വിൽഹെം പീറ്റേഴ്‌സ്

(Wilhelm Peters എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞനും പര്യവേഷകനുമായിരുന്നു വിൽഹെം പീറ്റേഴ്‌സ് (Wilhelm Karl Hartwich) (അല്ലെങ്കിൽ Hartwig) പീറ്റേഴ്‌സ് (ഏപ്രിൽ 22, 1815 കോർഡൽബട്ടലിൽ – ഏപ്രിൽ 20, 1883). ജൊഹാനസ് പീറ്റർ മുള്ളറുടെ കീഴിൽ ജോലിചെയ്ത അദ്ദേഹം പിന്നീട് ബെർളിൻ ജീവശാസ്ത്ര മ്യൂസിയത്തിൽ ക്യുറേറ്റർ ആയിത്തീർന്നു. മുള്ളറുടെ പ്രേരണയിൽ അദ്ദേഹം സാംബസി നദീതീരങ്ങളിലൂടെ പര്യവേഷണാാർത്ഥം 1842 സെപ്തംബറിൽ അങ്കോള വഴി മൊസാംബിക്കിലേക്ക് പോയി. ധാരാളം സ്പെസിമനുകളുമായിട്ടാണ് അദ്ദേഹം ബെർളിനിൽ തിരിച്ചെത്തിയത്. അവയെല്ലാം Naturwissenschaftliche Reise nach Mossambique... in den Jahren 1842 bis 1848 ausgeführt (1852–82) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുകയുണ്ടായി. അതിൽ സസ്തനികൾ, പക്ഷികൾ, reptile, ഉഭയജീവികൾ, പുഴമൽസ്യങ്ങൾ, കീടങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ കൂടാതെ സസ്യശാസ്ത്രത്തെപ്പറ്റിയും വളരെ വിവരങ്ങൾ ഉണ്ട്. 1858 -ൽ റോയൽ സ്വീഡിഷ് അകാഡമി ഒഫ് സയൻസസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ശ്രമഫലമായി പാരീസിലെയും ലണ്ടനിലെയും ശേഖരങ്ങളോട് കിടപിടിക്കത്തക്കതായി ബെർളിൻ മ്യൂസിയത്തിലെ ശേഖരവും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ താല്പര്യം തവളകളെക്കുറിച്ചുള്ള പഠനമായിരുന്നു. ലോകത്തെങ്ങുനിന്നും പീറ്റേഴ്‌സ് 122 ജനുസുകളിലായി 649 സ്പീഷി തവളകളെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്.[1][2]

വിൽഹെം പീറ്റേഴ്‌സ്
ജനനംഏപ്രിൽ 22, 1815
Koldenbüttel
മരണംഏപ്രിൽ 20, 1883 (age 67)
ദേശീയതജരമൻകാരൻ
അറിയപ്പെടുന്നത്പര്യവേഷകൻ, ജീവശാസ്ത്രജ്ഞൻ
  1. Adler, Kraig. 1989. Contributions to the History of Herpetology. Society for the Study of Amphibians and Reptiles. 202 pp.
  2. http://www.georgeglazer.com/prints/nathist/monkeys/petersmonk.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിൽഹെം_പീറ്റേഴ്‌സ്&oldid=3402078" എന്ന താളിൽനിന്ന് ശേഖരിച്ചത്