ഉസക്ക്

(Uzak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൂറി ബിൽജേ ജെയ്ലൻ രചനയും, സംവിധാനവും നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഉസക്ക് അഥവ ഡിസ്റ്റെന്റ്. ഒരേ വീട്ടിൽ കഴിയുന്ന വ്യത്യസ്ത ജീവിത പശ്ചാത്തലത്തിലുള്ള രണ്ട് വ്യകതികൾ തമ്മിലുള്ള അകലവും, അവരുടെ ഏകാന്തതവും വിശകലനം ചെയ്യുന്ന ചിത്രം ദൈർഘ്യമേറിയ ഷോട്ടുകൾകൊണ്ട് സമ്പന്നമാണ്. നൂറി ബിൽജേ ജെയ്ലൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും, ചിത്രസന്നിവേശവും നിർവഹിച്ചിരിക്കുന്നത്. 2003ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം Grand Prix പുരസ്ക്കാരവും, മികച്ച അഭിനയത്തിനുള്ള പുരസ്ക്കാരവും നേടി.[1] ഒട്ടേറേ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം യൂറോപ്യൻ ഫിലിം പുരസ്ക്കാരങ്ങളുൾപ്പെടെ ധാരാളം മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. [2] [3]

ഉസക്ക്
സംവിധാനംനൂറി ബിൽജേ ജെയ്ലൻ
നിർമ്മാണംനൂറി ബിൽജേ ജെയ്ലൻ
രചനനൂറി ബിൽജേ ജെയ്ലൻ
അഭിനേതാക്കൾMuzaffer Özdemir
Mehmet Emin Toprak
ഛായാഗ്രഹണംനൂറി ബിൽജേ ജെയ്ലൻ
ചിത്രസംയോജനംAyhan Ergürsel
നൂറി ബിൽജേ ജെയ്ലൻ
റിലീസിങ് തീയതി2002 ജൂലൈ 20
രാജ്യംതുർക്കി
ഭാഷതുർക്കിഷ്
സമയദൈർഘ്യം110 മിനിറ്റ്

പുരസ്കാരങ്ങൾ

തിരുത്തുക
2003 കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
2003 European Film Awards
2003 Istanbul International Film Festival
2003 Chicago International Film Festival
2003 Cinemanila International Film Festival
2003 Cinemanila International Film Festival
2004 Mexico City International Contemporary Film Festival
2002 Ankara International Film Festival

ഇതും കൂടി കാണുക

തിരുത്തുക
  1. "Festival de Cannes: Uzak". festival-cannes.com. Archived from the original on 2012-10-10. Retrieved 2009-11-07.
  2. http://www.imdb.com/title/tt0346094/awards
  3. Uzak (Distant) (2004). BBC

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉസക്ക്&oldid=3947023" എന്ന താളിൽനിന്ന് ശേഖരിച്ചത്