യൂറാൽ പർവ്വതനിര

(Ural mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലും, കസാക്കിസ്ഥാനിലുമായി സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് യൂറാൽ പർവ്വതങ്ങൾ. വടക്ക് റഷ്യയിൽ നിന്നും തുടങ്ങി, ആർട്ടിക് മഹാസമുദ്രതീരത്തിലൂടെ, തെക്ക് യൂറാൽ നദി വരെയും, കസാക്കിസ്ഥാൻ വരെയും ഇത് വ്യാപിച്ചുകിടക്കുന്നു. [1] യൂറാൽ പർവ്വതത്തിന്റെ കിഴക്ക് ഭാഗം, ഏഷ്യയുടെയും, യൂറോപ്പിന്റെയും സ്വാഭാവിക അതിർത്തിയായി കണക്കാക്കപ്പെടുന്നു. ലോഹ അയിരുകൾ, കൽക്കരി, രത്നങ്ങൾ തുടങ്ങിയവയാൽ സമ്പന്നമായ യൂറാൽ പർവ്വത്നിരകൾ, 18-ാം നൂറ്റാണ്ട് മുതൽ തന്നെ റഷ്യയുടെ പ്രധാന ധാതു സ്രോതസ്സാണ്.

യൂറാൽ പർവ്വതങ്ങൾ
Range
രാജ്യങ്ങൾ റഷ്യ, കസാഖ്സ്താൻ
Regions Bashkortostan, Sverdlovsk Oblast, Perm Krai, Chelyabinsk Oblast, Kurgan Oblast, Orenburg Oblast, Tyumen Oblast, Khanty-Mansi Autonomous Okrug, Yamalo-Nenets Autonomous Okrug, West Kazakhstan
Highest point Mount Narodnaya
 - ഉയരം 1,895 മീ (6,217 അടി)
നീളം 2,500 കി.മീ (1,553 മൈ)
വീതി 40–150 കി.മീ (25–93 മൈ)
Period കാർബോണിഫറസ്

ചരിത്രം

തിരുത്തുക
 

യൂറാൽ പർവ്വതത്തിന്റെ ആദ്യത്തെ വിപുലമായ വ്യാപ്തി നിർണ്ണയം നടത്തിയത് 18-ാം നൂറ്റാണ്ടിൽ പീറ്റർ ഒന്നാമന്റെ ആജ്ഞപ്രകാരം, റഷ്യൻ ചരിത്രകാരനും, ഭൂമിശാസ്‌ത്രഗ്രന്ഥകാരനുമായ വാസിലി ടാറ്റിഷേവ് ആണ്. അതിനുമുൻപ് 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അയിർ നിക്ഷേപങ്ങളാൽ സമ്പന്നമാണെന്ന് കണ്ടെത്തപ്പെട്ടെങ്കിലും, 18-ാം നൂറ്റാണ്ടിലെ ചിട്ടയോടുകൂടിയ കുഴിച്ചെടുക്കലുകൾ യൂറാൽ നിരകളെ റഷ്യയുടെ ഏറ്റവും വലിയ ധാതുഖനിയാക്കി. [1][2]

യൂറാൽ പർവ്വതനിരകളെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയവിവരണം പുറത്തിറങ്ങിയത് 1770-71 -ലാണ്. റഷ്യൻ ഭൂതത്ത്വശാസ്ത്രജ്ഞനായ അലക്സാണ്ടർ കാർപിൻസ്കി, റഷ്യൻ സസ്യശാസ്‌ത്രജ്ഞൻ പി. എൻ. ക്രൈലോവ്, റഷ്യൻ ജന്തുശാസ്‌ത്രജ്ഞൻ എൽ. പി. സബനീവ്, ജർമ്മൻ പ്രകൃതിവാദി അലക്സാണ്ടർ വോൺ ഹംബോൾട്ട്, ബ്രിട്ടീഷ് ഭൂഗർ‍ഭഗവേഷകൻ റോഡെറിക് മർച്ചിസൺ എന്നിവർ യൂറാൽ പ്രദേശത്ത് പഠനം നടത്തുകയുണ്ടായി 1841 -ൽ യൂറാൽ പർവ്വതങ്ങളുടെ ആദ്യത്തെ ഭൂപടം റോഡെറിക് മർച്ചിസൺ രൂപപ്പെടുത്തി. [1]

