ശ്രീലങ്കയിലെ ജൈവവ്യവസ്ഥ

(Wildlife of Sri Lanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ സസ്യജാലങ്ങളും ജീവജാലങ്ങളും പ്രകൃതിദത്തയാവാസവ്യവസ്ഥകളും ഉൾപ്പെടുന്നതാണ് ശ്രീലങ്കയിലെ ജൈവവ്യവസ്ഥ. ലോകത്തിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ജൈവവൈവിദ്ധ്യം ശ്രീലങ്കയിൽ ആണ് (16% ജീവജാലങ്ങൾ, 23% പൂച്ചെടികൾ​ തദ്ദേശീയമാണ്).[1]

പരിസ്ഥിതി മേഖലകൾ

തിരുത്തുക

രാജ്യത്തിന്റെ പർവ്വതങ്ങളും തെക്കുപടിഞ്ഞാറൻ ഭാഗവും "ആർദ്രമേഖല" എന്നറിയപ്പെടുന്നു[2]. ധാരാളം മഴ ലഭിക്കുന്ന (വാർഷിക ശരാശരി 2500 മില്ലീമീറ്റർ) ഇവിടെ രാജ്യത്തിന്റെ തെക്കുകിഴക്കും, വടക്കൻ ഭാഗങ്ങളുടെ ഭൂരിഭാഗവും 1200 മുതൽ 1900 മില്ലിമീറ്റർ മഴ വരെ ലഭിക്കുന്ന വരണ്ട മേഖലയാണ്.

ജന്തുവൈവിധ്യം

തിരുത്തുക

ശ്രീലങ്കയിലെ ജന്തുജാലങ്ങളുടെ എണ്ണം

തിരുത്തുക
ഗ്രൂപ്പ് ക്ലാസ് സ്പീഷീസുകളുടെ എണ്ണം തദ്ദേശീയ സ്പീഷീസ് തദ്ദേശീയത
നട്ടെല്ലുള്ള ജീവികൾ സസ്തനി[3]
125
21
16.8%
പക്ഷി[4][5]
227
26
11.89%
ഉരഗം[6]
178
108
60.13%
ഉഭയജീവി[7]
121
111
91.66%
ആക്റ്റിനോറ്റെറിജിയൈ
93
50
53.76%
അകശേരുകികൾ ഗാസ്ട്രോപോഡ[8]
5246
പ്രാണി[9]
11,144
എട്ടുകാലികൾ
383
271
70.75%
സ്കോർപ്പിയോൺസ്
18
7
38.88%
ക്രസ്റ്റേഷ്യ
51
51
100%

നട്ടെല്ലുള്ള ജീവികൾ

തിരുത്തുക

സസ്തനികൾ

തിരുത്തുക
 
ശ്രീലങ്കൻ ആന

123 ലധികം സസ്തനികൾ ശ്രീലങ്കയിൽ വിഹരിക്കുന്നു. ഇതിൽ 41 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയാണ്.[10] വലിയ തേൻകരടി, സസ്തനി വർഗ്ഗങ്ങൾ ഉൾപ്പെടുന്ന 30 വ്യത്യസ്ത ഇനം സ്പീഷീസുകൾ തുടങ്ങിയവയും ഭീഷണി നേരിടുന്നു. ശ്രീലങ്കയുടെ ചുറ്റുമുള്ള സമുദ്രങ്ങൾ 28 ഇനം സീറ്റേഷ്യൻസിന്റെ വാസസ്ഥലമാണ്.

ഉരഗങ്ങൾ

തിരുത്തുക

ശ്രീലങ്കയിൽ നിലവിൽ 178 ഇനം ഉരഗങ്ങൾ കാണപ്പെടുന്നു. ഇതിൽ 60 എണ്ണം ഭീഷണി നേരിടുന്നവയും 108 എണ്ണം തദ്ദേശീയമാണ്. ഭൂരിഭാഗം ഉരഗങ്ങളും പാമ്പുകളാണ്. ഉരഗങ്ങളിൽ ഏറ്റവും വലുത് രണ്ട് ഇനം മുതലകളാണ്: മഗ്ലർ മുതല, സാൾട്ട് വാട്ടർ മുതല.[10]

 
ടരുക ഇക്വസ് ഒരു തദ്ദേശീയ ഉരഗയിനം

ഉഭയജീവികൾ

തിരുത്തുക

ലോകത്തിൽ ഏറ്റവും കൂടുതൽ ഉഭയജീവി വൈവിധ്യങ്ങളുള്ള ഒരു രാജ്യമാണ് ശ്രീലങ്ക. 2018 വരെ 121 ഇനം ഉഭയജീവികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 111 ഇനം തദ്ദേശീയം ആണ്.[11] ലോകത്തിൽ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള വംശവർദ്ധന ഉള്ളതായി അവകാശപ്പെടുന്നു.[11]എന്നിരുന്നാലും അത് വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു[12] ശ്രീലങ്കയിലെ 52 ഇനം ഉഭയജീവികൾ ഭീഷണി നേരിടുന്നുണ്ട്. അവയിൽ ഒന്നൊഴികെ മറ്റെല്ലാം നിലനിൽക്കുന്നതാണ്.

