ചിക്കൻപോക്സ് വാക്സിൻ

(Varicella vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[[Category:Infobox drug articles with contradicting parameter input |]]

ചിക്കൻപോക്സ് വാക്സിൻ
Vaccine description
TargetVaricella (chickenpox)
Vaccine typeAttenuated
Clinical data
Trade namesVarivax, Varilrix
AHFS/Drugs.commonograph
MedlinePlusa607029
Routes of
administration
Injection
ATC code
Legal status
Legal status
  • In general: ℞ (Prescription only)
Identifiers
ChemSpider
  • none
 ☒NcheckY (what is this?)  (verify)

ചിക്കൻപോക്സ് വാക്സിൻ( chickenpox vaccine) എന്നും അറിയപ്പെടുന്ന വെരിസെല്ല വാക്സിൻ (Varicella vaccine), ചിക്കൻപോക്സ് എന്ന പകർച്ചവ്യാധിയിൽ നിന്നും സംരക്ഷണം നൽകുന്നു.[1] ഗൗരവകരമായ രോഗവിമുക്തിക്ക് പോലും ഒരു ഡോസ് മതിയാകുമെങ്കിലും രണ്ട് ഡോസ് കൂടുതൽ ഫലപ്രദമായി കണ്ടുവരുന്നു.ഒരു സമൂഹത്തിൽ നല്ലൊരു പങ്കിനു പ്രതിരോധകുത്തിവെപ്പ് നൽകുന്നത് വഴി ഇതിന്റെ സംരക്ഷണ കവചം മറ്റുള്ളവർക്കും പ്രാപ്തിയാവുന്നതായി കാണുന്നു. ഈ പ്രതിരോധ കുത്തിവെപ്പ് തൊലിയുടെ തൊട്ട് താഴെയാണു നടത്തുന്നത്.[2] 

WHO യുടെ കണക്കനുസരിച്ച് ഒരു രാജ്യത്തെ 80% പേർ പ്രതിരോധകുത്തിവെപ്പ് എടുത്ത് കഴിഞ്ഞാലെ ആ രാജ്യത്ത് ഫലപ്രദമായ പ്രതിരോധം കൈവരിക്കാൻ കഴിയുകയുള്ളു. അല്ലാത്തപക്ഷം വാർദ്ധക്യത്തിൽ രോഗം വരുവാനുള്ള സാധ്യത കൂടുതലാണു. അമേരിക്കയിൽ 12 മുതൽ 15 വയസ്സ് പ്രായപരിധിയിൽ തന്നെ രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് നിർദ്ദേശിക്കപെട്ടിരിക്കുന്നു. 2012 - ലെ കണക്കനുസരിച്ച് യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അവരുടെ കുട്ടികൾക്ക് ഈ പ്രധിരോധകുത്തിവെപ്പ് നിർബന്ധമാക്കിയിരിക്കുന്നു.വളരെ സുരക്ഷിതമായ ഈ വാക്സിൻ, ചുരുക്കം പേരിൽ ചെറിയ പനിയും, കുത്തിവയ്ക്കുന്ന ഭാഗത്ത് വേദനയും ഉളവാക്കുന്നു. പ്രതിരോധശേഷി തീരെ കുറഞ്ഞവരിൽ മാത്രം വളരെ കുറഞ്ഞ തോതിലുള്ള പാർശ്വഫലങ്ങൾ കണ്ടുവരുന്നു. ഗർഭാവസ്ഥയിൽ ഈ പ്രതിരോധ കുത്തി വെപ്പ് പൊതുവെ നിർദ്ദേശിക്കാറില്ല. ഈ വാക്സിൻ ഒറ്റയ്ക്കും MMR വാക്സിന്റെ കൂടെയും നൽകിവരുന്നു. ദുർബലമായ വൈറസിൽ നിന്നാണു ഈ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്.

1984 ലാണു ചിക്കൻപോക്സ് വാക്സിൻ വാണിജ്യപരമായി വിപണിയിൽ വന്നത്. WHO യുടെ അടിസ്ഥാന മരുന്നുകളുടെ കൂട്ടത്തിൽ പെട്ട ഈ വാക്സിൻ മൗലികമായ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണു.

