ഉർസുല വോൺ ഡെർ ലെയ്ൻ
യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. (ജർമ്മൻ ഉച്ചാരണം: [ˈʔʊɐ̯zula fɔn dɛɐ̯ ˈlaɪən] ( listen); née Albrecht2005 മുതൽ 2019 വരെ ജർമ്മനിയിലെ ഫെഡറൽ ഗവൺമെന്റിൽ ഏഞ്ചല മെർക്കലിന്റെ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചു. സെന്റർ-റൈറ്റ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനിലെ (CDU) അംഗവുമാണ്.
ഉർസുല ജനിച്ചതും വളർന്നതും ബ്രസ്സൽസിലാണ്. അവിടെ അവരുടെ പിതാവ് ഏണസ്റ്റ് ആൽബ്രെച്റ്റ് ആദ്യത്തെ യൂറോപ്യൻ സിവിൽ സേവകരിലൊരാളായിരുന്നു. ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ ദ്വിഭാഷിയായി വളർന്ന അവർ ജർമ്മൻ, ബ്രിട്ടീഷ് അമേരിക്കൻ വംശജയാണ്. 1976-ൽ ലോവർ സാക്സോണി സംസ്ഥാനത്തിന്റെ മന്ത്രി പ്രസിഡന്റാകാൻ അവളുടെ പിതാവ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ 1971-ൽ അവർ ഹാനോവറിലേക്ക് മാറി. 1970 കളുടെ അവസാനത്തിൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സാമ്പത്തിക വിദ്യാർത്ഥിനിയെന്ന നിലയിൽ, സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നിന്നുള്ള അമേരിക്കൻ മുത്തശ്ശിയുടെ കുടുംബനാമമായ റോസ് ലാഡ്‌സൺ എന്ന പേരിലാണ് അവർ താമസിച്ചിരുന്നത്.
Notes
തിരുത്തുകഅവലംബം
തിരുത്തുകExternal links
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് (in German)