വൊഡയാർ രാജകുടുംബം

കർണാടകയിലെ ഒരു രാജവംശം
(Wadiyar dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈസൂർ രാജ്യം 1399 മുതൽ 1761 വരെയും പിന്നീട് 1799 മുതൽ 1947 വരെയും ഭരിച്ചിരുന്ന ഒരു ഹിന്ദു രാജകുടുംബമാണ് വൊഡയാർ രാജകുടുംബം (Wadiyar dynasty). (Wadiyar, Wodeyer,Odeyer എന്നെല്ലാം എഴുതാറുണ്ട്). ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ മൈസൂർ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു. കന്നഡയിൽ വാഡിയാർ എന്നതിന്റെ അർത്ഥം "കർത്താവ്" അല്ലെങ്കിൽ "കർത്തൃത്വം" എന്നാണ്. രാജവംശത്തിൽപ്പെട്ട രാജകുടുംബാംഗങ്ങളെ പരാമർശിക്കുമ്പോൾ ചരിത്രപരമായ രേഖകൾ "വോഡാർ" എന്ന പദമാണ് സാധാരണയായി ഉപയോഗിക്കുന്നത്. "W" നിശ്ശബ്ദമാണ് (വൊഡയർ അല്ലെങ്കിൽ ഒഡേയർ എന്നും). ഒഡയർ എന്നതിനുള്ള വ്യത്യാസമായിക്കൂടി ഇത് ഉപയോഗിക്കപ്പെടുന്നു.

The Wadiyars of Mysore
Incumbent
Yaduveer Krishnadatta Chamaraja Wadiyar
since 28 May 2015
Details
StyleHis Highness
First monarchYaduraya Wodeyar
Formation1399


Mysore Palace is the traditional seat of the Wadiyar
Maharani Vani Vilasa Sannidhana with grandson Jayachamarajendra Wadiyar
Jayachamrajendra Wadiyar with Elizabeth II
Srikantadatta Narasimharaja Wadiyar
Prince Krishnaraja Wadiyar IV with two other princes, 1887

കർണാടകയിൽ വന്നുചേർന്ന ദ്വാരകയിലെ യാദവന്മാരുമായി ബന്ധപ്പെട്ട് വൊഡയാർസിന്റെ ഉത്ഭവം കാണാം.[1] 600 വർഷത്തോളം യാദവന്മാർ ഈ പ്രദേശത്ത് ഭരിച്ചു.[2] 1399 ൽ യാദുരയ്യ വൊഡയാർ ആണ് ഈ രാജവംശം സ്ഥാപിച്ചത്. 1423 വരെ മൈസൂരിനെ വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിൽ ഭരിച്ചു. യാദൂരയ്യ വൊഡയാറിന് ശേഷം മൈസൂർ രാജാവായ വാഡിയാർ ഭരണാധികാരികൾ അധികാരമേറ്റു. ഈ കാലഘട്ടത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ രാജ്യം. 1565 ൽ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, മൈസൂർ രാജ്യം സ്വതന്ത്രമാകുകയും തുടർന്ന് 1799 വരെ നിലനിൽക്കുകയും ചെയ്തു.

കൃഷ്ണരാജ വാഡിയാർ മൂന്നാമന്റെ (1799-1868) ഭരണകാലത്ത് ഈ പ്രദേശം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി. അദ്ദേഹത്തിന്റെ പിൻഗാമികൾ തങ്ങളുടെ രാജകീയ നാമം വൊഡയാർ മാറ്റുകയും ബഹദൂർ എന്ന സ്ഥാനപ്പേര് മാറ്റുകയും ചെയ്തു. ഔദ്യോഗികമായി രാജവംശത്തിലെ അവസാന രണ്ടുരാജാക്കന്മാർ കൃഷ്ണരാജ വൊഡയാർ നാലാമനും ജയചമരാജേന്ദ്ര വൊഡയാറും ആയിരുന്നു എന്നു പറയാം.

രാജാക്കന്മാർ

തിരുത്തുക
  1. H S Gururaja Rao (2014). My Life, My Profession. Lulu Press, Inc. ISBN 9781483410654.
  2. Vikram Sampath. SPLENDOURS OF ROYAL MYSORE (PB). Rupa Publications. pp. Introd. I. ISBN 9788129115355.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൊഡയാർ_രാജകുടുംബം&oldid=3946652" എന്ന താളിൽനിന്ന് ശേഖരിച്ചത്