വിണ്ണൈത്താണ്ടി വരുവായ
(Vinnaithaandi Varuvaayaa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിണ്ണൈത്താണ്ടി വരുവായ, ഗൌതം മേനോൻ സംവിധാനം ചെയ്തതും 2010-ൽ പുറത്തിറങ്ങിയതുമായ ഒരു തമിഴ് റൊമാന്റിക് ചിത്രമാണ്. സിലമ്പരശൻ, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിൻ വിതരണം നടത്തിയ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം എ. ആർ. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോൺസാൽവസുമാണു നിർവഹിച്ചത്. സിലമ്പരശൻ അഭിനയിച്ച 25 ആമത്തെ ചിത്രമായിരുന്നു ഇത്.[1] ഈ ചിത്രത്തിന്റ കഥ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്സുമായി ഒരേസമയം തെലുങ്കിലും ചിത്രീകരിച്ചിരുന്നു. യേ മായ ചേസാവേ എന്ന പേരിലിറങ്ങിയ ചിത്രത്തിൽ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2]
വിണ്ണൈത്താണ്ടി വരുവായ | |
---|---|
പ്രമാണം:Vinnaithaandi Varuvaaya poster.jpg | |
സംവിധാനം | ഗൗതം മേനോൻ |
നിർമ്മാണം | പി മദൻ വി.ടി.വി ഗണേഷ് എൻറെഡ് Kumar Jayaraman |
രചന | Gautham Menon |
അഭിനേതാക്കൾ | Silambarasan Trisha |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | Manoj Paramahamsa |
ചിത്രസംയോജനം | Anthony Gonsalves |
സ്റ്റുഡിയോ | Escape Artists Motion Pictures RS Infotainment |
വിതരണം | റെഡ് ഗയ്ൻറ് Two95 Entertainment |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 167 മിനിറ്റുകൾ |
അവലംബം
തിരുത്തുക
- ↑ https://www.behindwoods.com/tamil-movies/slideshow/25th-film-of-tamil-heroes/simbu-vinnaithandi-varuvaaya.html
- ↑ Daithota, Madhu (14 September 2009). "'I don't treat Naga Chaitanya like a star kid'". Times of India. Retrieved 14 September 2009.