വിൻഡ് കേവ് ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഡക്കോട്ട സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വിൻഡ് കേവ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Wind Cave National Park). ഹോട്ട് സ്പ്രിങ്സ് നഗരത്തിൽ നിന്നും 10 മൈൽ (16 കി.മീ) വടക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. 1903ൽ പ്രസിഡന്റ് റൂസ്വെൽറ്റാണ് ഈ ദേശീയോദ്യാനം സ്ഥാപിച്ചത്. യു.എസിലെ ഏഴാമത്തെ ദേശീയോദ്യാനമായിരുന്നു ഇത്. ലോകത്തിൽ ആദ്യമായി ദേശീയോദ്യാനപദവി ലഭിക്കുന്ന ഗുഹകൾ എന്ന ഖ്യാതിയും വിൻഡ് കേവിനുണ്ട്. ബോക്സോവർക്ക് എന്നറിയപ്പെടുന്ന കാൽസൈറ്റ് രൂപങ്ങൾക്ക് പ്രശസ്തമാണ് ഈ ഗുഹകൾ. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് 95% ബോക്സോവർക്കുകളും വിൻഡ് കേവുകളിലാണ് ഉള്ളത്. ഫ്രോസ്റ്റ് വർക്കുകൾക്കും പ്രസിദ്ധമാണ് ഈ ഗുഹകൾ. ഇന്ന് ലോകത്തിലെ ഗുഹകളിൽ വെച്ച് നീളത്തിൽ ആറാം സ്ഥാനമാണ് വിൻഡ് കേവുകൾക്കുള്ളത്. 140.47 മൈൽ (226.06 കി.മീ) ആണ് ഇതിന്റെ ദൈർഘ്യം[3]. ഗുഹകളെ കൂടാതെ, അമേരിക്കയിലെ ഏറ്റവും വലിയ പ്രയറി പുൽമേടുകളും ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.
വിൻഡ് കേവ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കസ്റ്റർ കൌണ്ടി, തെക്കൻ ഡക്കോട്ട |
Nearest city | ഹോട്ട് സ്പ്രിങ്സ് |
Coordinates | 43°33′23″N 103°28′43″W / 43.55635°N 103.47865°W |
Area | 33,847 ഏക്കർ (136.97 കി.m2)[1] |
Established | 1903 ജനുവരി 9 |
Visitors | 617,377 (in 2016)[2] |
Governing body | നാഷണൽ പാർക്ക് സർവ്വീസ് |
Website | വിൻഡ് കേവ് നാഷണൽ പാർക്ക് |
ചിത്രശാല
തിരുത്തുക-
ബോക്സ് വർക്കുകൾ
-
വിൻഡ് കേവുകളിൽ എന്നോ മൃതിയടഞ്ഞ ഒച്ചിന്റെ ഫോസിൽ
-
ഗുഹക്കകത്തെ ഫ്രോസ്റ്റ് വർക്കുകൾ
-
സ്കൈവേ ലേക്ക്
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved മാർച്ച് 7, 2012.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved ഫെബ്രുവരി 9, 2017.
- ↑ Gulden, Bob (മേയ് 13, 2013). "Worlds longest caves". Geo2 Committee on Long and Deep Caves. National Speleological Society (NSS). Archived from the original on 2019-06-08. Retrieved ജൂൺ 12, 2013.