ഒരുകാലത്ത് ഏഷ്യയുടെ ഉത്തരഭാഗത്ത് വസിച്ചിരുന്ന യൂറലിയൻ ഗോത്രത്തിന്റെ പേരിൽ നിന്നാണ് യൂറലുകൾ എന്നതിന്റെ ഉൽഭവം. വേട്ടക്കാരായിരുന്ന യൂറലുകൾ ഭക്ഷണത്തിന് ദൗർലഭ്യം നേരിട്ടതോടെ ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക് വ്യാപിക്കുകയായിരുന്നു. മറ്റൊരു വിവരണമനുസരിച്ച് യൂറൽ എന്ന പദം തുർക്കിയിൽ നിന്നുള്ളതെന്നാണ്, തുർക്കി ഭാഷയിൽ ഇതിന്റെ അർത്ഥം ശിലാ പട്ട (stone belt).[3]

ഭൂമിശാസ്‌ത്രം

തിരുത്തുക

2,500 km (1,550 mi) നീളത്തിൽ ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ കാരാ കടൽ മുതൽ കസാഖ് സ്റ്റെപ്പികൾ വരെ വ്യാപിച്ചു കിടക്കുന്ന യൂറാൽ പർവ്വതനിരകളിലെ മലകളുടെ ശരാശരി ഉയരം 3,000 - 4,000 അടി (915 - 1220 മീറ്റർ) ആണ്.[1] ആർട്ടിക്കിലെ വയഗാഷ് (Vaygach), നോവയ സെംല്യ എന്നീ ദ്വീപുകൾ ഈ നിരയുടെ തുടർച്ചയാണ്. യൂറാൽ പർവ്വതങ്ങളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ നരോദ്‌നയയുടെ ഉയരം 1,895 m (6,213 ft) ആണ്.[1]

ഈ നിരയുടെ സമീപം നടത്തിയ ഖനനങ്ങൾ വഴി വലിയ അളവിൽ ധാതുനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഉറൽ നിരയിലുള്ള വിർജിൻ കോമി (Virgin Komi) വനത്തെ ലോക പൈതൃക സ്ഥലമായി കണക്കാക്കിയിരിക്കുന്നു. യൂറൽ പർവ്വതനിരയുടെ 68 ശതമാനവും റഷ്യയിലാണ്‌ ബാക്കി 32 ശതമാനം കസാഖ്സ്ഥാനിലും സ്ഥിതിചെയ്യുന്നു.[4][5] ഭൂമിശാസ്ത്രജ്ഞന്മാർ ഈ പർവ്വതനിരയെ ദക്ഷിണം, മധ്യം, ഉത്തരം, ഉപ-ആർട്ടിക്ക്, ആർട്ടിക്ക് എന്നിങ്ങനെ അഞ്ച് മേഖലകളാക്കി തിരിച്ചിരിക്കുന്നു. വൃക്ഷരേഖയുടെ ഉയരം തെക്കു ഭാഗത്ത് 1,400 മീറ്ററിൽ തുടങ്ങി വടക്കുപോകുന്തോറും കുറഞ്ഞ് സമുദ്രനിർപ്പ് വരെ എത്തുന്നു. ദക്ഷിണ മധ്യ മേഖലകൾ പൂർണ്ണമായും വനങ്ങളുള്ളവയാണ്.

ചിത്രങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 Ural Mountains, Encyclopedia Britannica on-line
  2. "Ural (geographical)". Great Soviet Encyclopedia. Archived from the original on 2014-09-18. Retrieved 2010-07-04.
  3. The Urals and Western Siberia in the Bronze and Iron Ages - Cambridge University Press
  4. Ural Mountains - Peakbagger.com
  5. "Ural Mountains - MSN Encarta". Archived from the original on 2009-02-13. Retrieved 2009-07-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂറാൽ_പർവ്വതനിര&oldid=4079911" എന്ന താളിൽനിന്ന് ശേഖരിച്ചത്