യമുനോത്രി ക്ഷേത്രം

(Yamunotri Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഗർവാൾ ഹിമാലയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ 3291 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് യമുനോത്രി ക്ഷേത്രം. [1] ജില്ലാ ആസ്ഥാനമായ ഉത്തരകാശിയിൽ നിന്ന് 129 കി.മീ. അകലെ സ്ഥിതിചെയ്യുന്ന യമുനാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയുടെ കറുത്ത മാർബിൾ വിഗ്രഹമുണ്ട്. [2] ഉത്തരാഖണ്ഡിലെ പ്രധാന പട്ടണങ്ങളായ ഋഷികേശ്, ഹരിദ്വാർ അല്ലെങ്കിൽ ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു മുഴുവൻ ദിവസത്തെ യാത്രയാണ് യമുനോത്രി ക്ഷേത്രത്തിലേക്ക് ആവശ്യം.

യമുനോത്രി ക്ഷേത്രം
Yamunotri temple and ashrams
യമുനോത്രി ക്ഷേത്രം is located in Uttarakhand
യമുനോത്രി ക്ഷേത്രം
Location in Uttarakhand
യമുനോത്രി ക്ഷേത്രം is located in India
യമുനോത്രി ക്ഷേത്രം
Location in India
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം31°1′0.12″N 78°27′0″E / 31.0167000°N 78.45000°E / 31.0167000; 78.45000
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിGoddess Yamuna
ജില്ലUttarkashi
സംസ്ഥാനംUttarakhand
രാജ്യം ഇന്ത്യ
വെബ്സൈറ്റ്[1]
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപകൻPratap Shah
പൂർത്തിയാക്കിയ വർഷം19th century
ഉയരം3,291 മീ (10,797 അടി)

ഹനുമാൻ ചാട്ടി പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ (8.1 മൈൽ) ട്രെക്കിംഗും ജാങ്കി ചാട്ടിയിൽ നിന്ന് 6 കിലോമീറ്റർ (3.7 മൈൽ) നടന്നാലും മാത്രമേ യഥാർത്ഥ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനാകൂ; നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് കുതിരകളോ പല്ലക്കുകളോ വാടകയ്ക്ക് ലഭ്യമാണ്. ഹനുമാൻ ചാട്ടിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ നിരവധി വെള്ളച്ചാട്ടങ്ങൾ കാണാൻ കഴിയും. ഹനുമാൻ ചാട്ടിയിൽ നിന്ന് യമുനോത്രിയിലേക്ക് രണ്ട് ട്രെക്കിംഗ് റൂട്ടുകളുണ്ട്; മാർക്കണ്ഡേയ മുനി മാർക്കണ്ഡേയ പുരാണം രചിച്ച മാർക്കണ്ഡേയ തീർത്ഥത്തിലൂടെയാണ് ഒന്ന്. മറ്റൊരു റൂട്ട് - നദിയുടെ ഇടത് കരയിൽ ഖർസാലി വഴിയാണ് പോകുന്നത്, അവിടെ നിന്ന് അഞ്ചോ ആറോ മണിക്കൂർ കയറിയാൽ യമുനോത്രി എത്തും.[3]

ചരിത്രം

തിരുത്തുക

യമുനോത്രി ക്ഷേത്രം ഒരു ദേവി ക്ഷേത്രമാണ്. ഇത് കൂടാതെ ഗംഗോത്രിയിൽ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രവുമുണ്ട്; ഗർവാൾ നരേഷ് പ്രതാപ് ഷായാണ് ഇത് നിർമ്മിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ കേടുപാടുകൾ വന്നതിനാൽ അത് നവീകരിച്ചു. പുനർനിർമിക്കുന്നതിനുമുമ്പ് രണ്ടുതവണ മഞ്ഞുവീഴ്ചയിലും വെള്ളപ്പൊക്കത്തിലും ക്ഷേത്രം തകർന്നിട്ടുണ്ട്.[2][4] ബന്ദർപഞ്ചിന്റെ പശ്ചാത്തലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[5] ചാർധാം തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമാണ് ഈ ക്ഷേത്രം.[6]

ക്ഷേത്രവും പരിസരവും

തിരുത്തുക

ക്ഷേത്രം അക്ഷയ തൃതീയ (മെയ്) നാളിൽ തുറക്കുകയും ശൈത്യകാലത്ത് യമ ദ്വിതീയ (ദീപാവലിക്ക് ശേഷമുള്ള രണ്ടാം ദിവസം, നവംബർ) നാളിൽ അടയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിന് അൽപ്പം മുന്നിലാണ് യമുന നദിയുടെ യഥാർത്ഥ ഉറവിടം, അത് ഏകദേശം 4421 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. യമുനോത്രിയിൽ, ഏകദേശം 3292 മീറ്റർ ഉയരത്തിൽ തളർന്ന കാൽനടയാത്രക്കാർക്ക് ആശ്വാസം നൽകുന്ന രണ്ട് ചൂടുനീരുറവകളും യമുനോത്രിയിലുണ്ട്. സൂര്യകുണ്ഡിൽ ഉറവ വെള്ളത്തിന് അരിയും ഉരുളക്കിഴങ്ങും പാകം ചെയ്യാനുള്ളത്ര ചൂട് ഉണ്ടെന്ന് പറയപ്പെടുന്നു, അതേസമയം ഗൗരി കുണ്ഡിൽ കുളിക്കാൻ അനുയോജ്യമായ ചെറുചൂടുള്ള വെള്ളമാണ് ഉള്ളത്.[3][7] താമസം ഏതാനും ചെറിയ ആശ്രമങ്ങളിലും അതിഥി മന്ദിരങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രസാദത്തിന്റെ നിർമ്മാണവും വിതരണവും, പൂജകളുടെ മേൽനോട്ടം തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നത് പൂജാരിമാരുടെ കുടുംബമാണ്. അരി പാകം ചെയ്യുകയും പ്രസാദമാക്കുകയും ചെയ്യുന്ന ചൂടുനീരുറവകൾ ഇവിടുത്തെ ആചാരാനുഷ്ഠാനത്തിന്റെ തനതായ വശങ്ങളിൽ ഉൾപ്പെടുന്നു.

  1. Roma Bradnock, Robert Bradnock (2001). Indian Himalaya handbook: the travel guide. Footprint Travel Guides. p. 111. ISBN 1900949792.
  2. 2.0 2.1 Kapoor, Subodh (2002). The Indian encyclopaedia: biographical, historical, religious, administrative, ethnological, commercial and scientific. (Volume 5). Genesis Publishing Pvt Ltd. p. 1397. ISBN 8177552570.
  3. 3.0 3.1 Yamunotri Temple Uttarkashi district website.
  4. Nair, Shantha N. (2007). The Holy Himalayas. Pustak Mahal. p. 75. ISBN 978-8122309676.
  5. Tyagi, Nutan (1991). Hill resorts of U.P. Himalaya,: a geographical study. Indus Publishing. pp. 31. ISBN 8185182620.
  6. Bandopadhyay, Manohar (2010). Tourist destinations in India. Pinnacle Technology. p. 138. ISBN 978-9380944005.
  7. Pushpendra K. Agarwal, Vijay P. Singh, Sharad Kumar Jain (2007). Hydrology and water resources of India. Springer. pp. 344. ISBN 978-1402051791.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യമുനോത്രി_ക്ഷേത്രം&oldid=4024404" എന്ന താളിൽനിന്ന് ശേഖരിച്ചത്