വാഇൽ ഹല്ലാഖ്

(Wael Hallaq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊളംബിയ യൂണിവേറിസ്റ്റിയിൽ മാനവിക വിഷയങ്ങളിലെ ഒരു പ്രൊഫസറും ഇസ്‌ലാമിക നിയമപഠന മേഖലയിലെ മുൻനിര പണ്ഡിതനുമാണ് വാഇൽ ഹല്ലാഖ്. ഇസ്‌ലാമിക നിയമമേഖലയിൽ ആധികാരികമായ ഒരു സ്ഥാനമാണ് അദ്ദേഹത്തിന്റെ പഠനത്തിനുള്ളത് എന്ന് വിലയിരുത്തപ്പെടുന്നു.

വാഇൽ ബി.ഹല്ലാഖ്
وائل حلّاق
ജനനം1955 (വയസ്സ് 68–69)
ദേശീയതPalestinian
പൗരത്വംCanadian
തൊഴിൽprofessor of Islamic law and Islamic intellectual history
തൊഴിലുടമColumbia University
അറിയപ്പെടുന്ന കൃതി
  • The Impossible State
  • Sharī'a: Theory, Practice, Transformations
  • Restating Orientalism: A Critique of Modern Knowledge

നിയമം, നിയമസിദ്ധാന്തം, തത്ത്വചിന്ത, രാഷ്ട്രീയ സിദ്ധാന്തം, യുക്തി എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എൺപതിലധികം പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹല്ലാക്ക് ക്രിസ്ത്യാനിയാണെങ്കിലും 2009-ൽ ജോൺ എസ്പോസിറ്റോയും അദ്ദേഹത്തിന്റെ അവലോകന പാനലും ഹല്ലാക്കിനെ ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള ഗവേഷണത്തിനും പ്രസിദ്ധീകരണങ്ങൾക്കും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

"https://ml.wikipedia.org/w/index.php?title=വാഇൽ_ഹല്ലാഖ്&oldid=4101142" എന്ന താളിൽനിന്ന് ശേഖരിച്ചത്