എം.ഇ. വാട്ട്സ്
ഇന്ത്യൻ അഭിഭാഷകനും സിവിൽ സർവന്റും ഭരണകർത്താവുമായിരുന്ന മൗറിസ് എമിഗ്ഡിയസ് വാട്ട്സ് (1878 ജൂൺ 11 – 1933 ഫെബ്രുവരി 22) 1925 മുതൽ 1929 വരെ തിരുവിതാംകൂറിലെ ദിവാൻ ആയിരുന്നു.
മൗറിസ് എമിഗ്ഡിയസ് വാട്ട്സ് | |
---|---|
![]() | |
തിരുവിതാംകൂരിലെ ദിവാൻ | |
ഓഫീസിൽ 1925–1929 | |
രാജാവ് | സേതു ലക്ഷ്മീ ബായി (ചിത്തിരതിരുന്നാളിനു വേണ്ടി റീജന്റ് ഭരണം) |
മുൻഗാമി | ടി. രാഘവയ്യ |
പിൻഗാമി | വി.എസ്. സുബ്രഹ്മണ്യ അയ്യർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവിതാംകൂർ നാട്ടുരാജ്യം | ജൂൺ 18, 1878
മരണം | ഫെബ്രുവരി 22, 1933 ലണ്ടൻ | (പ്രായം 54)
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക
തിരുവിതാം കൂറിലെ ചീഫ് സെക്രട്ടറി ആയിരുന്ന ഫ്രാങ്ക് വാട്ട്സിന്റെ മകനായി 1878 ജൂൺ 11-നാണ് എം.ഇ. വാട്ട്സ് ജനിച്ചത്. [1] മദ്രാസിലായിരുന്നു ഇദ്ദേഹം ആദ്യകാലവിദ്യാഭ്യാസം നടത്തിയത്. നിയമബിരുദമെടുത്ത ശേഷം ഇദ്ദേഹം 1901-ൽ മദ്രാസ് പ്രൊവിൻഷ്യൽ സർവ്വീസിൽ പ്രവേശിച്ചു.[2]
മരണം തിരുത്തുക
1933 ഫെബ്രുവരി 22-ന് ലണ്ടനിൽ വച്ചായിരുന്നു ഇദ്ദേഹം മരിച്ചത്. 54 വയസ്സായിരുന്നു പ്രായം.[2] തിരുവനന്തപുരത്തെ നന്ദൻകോടുള്ള വാട്ട്സ് ലേൻ ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആദരാർത്ഥം നാമകരണം ചെയ്യപ്പെട്ട പാതയാണ്.
കുടുംബം തിരുത്തുക
വാട്ട്സിന്റെ സഹോദരി ഡൊറോത്തിയ ഹെൻറിയറ്റ് വാട്ട്സ് തിരുവിതാംകൂർ രാജകുടുംബത്തിലെ രാജകുമാരിമാരുടെ അദ്ധ്യാപികയായും ഗവേണസ് ആയും ജോലി ചെയ്തിട്ടുണ്ട്. [3] 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഡൊറോത്തിയ നീലഗിരി ജില്ലയിലെ കോതഗിരിയിൽ താമസമായി. ഇവിടെയാണ് ഇവർ അന്ത്യകാലം ചിലവഴിച്ചത്. [3]
അവലംബം തിരുത്തുക
- ↑ R. Venkoba Rao (1928). Ministers in Indian states, Volume 1. Wednesday Review Press. പുറം. 30.
- ↑ 2.0 2.1 The Law times, Volume 175. 1933. പുറം. 180.
- ↑ 3.0 3.1 Narayani Harigovindan (January 6, 2003). "Watt's the matter". The Hindu. മൂലതാളിൽ നിന്നും 2003-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-25.
Persondata | |
---|---|
NAME | Watts, Maurice Emygdius |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | June 18, 1878 |
PLACE OF BIRTH | Travancore kingdom |
DATE OF DEATH | February 22, 1933 |
PLACE OF DEATH | London |