പക്ഷികൾ

തിരുത്തുക
 
ശ്രീലങ്കൻ ദേശീയ പക്ഷി, ശ്രീലങ്ക ജംഗുൾഫൗൾ ("ഗാലസ് ലഫായീറ്റി")

ശ്രീലങ്കയിൽ 227 ഇനം പക്ഷികൾ വസിക്കുന്നുണ്ട് (കഴിഞ്ഞ ചില കണക്കുകൾ ഇത് 486 ആയും ഉയർത്തി).[13] ഇതിൽ 46 എണ്ണം ഭീഷണിയിലാണ്.

മത്സ്യം

തിരുത്തുക
 
ചെറി ബാർബ് (puntius titteya)

ശ്രീലങ്കയിൽ 93 ഇനം ശുദ്ധജല മൽസ്യങ്ങൾ കാണപ്പെടുന്നു. ഇതിൽ 50 എണ്ണം രാജ്യത്തിൻറെതന്നെ തനതായ സ്പീഷീസുകളാണ്. ഐ.യു.സി.എൻ. ഭീഷണി നേരിടുന്ന 28 ഇനം സ്പീഷീസുകൾ വർഗ്ഗീകരിക്കപ്പെട്ടിട്ടുണ്ട്. 8 ഇനം കായൽ മത്സ്യങ്ങൾ ശുദ്ധജല മത്സ്യ വിഭാഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്. 24 ഇനം എക്സോട്ടിക് സ്പീഷീസിലാണുൾപ്പെടുത്തിയിട്ടുള്ളത്.

പ്രാണികൾ

തിരുത്തുക

ഗ്രില്ലബ്ലാറ്റോഡിയ ഒഴികെ എല്ലാ 32 നിര പ്രാണികളെയും ശ്രീലങ്കയിൽ നിന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

 
അൽബിനോ പാറ്റ (ബ്ലാറ്റോഡ നിര)

പ്രാണി ലോകത്തിലെ ഏറ്റവും വലിയ നിരയും ശ്രീലങ്കയിലെ ഏറ്റവും വലുതും ആയ കൊലോപ്ടറ നിരയിൽ 3,033 പ്രമാണീകരിക്കപ്പെട്ട സ്പീഷീസുകളുണ്ട്.[14] ലെപിഡോപ്ടറൻ നിരയിലുള്ള നിശാശലഭങ്ങൾ, ചിത്രശലഭങ്ങൾ എന്നിവ ശ്രീലങ്കയിൽ കാണപ്പെടുന്ന രണ്ടാമത്തെ വലിയ സ്പീഷീസുകളാണ്. ശ്രീലങ്കയിൽ നിന്ന് 245 ചിത്രശലഭങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 24 സ്പീഷീസുകൾ ദ്വീപിൽ തദ്ദേശികൾ ആണ്. 1695 ഇനം നിശാശലഭങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവയുടെ തദ്ദേശീയത അജ്ഞാതമാണ്.

ഉറുമ്പുകൾ, തേനീച്ച, വാസ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈമെനോപ്റ്റെറ, ശ്രീലങ്കയിലെ മൂന്നാമത്തെ വലിയ പ്രാണികളുള്ള നിര നൽകുന്നു. ശ്രീലങ്കയിൽ 181 ഇനം ഉറുമ്പുകൾ ഉണ്ട്. അതിൽ 61 ജീനസുകളും 10 ഉപകുടുംബങ്ങളും ഉൾപ്പെടുന്നു. ഒരു എൻഡെമിക് ജീനസായ അനിയൂററ്റസ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 450 ജീനസുകളും, 7 കുടുംബങ്ങൾ എന്നിവയുമായി ലോകത്താകമാനം 70,000 തരം ഇനങ്ങൾ ഹൈമെനോപ്റ്റെറ ഉണ്ട്. അവയിൽ നിന്നും, ശ്രീലങ്കയിൽ 148 സ്പീഷീസുകൾ, 38 ജീനസുകൾ, നാല് കുടുംബങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഈച്ചകളും കൊതുകുകളും ഡിപ്റ്റെറ നിരയിൽ നിന്നുള്ളതാണ്. ശ്രീലങ്കയിൽ നിന്നും ഇതിന് വളരെ ഉയർന്ന റെക്കോർഡാണ്. ദ്വീപിൽ 1,341 ഡിപ്റ്റെറ കണ്ടെത്തിയിട്ടുണ്ട്, ഇത് ഇതുവരെ കണ്ടെത്തിയിട്ടുള്ള പ്രാണികളുടെ നാലാമത്തെ വലിയ നിരയായി അറിയപ്പെടുന്നു.[15].16 ജനുസ്സുകളിൽ ഉൾപ്പെടുന്ന 131 ഇനം സ്പീഷീസുകൾ ശ്രീലങ്കയിൽ നിന്ന് വിവരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. മിക്ക മനുഷ്യ രോഗങ്ങളുടെയും പ്രാഥമികമായ വെക്ടർമാർ ആണെങ്കിലും, ശ്രീലങ്കയിലെ കൊതുക് ഭൂരിഭാഗവും മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷം ചെയ്യുന്നവയാണ്.

