വൈക്കിങ് യുഗം
യൂറോപ്യൻ ചരിത്രത്തിലെ, വിശേഷിച്ച് ഉത്തരയൂറോപ്യൻ, സ്കാന്റിനേവിയൻ ചരിത്രത്തിലെ ഒരു കാലഘട്ടമാണ് വൈക്കിങ് യുഗം. 793 എഡി മുതൽ 1066 എഡി വരെയാണ് ഈ കാലഘട്ടം.[1] സ്കാൻഡിനേവിയയിലെ നോർസ് വംശജർ ഈ കാലഘട്ടത്തിൽ യൂറോപ്പിലെമ്പാടും കടൽ വഴിയും നദികൾ വഴിയും പര്യവേക്ഷണങ്ങളും കുടിയേറ്റങ്ങളും നടത്തി. വ്യാപാരവും, കൊള്ളയടിയും, കോളനിവത്കരണവും, കീഴടക്കലും ആയിരുന്നു ഈ പര്യവേക്ഷണങ്ങളുടെ ലക്ഷ്യങ്ങൾ. ഈ കാലഘട്ടത്തിലാണ് നോർസ് വംശജർ ഗ്രീൻലാൻഡിൽ താവളമുറപ്പിക്കുന്നത്. ഇവിടം കൂടാതെ ന്യൂഫൗണ്ട്ലാൻഡ്, ഇന്നത്തെ ഫറോ ദ്വീപുകൾ, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, നോർമൻഡി, സ്കോട്ലൻഡ്, ഇംഗ്ലണ്ട്, അയർലണ്ട്, ഐൽ ഓഫ് മാൻ, നെതെർലാൻഡ്, ജർമ്മനി, ഉക്രൈൻ, റഷ്യ, ടർക്കി എന്നിവിടങ്ങളിലും അവർ കുടിയേറിയത് വൈക്കിങ് യുഗത്തിലാണ്.
വൈക്കിങ് നാവികരെ ചരിത്രത്തിൽ പലയിടത്തും ക്രൂരന്മാരായ കൊള്ളക്കാരായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.[2][3][4][5][6] കൂടാതെ അനിയന്ത്രിതമായ ജനസംഖ്യയും, വ്യാപാരക്കമ്മിയും, സ്വദേശത്തെ കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യതക്കുറവും വൈക്കിങ് അധിനിവേശങ്ങൾക്ക് കാരണമായിട്ടുണ്ടാവാം.
വൈക്കിങ് യുഗത്തെപ്പറ്റി ലഭ്യമായ വിവരങ്ങൾ ഭൂരിഭാഗവും അവരുടെ ശത്രുക്കളാൽ രേഖപ്പെടുത്തിയവയും, പൗരാണികശാസ്ത്ര നിഗമനങ്ങളും, നാടോടിക്കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞവയും ആണ്.
അവലംബം
തിരുത്തുക- ↑ Forte, p. 2
- ↑ Simek, Rudolf (2005) "the emergence of the viking age: circumstances and conditions", "The vikings first Europeans VIII – XI century – the new discoveries of archaeology", other, pp. 24–25
- ↑ Bruno Dumézil, master of Conference at Paris X–Nanterre, Normalien, aggregated history, author of conversion and freedom in the barbarian kingdoms. 5th – 8th centuries (Fayard, 2005)
- ↑ "Franques Royal Annals" cited in Sawyer, Peter (2001) The Oxford Illustrated History of the Vikings. ISBN 0-19-285434-8. p. 20
- ↑ Decaux, Alain and Castelot, André (1981) Dictionnaire d'histoire de France. Perrin. ISBN 2-7242-3080-9. pp. 184–185
- ↑ Boyer, R. (2008) Les Vikings: histoire, mythes, dictionnaire. R. Laffont. ISBN 978-2-221-10631-0. p. 96