യു മുംബാ

(U Mumba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് യു മുംബാ (എംയുഎം).[1][2] മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി മത്സരിക്കുന്ന കബഡി ടീമാണ് ഇത്. നിലവിൽ ഈ ടീമിനെ നയിക്കുന്നത് ഫസൽ അത്രചാലിയും ടീമിന്റെ പരിശീലകനായ ഖോലംറെസ മസന്ദരയുമാണ്. റോണി സ്ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള യൂണിലാസർ വെഞ്ചേഴ്സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ടീം.

യു മുംബാ അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത് സർദാർ വല്ലഭായ് പട്ടേൽ ഇൻഡോർ സ്റ്റേഡിയത്തിലാണ്. 2015 ലെ പ്രോ കബഡി ലീഗ് കിരീടം ബംഗലുരു ബുൽസിനെ പരാജയപ്പെടുത്തിയാണ് കരസ്ഥമാക്കിയത്.

സ്പോൺസർമാർക്കും കിറ്റ് നിർമ്മാതാക്കൾക്കും

തിരുത്തുക
വർഷം സീസൺ കിറ്റ് നിർമ്മാതാക്കൾ ഷർട്ട് സ്പോൺസർ
2014 I TYKA യു സ്പോർട്സ്
2015 II നിസ് ജെൽ
2016 III അഡിഡാസ് ടാറ്റ സീനോൺ[3]
IV
2017 V സാന്ഡു ജെൽ
2018 VI ഇൻഡിഗോ പെയിന്റ്

അവലംബങ്ങൾ

തിരുത്തുക
  1. "ദേശീയ-സംസ്ഥാന കബഡി മത്സരങ്ങൾക്ക് ആതിഥ്യംവഹിക്കാൻ കാസർകോട് ഒരുങ്ങുന്നു". Mathrubhumi. 16 September 2015.
  2. "പ്രോ കബഡി: കേരളത്തിൽനിന്ന് രണ്ട് പുതുമുഖങ്ങൾ". Mathrubhumi. Archived from the original on 2019-12-21. Retrieved 2018-10-28.
  3. "പ്രോ കബഡി: യു മുംബയ്ക്കു കൂട്ടായി ടാറ്റ 'സീനോൺ'". ManoramaOnline. Retrieved 2018-10-28.
"https://ml.wikipedia.org/w/index.php?title=യു_മുംബാ&oldid=3807789" എന്ന താളിൽനിന്ന് ശേഖരിച്ചത്