ലോക പ്രമേഹദിനം

ദിനാചരണം
(World Diabetes Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നവംബർ 14, ലോക പ്രമേഹദിനം. ലോകാരോഗ്യ സംഘടന,ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവർ ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.

ലോക പ്രമേഹദിനത്തിന്റെ ലോഗോ

ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.[1]

പ്രശ്നത്തിന്റെ വ്യാപ്തി

തിരുത്തുക

ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.[2]

വിദ്യാഭ്യാസമാണ് പരമപ്രധാനം

തിരുത്തുക

പ്രമേഹ വിദ്യാഭ്യാസവും പ്രതിരോധവും എന്ന വിഷയമാണ്, 2009 മുതൽ 5 വർഷത്തേക്ക് എല്ലാ ലോക പ്രമേഹദിനങ്ങളിലും പ്രചരിപ്പിക്കാനും തുടർനടപടികൾക്കുമായി ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ തെരഞ്ഞെടുത്തിരിക്കുന്നത.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Previous campaigns". World Diabetes Day. International Diabetes Federation. Retrieved 4 November 2010.
  2. "Portsmouth Daily Times, Portsmouth OH - www.portsmouth-dailytimes.com". www.portsmouth-dailytimes.com. Portsmouth Daily Times. Retrieved 2017-11-14.
  3. World Health Organization. Promoting health through the life-course: World Diabetes Day 2016. Geneva, accessed 7 November 2016.
"https://ml.wikipedia.org/w/index.php?title=ലോക_പ്രമേഹദിനം&oldid=3644114" എന്ന താളിൽനിന്ന് ശേഖരിച്ചത്