സസ്യവൈവിദ്ധ്യം

തിരുത്തുക
 
മഹ രത് മാല (Rhododendron arboreum ssp. zeylanicum, ശ്രീലങ്കയിലെ മദ്ധ്യ ഹൈലാൻറ്സിൽ കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ആർബോറിയം എന്ന അപൂർവ ഉപജാതി ഇനം)

ശ്രീലങ്കയിലെ സസ്യങ്ങളുടെ വൈവിധ്യം വളരെ ഉയർന്നതാണ്.[16] 1,052 വർഗത്തിലുള്ള 3,210 പുഷ്പിക്കുന്ന സസ്യങ്ങൾ ഇവിടെയുണ്ട്. ഇവയിൽ 916 സ്പീഷീസുകളും 18 ജനുസ്സുകളും തദ്ദേശികൾ ആണ്. കൂടാതെ ദ്വീപിന്റെ 55 ലധികം ഡിപ്റോകാർപ്സ് ശ്രീലങ്കയിൽ മാത്രം ഒതുങ്ങുന്നു. ശ്രീലങ്കയിൽ 350 ലധികം പന്നൽച്ചെടി ഇനങ്ങളുണ്ട്. ശ്രീലങ്കയിലെ പ്രകൃതിദത്ത വനങ്ങൾ എട്ട് ഇനങ്ങളായി തിരിച്ചിരിക്കുന്നു.[17]

ശ്രീലങ്കൻ പാരിസ്ഥിതിക വിദഗ്ദ്ധനായ ഡോ. ഗോഥമി വീരക്കുൺ 51 പുതിയ ഇനം എൻഡെമിക് ലൈക്കണുകളെ ശ്രീലങ്കയിൽ കണ്ടെത്തി. ഇവയിൽ എട്ട് ഇനങ്ങൾ നക്കിൾസ് മൌണ്ടെയ്ൻ റേഞ്ചിൽ നിന്നും ആണ് കണ്ടെത്തിയത്.[18][19] 2012 ൽ ഹോർട്ടൺ പ്ലെയിനുകളിൽ നിന്നും ഡോ. ഉഡിനിയ ജയലാലും സഹപ്രവർത്തകരും 2 പുതിയ ലൈക്കണുകളായ അൻസിയ ഫ്ലാവോട്ടെനിസ്, അൻസിയ മഹായേലിയെൻസിസ് എന്നിവയെ കണ്ടെത്തിയിരുന്നു.[20]