ഔഷധപരമായ ഉപയോഗം

തിരുത്തുക

കടുത്ത ചിക്കൻപോക്സിനെ 95 ശതമാനത്തോളം പ്രധൈരോധിക്കാൻ ചിക്കൻപോക്സ് വാക്സിനു സാധിക്കുന്നു. അമേരിക്കയിൽ തുടരെയുള്ള വിലയിരത്തലുകൾ അനുസസരിച്ച് കുട്ടികൾക്ക് 11 വർഷം വരെ രോഗപ്രധിരോധശക്തി ലഭിച്ചതായി കണ്ടെത്തിയട്ടുണ്ട്. ജപ്പാനിൽ നടത്തിയ പഠനങ്ങളിൽ 20 വർഷം വരെ സംരക്ഷണം ലഭിച്ചതായി കാണുന്നു.

പ്രധിരോധകുത്തിവെപ്പ് നടത്തിയപ്പോൾ ആവശ്യത്തിനു സംരക്ഷണം ലഭിക്കാത്തവരിൽ ചിലർക്ക്, പിന്നീട് അവർ ചിക്കൻപോക്സ് ബാധിച്ചവരുമായി ഇടപഴകുമ്പോൾ അത്ര തിവ്രത ഇല്ലാത്ത അസുഖം ബാധിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ളവർ ചെറിയ തോതിലുള്ള അസുഖാവസ്ഥ പ്രകടിപ്പിക്കാറുണ്ട്. നന്നേ ശൈശവത്തിൽ പ്രധിരോധകുത്തിവെപ്പ് എടുത്തിട്ടുള്ള കുട്ടികൾ പിന്നീട് ചിക്കൻപോക്സ് ഉള്ള കുട്ടികളുമായി ഇടപെടുമ്പോഴാണു ഇത്തരത്തിൽ തീവ്രത കുറഞ്ഞ അസുഖം പിടിപ്പെടുന്നത്.

ത്വക്ക് രോഗങ്ങൾ പ്രധിരോധിക്കാൻ മുതിർന്നവരിൽ ഉപയോഗിക്കുന്ന zoster വാക്സിനും ചിക്കൻപോക്സിനെ പ്രധിരോധിക്കാൻ ഉപയോഗിച്ചു വരുന്നു.

രോഗപ്രധിരോധത്തിന്റെ കാലയളവ്

തിരുത്തുക

ചിക്കൻപോക്സ് വാക്സിനിൽ നിന്നും ലഭിക്കുന്ന ദീർഘകാല സംരക്ഷണത്തെകുറിച്ച് ധാരണയില്ലെങ്കിലും, 20 വർഷത്തോളം സംരക്ഷണം ലഭിച്ചിട്ടുള്ളവരുണ്ട് എന്നത് ഒരു വസ്തുതയാണു. ചിക്കൻപോക്സ് കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിൽ സംരക്ഷണ കാലയളവ് കണക്കാക്കാൻ പ്രയാസമാണു.  

പ്രധിരോധകുത്തിവെപ്പ് എടുത്തിട്ടുള്ള ചില കുട്ടികൾക്ക് സംരക്ഷണ കാലയളവ് വെറും അഞ്ച് മുതൽ എട്ടു വർഷം വരെയായി കാണപെടുന്നു. WHO യുടെ കണക്കനുസരിച്ച് സംരക്ഷകാലാവധി ജപ്പാനിൽ 20 വർഷവും അമേരിക്കയിൽ 10 വർഷവുമാണു. ചിക്ക്ൻപോക്സ് പ്രധിരോധകുത്തിവെപ്പ് എടുത്ത മുതിർന്നവർ ഇപ്പോഴും അതിന്റെ സംരക്ഷണയിൽ തുടരുന്നു. ജപ്പാനിൽ ഇപ്പോഴും അഞ്ചിൽ ഒരു കുട്ടിക്കേ ചിക്കൻപോക്സ് വാക്സിൻ എടുക്കുന്നുള്ളെങ്കിൽ പോലും സ്വഭാവിക ചിക്കൻപോക്സിന്റെ പ്രധിരോധസാന്നിധ്യം ചിക്കൻപോക്സ് വാക്സിന്റെ അഭിവ്രദ്ധിക്ക് ഉതകുന്നു. അമേരിക്കയിൽ എല്ലാ കുട്ടികളിലും ചിക്കൻപോക്സ് വാക്സിൻ എടുക്കുന്നതിനാൽ ഒരു കാലയളവിനു ശേഷം  പ്രധിരോധത്തിനായി വീണ്ടും കുത്തിവെപ്പ് നടത്തേണ്ടതായി വരുന്നു.

