നാനാത്വത്തിൽ ഏകത്വം

(Unity in diversity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമാനതകളില്ലാത്ത വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ഐക്യത്തിന്റെയും സ്വരുമയുടെയും പ്രതീകമായാണ് നാനാത്വത്തിൽ ഏകത്വം എന്ന വാക്യം ഉപയോഗിക്കുന്നത്. ശാരീരികമോ സാംസ്കാരികമോ ഭാഷാപരമോ സാമൂഹികമോ മതപരമോ രാഷ്ട്രീയ- പ്രത്യയശാസ്ത്രപരമോ കൂടാതെ/അല്ലെങ്കിൽ മാനസികമോ ആയ വ്യത്യാസങ്ങളോടുള്ള കേവലമായ സഹിഷ്ണുതയെ അടിസ്ഥാനമാക്കിയുള്ള ഏകത്വത്തിൽ നിന്ന് വിഭിന്നമായി "ഏകതാനതയില്ലാത്ത ഏകത്വവും ഭിന്നതയില്ലാത്ത നാനാത്വവും" [1] എന്ന സങ്കൽപ്പമാണ് നാനാത്വത്തിൽ ഏകത്വം എന്നതിനുള്ളത്. ഈ ആശയവും അനുബന്ധ പദപ്രയോഗവും വളരെ പഴക്കമുള്ളതും പാശ്ചാത്യ, കിഴക്കൻ പഴയ ലോക സംസ്കാരങ്ങളിൽ പുരാതന കാലം മുതലുള്ളതുമാണ്. പരിസ്ഥിതിശാസ്ത്രം, [1] പ്രപഞ്ചശാസ്ത്രം, തത്ത്വചിന്ത, [2] മതം [3] രാഷ്ട്രീയം[4] എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇതിന് പ്രയോഗങ്ങളുണ്ട്.

വിക്കി കോൺഫറൻസ് ഇന്ത്യ 2016-ൽ പങ്കെടുക്കുന്നവർ "നാനാത്വത്തിൽ ഏകത്വം" എന്ന പേരിൽ ഒരു നൃത്തം അവതരിപ്പിക്കുന്നു.
ഇറ്റാലിയൻ സമാധാന നോബൽ സമ്മാന ജേതാവ് ഏണസ്റ്റോ ടിയോഡോറോ മൊനെറ്റ ആദ്യമായി ഇൻ വെറൈറ്റേറ്റ് കോൺകോർഡിയ / ഇൻ വെറൈറ്റേറ്റ് യൂണിറ്റാസ് എന്ന മുദ്രാവാക്യം സ്വീകരിച്ചു.

നാനാത്വത്തിൽ ഏകത്വം എന്ന ആശയം സൂഫി തത്ത്വചിന്തകനായ ഇബ്‌നു അൽ-അറബിയുടെ (1165-1240) ചിന്തകളിൽ തന്നെ കണ്ടെത്താനാകും. അദ്ദേഹം "ഏകത്വം" (wahdat al-wjud ) എന്ന മെറ്റാഫിസിക്കൽ ആശയം മുന്നോട്ടുവച്ചു. യാഥാർത്ഥ്യം ഒന്നാണ്, ദൈവത്തിന്റേത് മാത്രമാണ് യഥാർത്ഥ അസ്തിത്വമെന്നും; മറ്റെല്ലാ ജീവികളും ദൈവത്തിന്റെ ഗുണങ്ങളുടെ നിഴലുകൾ അല്ലെങ്കിൽ പ്രതിഫലനങ്ങൾ മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. [5] അബ്ദുൽ കരീം അൽ-ജീലീ (1366–1424) ഇബ്നു അറബിയുടെ ചിന്തകളെ വികസിപ്പിച്ച് "നാനാത്വത്തിൽ ഏകത്വവും ഏകത്വത്തിൽ നാനാത്വവും" പ്രതിഫലിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സമഗ്രമായ വീക്ഷണം വിവരിച്ചു. [2]

