കാട്ടുജീരകം
ചെടിയുടെ ഇനം
(Vernonia anthelmintica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചെറിയകുറ്റിച്ചെടിയാണ് കാട്ടുജീരകം. (ശാസ്ത്രീയനാമം: Vernonia Anthelmintica). കാട്ടുജീരകത്തെ സംസ്കൃതത്തിൽ സോമരാജി എന്നും ഹിന്ദിയിൽ ബൻജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികിൽസക്കെന്നു സൂചിപ്പിക്കുന്നു.
Vernonia anthelmintica | |
---|---|
വിത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | V. anthelmintica
|
Binomial name | |
Vernonia anthelmintica (L.) Willd., 1803
|
വിവരണം
തിരുത്തുകനേരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയിൽ 1500 മീറ്റർ ഉയരം വരെയുള്ള സ്ഥലങ്ങളിൽ വളരുന്നു.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം
ഗുണം :ലഘു
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവിത്ത്, ഇല, വേര് [1]
ഔഷധ ഉപയോഗം
തിരുത്തുകഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.
അവലംബം
തിരുത്തുക- Medicinal Plants- SK Jain, National Book Trust, India
- http://indiabiodiversity.org/species/show/262963
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Vernonia Anthelmintica at Wikimedia Commons
- Vernonia Anthelmintica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.