സ്വഭാവികമായി ചിക്കൻപോക്സ് പിടിപെടുന്നത് ആയുഷകാല പ്രധിരോധത്തിനു വഴിവെക്കും എന്ന വിശ്വാസം പൊതുവെയുണ്ട്. ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു.മുതിർന്നവർ ചിക്കൻപോക്സ് പിടിപെട്ട കുട്ടികളുമായി അടുത്ത് ഇടപെടുന്നത് വഴി അവരുടെ പ്രധിരോധശക്തി വർദ്ധിക്കുകയും ആധിക്യം കുറഞ്ഞ് വരികയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിക്കുന്ന പ്രധിരോധശക്തി ആധുനിക വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രധിരോധശക്തിയേക്കാൾ മികച്ചതായി കണ്ടുവരുന്നു. എന്നിരുന്നാലും വിദ്യാഭ്യാസസഥാപനങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ എല്ലാവരെയും പ്രധിരോധകുത്തിവെപ്പിനു പ്രേരിപ്പിക്കുന്നു.

ചിക്കൻപോക്സ്

തിരുത്തുക

1995-ൽ പ്രധിരോധകുത്തിവെപ്പിനു തുടക്കം കുറിക്കുന്നതിനു മുൻപ് അമേരിക്കയിൽ ഏകദേശം 4,000,000 പേർക്ക് പ്രതിവർഷം ചിക്കൻപോക്സ് പിടിപെട്ടിരുന്നു. 100 മുതൽ 150 മരണവും പ്രതിവർഷം സംഭവിചിരുന്നു. കുട്ടികൾക്കാണു സാധാരണ ആദ്യം പിടിപെടുന്നതെങ്കിലും മരണനിരക്ക് കൂടുതൽ മുതിർന്നവരിലായിരുന്നു.2003-2004 കാലഘട്ടത്തിൽ US Centre for Disease Control and Prevention (CDC) ചിക്ക്ൻപോക്സ് മൂലം എട്ട് മരണം പുറത്ത് വിട്ടിട്ടുണ്ടെങ്കിലും, പ്രധിരോധകുത്തിവെപ്പ് മൂലം ആശുപത്രിപ്രവേശന ചികിത്സ പോലും ഒഴിവാക്കാൻ സാധിച്ചു. പ്രധിരോധകുത്തിവെപ്പ് ആരംഭിച്ച് 10 വർഷം കഴിഞ്ഞപ്പോൾ തന്നെ ചിക്കൻപോക്സ് ബാധിക്കുന്നതിൽ 90% വരെ കുറവ് കാണപെടുകയും, ആശുപത്രിപ്രവേശനവും, മരണ സംഖ്യയും ഗണ്യമായി കുറയുകയും ചെയ്തു.

പ്രതിരോധശക്തി കുറവുള്ള രോഗികളിൽ ചിക്കൻപോക്സ് വാക്സിൻ ഫലവത്തതായി കാണപെടുന്നില്ല. അതിനു കാരണം അവരിലുള്ള വൈറസ് ശക്തി കുറഞ്ഞതാണു. പ്രതിരോധശേഷി കുറവ് ഉള്ള കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ 30% പേർക്ക് പ്രതിരോധശേഷി കേവലം അഞ്ച് വർഷം വരെ ലഭിച്ചുള്ളു.

