തുഷാർ കപൂർ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Tusshar Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് തുഷാർ കപൂർ(तुषार कपूर; ജനനം 20 നവംബർ 1976). പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിൻറെയും, സിനിമ, സീരിയൽ നിർമ്മാതാവ് ശോഭ കപൂറിൻറെയും മകനാണ്[1] തുഷാർ കപൂർ. തുഷാർ കപൂറിൻറെ സഹോദരിയുടെ പേര് എക്‌ത കപൂർ എന്നാണ്.[2]
തുഷാർ കപൂർ | |
---|---|
ജനനം | തുഷാർ രവി കപൂർ |
തൊഴിൽ | നടൻ |
സജീവ കാലം | 2001–Present |
മാതാപിതാക്ക(ൾ) | ജിതേന്ദ്ര ശോഭ കപൂർ |
ബന്ധുക്കൾ | ഏക്താ കപൂർ (സഹോദരി) |
ജീവിതരേഖ
തിരുത്തുകമുജ്ജെ കുച്ച് കെഹ്‌ന ഹെ (2001) എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുഷാർ കപൂർ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ തുഷാറിൻറെ നായികയായി അഭിനയിച്ചത് കരീന കപൂർ ആയിരുന്നു.[1] ഈ സിനിമയിൽ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തുഷാറിന് ലഭിക്കുകയുണ്ടായി.[3] ഗയാബ്, കാക്കി, എന്നീ വിജയ ചിത്രങ്ങൾ തുഷാർ കപൂറിനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയ ചിത്രങ്ങളിൽ ചിലതാണ്. തുടർന്നും ഇദ്ദേഹം ധാരാളം സിനിമകളിൽ അഭിനയിച്ചു.
അവാർഡുകൾ
തിരുത്തുക- 2001 - മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ്
അഭിനയിച്ച സിനിമകൾ
തിരുത്തുക- 2001 മുജ്ജെ കുച്ച് കെഹ്‌ന ഹെ
- 2002 ക്യാ ദിൽ നെ കഹാ
- 2002 ജീന സിർഫ് മേരെ ലിയെ
- 2003 കുച്ച് തൊ ഹെ
- 2003 യെഹ് ദിൽ
- 2004 കാക്കീ
- 2004 ഗയാബ്
- 2004 ശർത്
- 2004 ഇൻസാൻ
- 2005 ക്യാ കൂൾ ഹെ ഹം
- 2006 ഗോൽമാൽ
- 2007 ഗുഡ് ബോയ് ബാഡ് ബോയ്
- 2007 ക്യാ ലവ് സ്റ്റോറി ഹെ
- 2007 ഷൂട്ട് ഔട്ട് ലോഖണ്ട്‌വാല
- 2007 അഗർ
- 2007 ധോൾ
- 2008 വൺ ടു ത്രീ
- 2008 ഓം ശാന്തി ഓം (അതിഥി)
- 2008 ഗോൽമാൽ റിട്ടേൺസ്
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.chakpak.com/celebrity/tusshar-kapoor/26357 Archived 2008-10-21 at the Wayback Machine. തുഷാർ കപൂർ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-29. Retrieved 2008-10-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-17. Retrieved 2008-10-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക