1963-06-25) ജൂൺ 25, 1963  (60 വയസ്സ്)
സാലമാൻക, സ്പെയിൻ
തൊഴിൽനോവലിസ്റ്റ്
ദേശീയതകാനഡ
Period1993-തുടരുന്നു
ശ്രദ്ധേയമായ രചന(കൾ)ലൈഫ് ഓഫ് പൈ

ആദ്യകാലജീവിതം തിരുത്തുക

നിക്കോൾ പെരൺ - എമിൽ മാർട്ടെൽ ദമ്പതികളുടെ മകനായി സ്പെയിനിലെ സാലമാൻക എന്ന സ്ഥലത്ത് ജനിച്ചു. കാനഡയുടെ ഒരു നയതന്ത്രപ്രതിനിധിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കോസ്റ്റ റീക്ക, ഫ്രാൻസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി വളർന്നു. ട്രിനിറ്റിയിലും ഒന്റേറിയോയിലുമായിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം. പ്രായപൂർത്തിയായശേഷം ഇറാൻ, തുർക്കി, ഇന്ത്യ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട്.

ഇപ്പോൾ കാനഡയിലെ സസ്കാറ്റൂണിൽ വസിക്കുന്നു.

പുരസ്ക്കാരങ്ങൾ തിരുത്തുക

  • മാൻ ബുക്കർ സമ്മാനം, 2002
  • ഹ്യൂ മക്‌ലെനൻ സമ്മാനം, 2001
  • ഏഷ്യൻ/പസഫിക് അമേരിക്കൻ സാഹിത്യ പുരസ്ക്കാരം, 2001-2003
  • ജേർണി പ്രൈസ്, 1991

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യാൻ_മാർട്ടെൽ&oldid=3799348" എന്ന താളിൽനിന്ന് ശേഖരിച്ചത്