ലെയ്ബ്നിസ് ഈ പദപ്രയോഗം "ഹാർമണി" (Harmonia est unitas in varietate) എന്നതിന്റെ ഒരു നിർവചനമായി തന്റെ Elementa verae pietatis, sive de amore dei 948 I.12/A VI.4.1358 യിൽ ഉപയോഗിച്ചു. ഹാർമണി എന്നതിന്റെ വ്യാഖ്യാനമായി ലെയ്ബ്നിസ്, ഹാർമോണിയ എസ്റ്റ് കം മൾട്ടി ആഡ് ക്വാണ്ടം യുണിറ്റേറ്റം റിവോകന്റൂർ എന്ന് പരാമർശിക്കുന്നു, അതിനർത്ഥം പല കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഐക്യത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്നതാണ് 'ഹാർമണി' എന്നതാണ്.

മതപരമായ വിശ്വാസങ്ങൾ

തിരുത്തുക

പതിനാലാം നൂറ്റാണ്ടിൽ എപ്പോഴോ മജാപഹിത് സാമ്രാജ്യത്തിന്റെ ഭരണകാലത്ത് എംപു തന്തുലാർ എഴുതിയ പഴയ ജാവനീസ് കവിത കകവിൻ സുതസോമയിൽ "നാനാത്വത്തിൽ ഏകത്വം" എന്ന് വിവർത്തനം ചെയ്യപ്പെട്ട ഭിന്നേക തുംഗൽ ഇക്ക എന്ന വാചകം അടങ്ങിയിരിക്കുന്നു.[6] ഹിന്ദുക്കളും (പ്രത്യേകിച്ച് ശൈവരും) ബുദ്ധമതക്കാരും തമ്മിലുള്ള സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്ന ഈ കവിത ശ്രദ്ധേയമാണ്. ബുദ്ധനും ശിവനും പദാർത്ഥത്തിൽ വ്യത്യസ്തരാണെങ്കിലും അവരുടെ സത്യങ്ങൾ ഒന്നാണ് എന്ന് അതിൽ പരാമർശിക്കുന്നതിൻ്റെ ഏകദേശ അർഥം ഇങ്ങനെയാണ്: 

നാനാത്വത്തിൽ ഏകത്വം എന്നത് ബഹായി വിശ്വാസത്തിന്റെ ഒരു പ്രധാന തത്വമാണ്. 1938-ൽ, വേൾഡ് ഓർഡർ ഓഫ് ബഹാവുള്ള എന്ന തന്റെ പുസ്തകത്തിൽ ബഹായി വിശ്വാസത്തിന്റെ ഗാർഡിയൻ ആയ ഹോഗി എഫ്ഫാൻഡി, "നാനാത്വത്തിൽ ഏകത്വം" എന്നത് മതത്തിന്റെ "കാവൽ വാക്ക്" ആയിരുന്നു എന്ന് പറഞ്ഞു. [7]

1892 മുതൽ 1921 വരെ ബഹായി വിശ്വാസത്തിന്റെ തലവനായ അബ്ദുൽ-ബഹ, മനുഷ്യത്വത്തിന്റെ ഏകത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ തത്ത്വം ഇങ്ങനെ വിശദീകരിച്ചു: [8]

ഇന്ത്യൻ ആത്മീയ ആചാര്യനായ മെഹർ ബാബയുടെ അന്തിമ പ്രഖ്യാപനത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: "നാനാത്വത്തിലെ ഏകത്വം ഹൃദയത്തിന്റെ കാതൽ സ്പർശിക്കുന്നതിലൂടെ മാത്രമേ അനുഭവിക്കാൻ കഴിയൂ. ഞാൻ വന്ന പണിയാണിത്. ഭ്രമാത്മകമായ നിങ്ങളുടെ ജീവിതം അനുഭവിക്കേണ്ടതും സഹിക്കേണ്ടതുമായ എല്ലാ ഉപരിപ്ലവമായ വൈവിധ്യങ്ങൾക്കിടയിലും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മതങ്ങളിലും വിഭാഗങ്ങളിലും ജാതികളിലും സ്നേഹത്തിലൂടെ ഏകത്വം എന്ന വികാരം കൊണ്ടുവരാൻ, നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റെ വിത്ത് പാകാനാണ് ഞാൻ വന്നത്." [9]