  1. "Biological diversity of Sri Lanka". Young Biologist Association, Sri Lanka. Retrieved 2009-09-12.
  2. https://www.britannica.com/place/Wet-Zone
  3. Tarver, James E.; dos Reis, Mario; Mirarab, Siavash; Moran, Raymond J.; Parker, Sean; O’Reilly, Joseph E.; King, Benjamin L.; O’Connell, Mary J.; Asher, Robert J.; Warnow, Tandy; Peterson, Kevin J.; Donoghue, Philip C. J.; Pisani, Davide (2016). "The Interrelationships of Placental Mammals and the Limits of Phylogenetic Inference". Genome Biology and Evolution. 8 (2): 330–344. doi:10.1093/gbe/evv261. hdl:1983/64d6e437-3320-480d-a16c-2e5b2e6b61d4. PMC 4779606. PMID 26733575.
  4. Newton, Alfred (1884). Ornithology. Reprinted from Encyclopædia Britannica (9th Ed.).
  5. Newton, Alfred (1893–1896). A Dictionary of Birds. Adam & Charles Black, London.
  6. Goin, Coleman J.; Goin, Olive B.; Zug, George R. (1978). Introduction to Herpetology, Third Edition. San Francisco: W. H. Freeman and Company. xi + 378 pp. ISBN 0-7167-0020-4.
  7. Cogger, H. G. (1998). Zweifel, R. G, ed. Encyclopedia of Reptiles and Amphibians. Academic Press. pp. 69–70. ISBN 978-0-12-178560-4.
  8. Solem, A.G. "Gastropod". Encyclopaedia Britannica. Encyclopaedia Britannica Inc. Retrieved 6 March 2017.
  9. Chapman, A. D. (2009). Numbers of living species in Australia and the World (2 ed.). Canberra: Australian Biological Resources Study. pp. 60pp. ISBN 978-0-642-56850-2.
  10. 10.0 10.1 The Red List of Threatened Fauan and Flora of Sri Lanka (PDF). Colombo, Sri Lanka: The World Conservation Union (IUCN). 2007. p. 166. ISBN 978-955 -8177 -63-1. Retrieved 2012-09-20.
  11. 11.0 11.1 Pethiyagoda, Rohan; Kelum Manamendra-Arachchi (November 1998). "Evaluating Sri Lanka's amphibian diversity". Occasional papers of Wildlife Heritage Trust of Sri Lanka. 2. Retrieved 2012-09-09.
  12. Chaitra,, M. S.; Karthikeyan Vasudevan; Kartik Shanker (2010-04-04). "The biodiversity bandwagon: the splitters have it" (PDF). Current Science. 86 (7): 3. Retrieved 2012-09-09.{{cite journal}}: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]
  13. Kotagama, Sarath W.; Rex I. De Silva; Athula S. Wijayasinha; Vathsala Abeygunawardane (2006). "Avifaunal List of Sri Lanka". Colombo, Sri Lanka: IUCN. ISBN 978-955-8177-51-8. {{cite journal}}: Cite journal requires |journal= (help)
  14. Bambaradeniya, Channa N. B. "The Fauna of Sri Lanka: Status of Taxonomy, Research, and Conservation". Amazon.com. Google books. Retrieved 23 January 2016.
  15. Bambaradeniya, Channa N. B. "The Fauna of Sri Lanka: Status of Taxonomy, Research, and Conservation". Amazon.com. Google books. Retrieved 23 January 2016.
  16. "Unique and threatened biodiversity". biodiversityhotspots.org. Conservation International. Archived from the original on 2009-05-04. Retrieved 2009-09-15.
  17. "Forest Resources". Forest resources of Sri Lanka Country report. Food and Agriculture Organization. 2001. Retrieved 2009-09-15.
  18. "Environmentalist discovers 51 species of Lichen". Newsfirst.lk. Dec 8, 2013. Archived from the original on 2018-01-16. Retrieved 8 February 2016.
  19. "The fascinating world of the lichens". Ceylontoday. 2015-03-22. Archived from the original on 2016-02-14. Retrieved 8 February 2016.
  20. "Two new Lichens from Horton Plains". Sundaytimes. March 18, 2012. Retrieved 8 February 2016.

ഗ്രന്ഥസൂചിക

തിരുത്തുക
  • Channa N. B. Bambaradeniya, ed. (2006). Fauna of Sri Lanka: Status of Taxonomy, Research and Conservation. Colombo, Sri Lanka: The World Convservation Union (IUCN). p. 308. ISBN 955-8177-51-2.
  • Herat, T. R. Somaratna, S & Pradeepa, 1998, Common Vegetables of Sri Lanka. NARESA, Sri Lanka.
  • Herat, T. R. 2005. Tentative Keys to the Families & Genera of Pteridophytes of Sri Lanka. Author Publisher.
  • Herat, T. R. P. Ratnayake. 2005 An Illustrated Guide to the Fern Flora of Knuckles Conservation Area Sri Lanka. Author Publisher.
  • Herat, T. R. 2005. Endemic Flowering Plants, Part I A Checklist & an Index to A Revised Handbook to the Flora of Ceylon. Author Publisher.
  • Herat, T. R. 2007. Endemic Flowering Plants of Sri Lanka Part II A, Index to the Distribution of Plants with Localities. Environmental Ministry Colombo.
  • Herat, T. R. 2007 Endemic Flowering Plants of Sri Lanka Part II B, Index to the Distribution within Agro Ecological Zones. Environmental Ministry Colombo.
  • Herat, T. R. A. U. Herat, 2008. Index to the Distribution of Ferns & Fern-Allies within the Administrative Districts of Sri Lanka. Author Publisher.
  • Herat, T. R. 2009. YS%, dxlSh imqIaml Ydl i|yd jQ isxy, fmdoq kdu iQpsh’ Author Publisher.

ബാഹ്യ ലിങ്കുകൾ

തിരുത്തുക