വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ

(Walajapet Venkatramana Bhagavathar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികളുടെ ഒരു നേർശിഷ്യനായിരുന്നു വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ.[2] കർണാടകസംഗീതത്തിൽ നിരവധി കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.[3]സൗരാഷ്ട്രഭാഷയിൽ ആണ് വെങ്കടരമണഭാഗവതർ രചനകൾ നിർവ്വഹിച്ചിട്ടുള്ളത്[4]

Venkataramana Bhagavathar
വലാജപ്പേട്ട വെങ്കടരമണ ഭാഗവതർ
ജനനം(1781-02-18)18 ഫെബ്രുവരി 1781
മരണം15 ഡിസംബർ 1874(1874-12-15) (പ്രായം 93)
മറ്റ് പേരുകൾWallajapet Venkataramana Bhagavathar
തൊഴിൽക‍ർണാടക സംഗീതജ്ഞൻ

ആദ്യകാലജീവിതം

തിരുത്തുക

ഇന്നത്തെ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ അയ്യമ്പേട്ടയിലെ ഒരു സൗരാഷ്ട്രബ്രാഹ്മണ[3]കുടുംബത്തിലാണ് 1781 -ൽ ഭാഗവതർ ജനിച്ചത്.[5] നൂറ്റിയമ്പതിലധികം കീർത്തനങ്ങൾ രചിച്ച ഭാഗവതർ ഒരു പണ്ഡിതനായിരുന്നു, സംസ്‌കൃതം, തെലുങ്ക്, സൗരാഷ്ട്ര എന്നീഭാഷകൾ നന്നായി അറിയാമായിരുന്നു. ത്യാഗരാജസ്വാമികളുടെ പ്രധാനശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ കൃഷ്ണസ്വാമി ഭാഗവതരും ത്യാഗരാജന്റെ ശിഷ്യനായിരുന്നു. ത്യാഗരാജന്റെ പല കീർത്തനങ്ങളും സംരക്ഷിക്കുകയും പിൻതലമുറയിലേക്ക് കൈമാറുകയും ചെയ്തത് അച്ഛനും മകനുമാണ്. വെല്ലൂർ ജില്ലയിലെ വല്ലജപേട്ട് എന്ന ചെറുപട്ടണത്തിൽ സ്ഥിരതാമസമാക്കിയ ശേഷം വലജാപേട്ട് വെങ്കടരമണ ഭാഗവതർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

  1. 1.0 1.1 "Web Site for Sri Venkata Raman Bhagavadar". venkataramanabhagavadar.org. Retrieved 2020-06-25.
  2. Kasturi, Geeta; N.V, Kasturi (2013-02-06). Understanding The Elemental Hindu Works (in ഇംഗ്ലീഷ്). Lulu.com. ISBN 9781291312966.
  3. 3.0 3.1 "The Hindu : Entertainment Chennai / Personality : Illustrious disciple of saint-poet". www.thehindu.com. Retrieved 2019-07-06.
  4. "12-hour non-stop akhandam stuns Hyderabad's music lovers". The New Indian Express. Retrieved 2020-04-05.
  5. http://venkataramanabhagavadar.org/LIFE_And_Contribtion_of_SriVRB.pdf