കള

(Weed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷിഭൂമികളിൽ വിളയ്ക്കൊപ്പം വളരുന്ന അനാവശ്യമായ ചെടികളെയാണ് കളകൾ എന്ന് വിളിയ്ക്കുന്നത്. ഈ ഗണത്തിൽ പെടുന്ന മിക്കവയും അധികമായാൽ വിളയ്ക്ക് വലിയ നാശം ചെയ്യുന്നവയാണ്. ഇവ മണ്ണിൽനിന്നും പോഷകവസ്തുക്കൾ അപഹരിച്ച് എടുക്കുന്നു. കളകൾ വളരെ വേഗം വളരുകയും വർദ്ധിക്കുകയും ചെയ്യുന്നതിനാൽ അവയെ നിയന്ത്രിക്കുക വിഷമമാണ്. നെല്പാടങ്ങളിൽ നിറഞ്ഞിരിക്കുന്ന ആഫ്രിക്കൻ പായൽ ഇതുപോലെ ഉപദ്രവകാരിയായ കളയ്ക്ക് ഉദാഹരണമാണ്.

മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് പൊതുവെ വിളിക്കുന്നു. പ്രത്യേകിച്ചു മറ്റു ദേശങ്ങളിൽ നിന്നും കുടിയേറ്റക്കാരായെത്തി ആധിപത്യം സ്ഥാപിച്ച കുളവാഴ, ആഫ്രിക്കൻ പായൽ, കമ്യൂണിസ്റ്റ് പച്ച, കോൺഗ്രസ്സ് പച്ച, ആനത്തൊട്ടാവാടി തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാണ് പറയാറുള്ളത്.

നെൽപ്പാടങ്ങളിലെ കളകൾ

തിരുത്തുക
മലയാളം പേർ ആംഗലേയം പേർ ശാസ്ത്രനാമം ചിത്രം
തലേക്കെട്ടൻ flat sedge Cyperus difformis
ചെങ്കോൽ rice flat sedge Cyperus iria
മുങ്ങൻ grasslike fimbry Fimbristylis miliacea
വരിനെല്ല് brownbeard rice Oryza rufipogon
കവട്ട Cockspur Echinochloa crus-galli
ചണ്ടി Chara alga Chara species
"https://ml.wikipedia.org/w/index.php?title=കള&oldid=3528572" എന്ന താളിൽനിന്ന് ശേഖരിച്ചത്