വെട്ടം മാണി 1964 - ൽ പുരാണനിഘണ്ടു എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് പുരാണിക് എൻസൈക്ലോപീഡിയ എന്ന പേരിൽ 1971 - ൽ പ്രസിദ്ധീകരിക്കപ്പെട്ടത്. ഭാരതീയ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ, അവരുമായി ബന്ധപ്പെട്ട കഥകൾ അവരുടെ ഉത്പത്തിപുരാണം തുടങ്ങി ഇതിൽ സമഗ്രമായി വിവരണങ്ങൾ നല്കുന്നു. ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് , തമിഴ് , ഹിന്ദി പരിഭാഷകളും പുറത്തിറക്കിയിട്ടുണ്ട് . [1]

  1. ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ. ഡി സി ബുക്സ്. 1998.