ആഫ്രിക്കൻ പായൽ
കുളങ്ങൾ, വയലുകൾ, ജലാശയങ്ങൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ വളരെ വേഗം പടർന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കൻ പായൽ. കേരളം പോലുള്ള പ്രദേശങ്ങളിൽ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കൻ പായൽ സൃഷ്ടിക്കുന്നത്. വെള്ളത്തിലെ പോഷകാംശം ചോർത്തുന്നതിനാലും, ജലോപരിതലത്തിൽ തിങ്ങിക്കൂടി വളർന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള സസ്യയിനങ്ങൾക്കും മത്സ്യങ്ങൾക്കും സൂക്ഷ്മജീവികൾക്കും കടുത്ത ഭീഷണിയാണ് ആഫ്രിക്കൻ പായൽ.
ആഫ്രിക്കൻ പായൽ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | S. auriculata
|
ശാസ്ത്രീയ നാമം | |
Salvinia auriculata Aubl. |
പേര് ആഫ്രിക്കൻ പായൽ എന്നാണെങ്കിലും, ഈ സസ്യത്തിന്റെ സ്വദേശം തെക്കുകിഴക്കൻ ബ്രസ്സീലും വടക്കൻ അർജന്റീനയുമാണ്. 1940-കളിലാണ് ആഫ്രിക്കൻ പായൽ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കൻ പായൽ ഇന്ന് വലിയ ഭീഷണിയായിരിക്കുന്നത് കാണാം. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളിൽ വളർത്തി വിൽക്കാനും ബൊട്ടാണിക്കൽ ഗാർഡനുകളിൽ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കൻ പായൽ കൊണ്ടുവന്നിരുന്നത്.
ചിലയിടങ്ങളിൽ പായലിനെ ചണ്ടി എന്ന് പറയാറുണ്ട്.