നാനാത്വത്തിൽ ഏകത്വം എന്നത് സ്വാമി ശിവാനന്ദയുടെ ശിഷ്യന്മാർ ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യം കൂടിയാണ്.[10]

രാഷ്ട്രീയം

തിരുത്തുക

ആധുനിക രാഷ്ട്രീയത്തിൽ, ഇറ്റാലിയൻ ഏകീകരണത്തിന്റെ പശ്ചാത്തലത്തിൽ ഏണസ്റ്റോ ടിയോഡോറോ മൊനെറ്റയാണ് ഇൻ വെറൈറ്റേറ്റ് യൂണിറ്റാസ് എന്ന പേരിൽ ഇത് ആദ്യമായി ഉപയോഗിച്ചത്.

ക്യൂബെക്കിലെ പ്രീമിയറായിരിക്കെ അഡെലാർഡ് ഗോഡ്ബൗട്ട് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ജേണലിൽ "കാനഡ: നാനാത്വത്തിൽ ഏകത്വം" (1943) എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അദ്ദേഹം ചോദിച്ചു,{Sfn|Godbout|1943}

ഈ പദപ്രയോഗം പൊതുവെ കനേഡിയൻ മൾട്ടി കൾച്ചറലിസത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു.[1][11]

1970-കളിൽ വിൽഫ്രിഡ് ലോറിയർ യൂണിവേഴ്‌സിറ്റിയിലെ ഇന്റർ ഡിസിപ്ലിനറി റിസർച്ച് സെമിനാറിൽ (IRS) ഈ വാചകം ഉപയോഗിച്ചു [12]

യൂറോപ്യൻ യൂണിയൻ

തിരുത്തുക

2000-ൽ യൂറോപ്യൻ യൂണിയൻ, യൂണൈറ്റഡ് ഇൻ ഡൈവേഴ്‌സിറ്റി' (Latin: In varietate concordia)[13] ഔദ്യോഗിക മുദ്രാവാക്യമായി സ്വീകരിച്ചു, ഇത് സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ യൂണിയനിലെ അനേകം, വൈവിധ്യമാർന്ന അംഗ സംസ്ഥാനങ്ങളെ പരാമർശിക്കുന്നു. ഇംഗ്ലീഷ് രൂപത്തിനു പുറമേ, യൂറോപ്യൻ യൂണിയന്റെ മുദ്രാവാക്യം മറ്റ് 23 ഭാഷകളിലും ഔദ്യോഗികമാണ്. അംഗരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു മത്സരത്തിലൂടെയാണ് "നാനാത്വത്തിൽ ഏകത്വം" തിരഞ്ഞെടുത്തത്.[4] യൂറോപ്യൻ യൂണിയൻ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം:[14]

  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന ജവഹർലാൽ നെഹ്‌റു, ദേശീയ ഏകീകരണത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമായ തത്വമായി നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിച്ചു. [15] [16] ദി ഡിസ്കവറി ഓഫ് ഇന്ത്യ എന്ന തന്റെ കൃതിയിൽ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ദീർഘമായി എഴുതിയിട്ടുണ്ട്. [17]

ഇന്തോനേഷ്യ

തിരുത്തുക
 
ഇന്തോനേഷ്യയുടെ ദേശീയ ചിഹ്നമായ ഗരുഡ പാൻകാസിലയുടെ ബാനറിലെ പഴയ ജാവനീസ് ഭാഷയിലുള്ള മുദ്രാവാക്യം.

"നാനാത്വത്തിൽ ഏകത്വം" എന്ന് വിവർത്തനം ചെയ്യപ്പെട്ട പഴയ ജാവനീസ് പദമായ ഭിന്നേക തുംഗൽ ഇക്ക, [6] ഇന്തോനേഷ്യയുടെ ഔദ്യോഗിക ദേശീയ മുദ്രാവാക്യമാണ്. [18]

