വെട്ടം മാണി

(Vettam Mani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാണിക് എൻസൈക്ലോപീഡിയ എന്ന ബൃഹദ്‍വിജ്ഞാനകോശത്തിന്റെ കർത്താവ് എന്ന നിലയിൽ പ്രശസ്തനായ പണ്ഡിതനാണ് വെട്ടം മാണി[1]

വെട്ടം മാണി
ജനനം(1921-08-27)27 ഓഗസ്റ്റ് 1921
മരണം29 മേയ് 1987(1987-05-29) (പ്രായം 65)
ദേശീയതIndian
തൊഴിൽScholar, Writer, Teacher
ജീവിതപങ്കാളി(കൾ)Annamma Mani
രചനാ സങ്കേതംEncyclopedia, Purana

ജീവിതരേഖതിരുത്തുക

കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കർഷകകുടുംബത്തിൽ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ ഉലഹന്നാൻ. മാതാവ് അന്നമ്മ. അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് അംഗീകൃത സ്‌കൂളിലെ അദ്ധ്യാപകവൃത്തി ഉപേക്ഷിക്കുകയും ഹിന്ദി വിദ്യാലയം വികസിപ്പിച്ച് എല്ലാ പരീക്ഷകൾക്കും ട്യൂഷൻ കൊടുക്കുന്ന പ്രകാശ് ട്യൂട്ടോറിയൽ എന്ന ഒരു ട്യൂട്ടോറിയൽ കോളേജ് വളർത്തിയെടുക്കുകയും ചെയ്തു.

പുരാണിക് എൻസൈക്ലോപീഡിയതിരുത്തുക

ട്യൂട്ടോറിയൽ ജീവിതഘട്ടത്തിലാണ് വെട്ടം മാണി പുരാണിക് എൻസൈക്ലോപീഡിയയുടെ നിർമ്മാണം തുടങ്ങിയത്. പകൽ അദ്ധ്യാപനവും രാത്രി വിജ്ഞാനകോശത്തിന്റെ ജോലിയുമായി പതിമൂന്നു വർഷങ്ങളോളം അദ്ധ്വാനിച്ചു. ഭാരതീയ പുരാണേതിഹാസങ്ങളിലെ പ്രധാനസംഭവങ്ങളും കഥാപാത്രങ്ങളും അകാരാദിക്രമത്തിൽ അവതരിപ്പിക്കുന്ന പുരാണിക് എൻസൈക്ലോപീഡിയ എന്ന തന്റെ ഏറ്റവും പ്രമുഖകൃതിയുടെ ഒന്നാം പതിപ്പ് 1964ലാണ് നാലു വാല്യങ്ങളായി പുത്തേഴത്ത് രാമൻ മേനോന്റെ അവതാരികയോടെ പുരാണനിഘണ്ടു എന്നപേരിൽ പ്രസിദ്ധീകരിച്ചത്. 1967ൽ രണ്ടു വാല്യങ്ങളായി രണ്ടാം പതിപ്പും പ്രകാശിപ്പിച്ചു. മറ്റൊരു ഇന്ത്യൻ ഭാഷയിലും അതിന് സമാനമായൊരു കൃതിയില്ല. ഭാരതീയ ഭാഷകളിൽ ആദ്യത്തേതായിരുന്നു ഇത്തരമൊരു പുരാണനിഘണ്ടു. ദില്ലിയിലെ മോട്ടിലാൽ ബനാറസി ദാസ് എന്ന അന്തർദേശീയ പ്രസിദ്ധീകരണശാല അതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തി.

സാഹിത്യപ്രവർത്തനംതിരുത്തുക

1971-ൽ ഭാവന എന്ന പേരിൽ ഒരു ആഴ്ചപ്പതിപ്പ് തുടങ്ങിയെങ്കിലും 20 ലക്കങ്ങൾക്കു ശേഷം അത് നിർത്തേണ്ടിവന്നു. ലഘുപുരാണനിഘണ്ടു, ഇംഗ്ലീഷ് ഗുരുനാഥൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ. 1987 മെയ് 29-ന് അറുപത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെട്ടം_മാണി&oldid=3339517" എന്ന താളിൽനിന്ന് ശേഖരിച്ചത്