Hopes Zoster - ചിക്കൻപോക്സിനു സമാനമായ ഒരു ത്വക്ക് രോഗമാണു Hopes Zoster. സാധാരണയായി മുതിർമ്ംവ്രിലാണു ഇത് കണ്ടുവരുന്നത്. ചിക്കൻപോക്സ് വാക്സിൻ എടുത്തവർക്ക് ഈ ത്വക് രോഗം കണ്ട് വരുന്നുണ്ടെങ്കിലും Hopes Zoster പിടിപെടുന്നത് ചിക്കൻപോക്സ് വാക്സിൻ മൂലമാണെന്നതിനു തെളിവുകൾ ലഭിച്ചട്ടില്ല. ചിക്കൻപോക്സ് വാക്സിനിലുള്ള ശ്ക്തി കുറഞ്ഞതും എന്നാൽ ജീവനുള്ളതുമായ v2v പിന്നീട് പുന:പ്രവർത്തന സജ്ജമാവുകയും Hopes Zoster നു കാരണമാവുകയും ചെയ്യുന്നുണ്ട്. ഏന്നിരുന്നാലും ഇതിന്റെ സാധ്യത തുലോം വിരളമാണു.

സമയപ്പട്ടിക

തിരുത്തുക

WHO യുടെ നിർദ്ദേശപ്രകാരം ആദ്യ ഡോസ് 12 മുതൽ 18 മാസപ്രായമുള്ളപ്പോൾ കൊടുക്കാവുന്നതാണു. രണ്ടാമത്തെ ഡോസ് ആവശ്യമുണ്ടെങ്കിൽ ഒന്നോ, രണ്ടോ മാസ ശേഷം മാത്രമേ നൽകാവൂ. ചിക്കൻപോക്സ് പിടിപെടാത്ത 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കും പതിമൂന്ന് വയസ്സ് കഴിഞ്ഞ എല്ലാവ്ർക്കും പ്രതിരോധകുത്തിവെപ്പ് നടത്താവുന്നതാണു.

ദോഷഫലങ്ങൾ

തിരുത്തുക

ത്രീവരോഗമുള്ളവർ, ഗർഭാവസഥയിലുള്ളവ്ർ, മുൻ കാലങ്ങളിൽ ചിക്കൻപോക്സിനു അലർജിയുള്ളവർ, ജെലാറ്റിൻ പോലുള്ള വസ്തുക്കൾക്ക് അലർജിയുള്ളവർ, അധികമാത്രയിൽ steroid ഉപയോഗിക്കുന്നവർ, കാൻസറിനു കീമോതെറാപ്പി ചെയ്യുന്നവർ, രക്ത ഉൽപ്പന്നങ്ങൾ പകർന്ന് കിട്ടിയവർ എന്നിവർക്ക് ചിക്കൻപോക്സ് വാക്സിന്റെ പ്രതിരോധകുത്തിവെപ്പ് നിഷ്ക്ർഷിക്കുന്നില്ല. നല്ല ചികിത്സ ലഭിക്കുന്ന HIV ബാധിതർക്കും പ്രതിരോധകുത്തിവെപ്പ് നൽകാവുന്നതാണു.

പാർശ്വഫലങ്ങൾ

തിരുത്തുക

പാർശ്വഫലങ്ങൾ പൊതുവെ ഇല്ലെന്ന് തന്നെ പറയാം. 1998 മുതൽ 2013 വരെ ആകെ ഒരു മരണം മാത്രമെ സംഭവിച്ചിട്ടുള്ളത്. അത് സംഭവിച്ചതാകട്ടെ ലുക്കേമിയ ബാധിതനായ ഒരു കുട്ടിക്കും. ചില അവസരങ്ങളിൽ മാത്രം പ്രതിപ്രവർത്തനമായി മസ്തിക്ഷരോഗവും, ന്യുമോണിയയും കണ്ടുവരുന്നു.ചെറിയതോതിലുള്ള പാർശ്വഫലമായി കുത്തിവെപ്പ് എടുക്കുന്ന ഭാഗത്ത് ചുവപ്പ്നിറം, തടിപ്പ്, വ്രണം എന്നിവ കണ്ടുവരുന്നു. ചെറിയതോതിലുള്ള പനിയും ചിലർക്ക് പിടിപെടാറുണ്ട്.

  1. "Chickenpox (Varicella) Vaccine Safety".
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WHO2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിക്കൻപോക്സ്_വാക്സിൻ&oldid=2583181" എന്ന താളിൽനിന്ന് ശേഖരിച്ചത്