ദക്ഷിണാഫ്രിക്ക

തിരുത്തുക

വർണ്ണവിവേചനപരമായ ദക്ഷിണാഫ്രിക്ക 1981 മെയ് 31 ന് സ്വാതന്ത്ര്യത്തിന്റെ 20 വർഷം ആഘോഷിച്ചപ്പോൾ, ആഘോഷങ്ങളുടെ പ്രമേയം "നാനാത്വത്തിൽ ഏകത്വം" (Afrikaans: eenheid in diversiteit) എന്നതായിരുന്നു. വർണ്ണവിവേചന വിരുദ്ധ പ്രചാരകർ ഈ മുദ്രാവാക്യത്തെ ദക്ഷിണാഫ്രിക്കൻ ജീവിതത്തിലെ അസമത്വങ്ങൾ വിശദീകരിക്കാനുള്ള ഒരു അപകീർത്തികരമായ ശ്രമമാണെന്ന് അപലപിക്കുകയും മാരത്തണിലെ ഓട്ടക്കാരോട് കറുത്ത ബാൻഡ് ധരിച്ച് പരിപാടിയുടെ കോ-ഓപ്‌ഷനിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഓട്ടമത്സരത്തിലെ വിജയിയായ ബ്രൂസ് ഫോർഡീസ് കറുത്ത ബാൻഡ് ധരിച്ചവരിൽ ഒരാളായിരുന്നു. വർണ്ണവിവേചനാനന്തര ദക്ഷിണാഫ്രിക്കയുടെ [19] കേന്ദ്ര സിദ്ധാന്തമായി 1996-ലെ ദക്ഷിണാഫ്രിക്കൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ പദം നിലവിൽ ദേശീയ മുദ്രാവാക്യമാണ്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 Lalonde 1994.
  2. 2.0 2.1 Kalin 2004b, p. 430.
  3. Effendi 1938.
  4. 4.0 4.1 "Eurominority - European motto "Unity in diversity" "In varietate concordia"". 2007-08-17. Archived from the original on 2007-08-17. Retrieved 2021-12-05.{{cite web}}: CS1 maint: bot: original URL status unknown (link)
  5. Kalin 2004a, pp. 385–386.
  6. 6.0 6.1 Mpu Tantular (1975). Santoso, Soewito (ed.). Sutasoma, a Study in Old Javanese Wajrayana. International Academy of Culture. p. 9.
  7. Effendi 1938a, pp. 41–42.
  8. ʻAbduʾl-Bahá (1918). ʻAbduʾl-Bahá On Divine Philosophy. Tudor Press. p. 25.
  9. Meher Baba (September 30, 1954). "Final Declaration". Archived from the original on 2018-07-08. Retrieved 2021-12-05.
  10. "Teachings".
  11. Godbout, Adelard (April 1943), "Canada: Unity in Diversity", Foreign Affairs, vol. 21, no. 3, pp. 452–461, doi:10.2307/20029241, JSTOR 20029241
  12. Nyiri, Nicolas A.; Preece, Rod (1977), Unity in Diversity, vol. 1, Waterloo, Ontario, Canada: Wilfrid Laurier University Press, ISBN 978-0-88920-058-6, retrieved 14 February 2012
  13. i.e. the EU replaced varietas by concordia "concord, cordial accord" in the Latin version and inverted word order. In the English version unity was retained (French unité).
  14. "The EU motto: United in Diversity". An official website of the European Union. Retrieved 2020-03-15.
  15. Superle, Michelle (2011). Contemporary English-Language Indian Children's Literature: Representations of Nation, Culture, and the New Indian Girl. Routledge. ISBN 9781136720871.
  16. Marangoly George, Rosemary (2013). Indian English and the Fiction of National Literature. Cambridge University Press. ISBN 9781107729551.
  17. Nehru, Jawaharlal (1989). The Discovery of India. Oxford University Press. ISBN 9780195623949.
  18. "UUD 1945 Amandemen". Departemen Hukum & Hak Asasi Manusia Republik Indonesia. Archived from the original on 12 February 2010. Lambang Negara ialah Garuda Pancasila dengan semboyan Bhinneka Tunggal Ika
  19. Morgan, Brad. "Bruce Fordyce: Comrades King". Archived from the original on 2014-01-10. Retrieved 2014-01-10.

പരാമർശങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാനാത്വത്തിൽ_ഏകത്വം&oldid=3999039" എന്ന താളിൽനിന്ന് ശേഖരിച്ചത്