വേൾഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനം
(World Telecommunication Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെയ് മാസം 17 ആണ് വേൾഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനം ( World Information Society Day ). ഐക്യരാഷ്ട്ര പൊതുസഭയുടെ ആഹ്വാനപ്രകാരം, അന്തർദ്ദേശീയമായി ആഘോഷിക്കുന്നതാണിത്. 2005 ൽ ട്യൂണിസൽ നടന്ന വേൾഡ് സമ്മിറ്റ് ഓൺ ദ ഇൻഫർമേഷൻ സൊസൈറ്റിയെത്തുടർന്നാണ് ഇത്തരമൊരു പ്രഖ്യാപനംനടത്തിയത്[1].
ലോക ടെലികമ്യൂണിക്കേഷൻ ദിനം എന്നാണ് ആദ്യകാലത്ത് ഇതറിയപ്പെട്ടിരുന്നത്. 1865 മെയ് 17 ന് സ്ഥാപിതമായ അന്തർദ്ദേശീയ ടെലികമ്യൂണിക്കേഷൻ യൂണിയന്റെ ഓർമ്മയ്ക്കായിട്ടായിരുന്നു ഇത് [2]
ലക്ഷ്യം
തിരുത്തുകഇന്റർനെറ്റും പുതിയ അനുബന്ധ ടെക്നോളജിയും സൃഷ്ടിക്കുന്ന സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ രംഗത്തെ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുക എന്നതും ലക്ഷ്യങ്ങളിൽപ്പെടുന്നു.
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ United Nations General Assembly Resolution 252 session 60 page 3 on 27 March 2006 (retrieved 2007-09-12)
- ↑ "World Telecommunication Day 2006: Promoting Global Cybersecurity". 28 March 2006.[പ്രവർത്തിക്കാത്ത കണ്ണി]