ടൂവമോട്ടു ദ്വീപസമൂഹം
ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹമാണ് ടൂവമോട്ടു ദ്വീപസമൂഹം. ഫ്രാൻസിന്റെ അധീനതയിലുള്ള ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമാണ് ഈ ദ്വീപസമൂഹം. തെക്കേ അക്ഷാമ്ശം- 140 - 250; -യ്ക്കും പടിഞ്ഞാറേ രേഖാംശം 1350 - 1490 യ്ക്കും മധ്യേ സ്ഥിതിചെയ്യുന്നു.
Geography | |
---|---|
Location | Pacific Ocean |
Archipelago | Polynesia |
Area | 850 കി.m2 (330 ച മൈ) |
Administration | |
France | |
Demographics | |
Population | 15,862 |
Pop. density | 18 /km2 (47 /sq mi) |
ഭൂപ്രകൃതി
തിരുത്തുകഎഴുപത്തിയെട്ട് പവിഴപ്പുറ്റുകളുടെ രണ്ടു സമാന്തര നിരകൾ ഉൾപ്പെട്ട ടൂവമോട്ടു ദ്വീപസമൂഹത്തിന് 690 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട്. സൊസൈറ്റി ദ്വീപസമൂഹത്തിന് വടക്കും കിഴക്കുമായാണ് ടൂവമോട്ടു ദ്വീപസമൂഹത്തിന്റെ സ്ഥാനം. റങ്ഗിറാവ, ഹാവോ , ടൂറിയ എന്നിവ ഈ ദ്വീപസമൂഹത്തിലെ ജനസാന്ദ്രതയേറിയ അറ്റോളുകളാണ്. ദ്വീപസമൂഹത്തിന്റെ തെക്കുകിഴക്കു ഭാഗത്തുള്ള മുറുറോവ (Mururoa), ഫങ്ഗാറ്റോഫ (Fangatoufa) അറ്റോളുകൾ 1966 മുതൽ ഫ്രഞ്ച് അണ്വായുധ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. 1964ലാണ് പ്രാദേശിക അസംബ്ലി ഇവയെ ഫ്രാൻസിന് കൈമാറിയത്. പോളിനേഷ്യരാണ് ദ്വീപസമൂഹത്തിലെ പ്രധാന ജനവിഭാഗം. കടൽ കയറിക്കിടക്കുന്ന മണൽ നിറഞ്ഞ പ്രദേശങ്ങളിൽ ഉപ്പു കലർന്ന വെള്ളമാണുള്ളത്. വളരെ കുറച്ചു സസ്യങ്ങൾ മാത്രമേ ഇവിടെ വളരുന്നുള്ളു. തെങ്ങ് കൃഷിക്കാണ് ഇവിടെ പ്രാമുഖ്യം. പ്രധാന കയറ്റുമതി ഉത്പന്നമായ കൊപ്രയെ കൂടാതെ വിറകിനും നാരിനും പാനീയങ്ങൾക്കും വേണ്ടി ജനങ്ങൾ തെങ്ങ് കൃഷിയെ ആശ്രയിക്കുന്നു. തെങ്ങിനു പുറമേ പൻഡുനാസ് (Pandunas), ശീമച്ചക്ക എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പവിഴമാണ് ധനാഗമമാർഗ്ഗത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ്. മുമ്പ് മുത്തു ശേഖരണത്തിൽ പ്രസിദ്ധമായിരുന്നെങ്കിലും അടുത്ത കാലത്ത് മുത്തുത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കടൽ വിഭവങ്ങളുടെ ഉപയോഗവും ഏറെ വർധിച്ചിരിക്കുന്നു.
സ്പെയിൻകാരുടെ കണ്ടെത്തൽ
തിരുത്തുകടൂവമോട്ടു ദ്വീപസമൂഹം പമോട്ടു, ലോ, ഡേഞ്ചറസ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. താഴ്ന്നതും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമായ പവിഴപ്പുറ്റുകളുടെ ഉപസ്ഥിതിമൂലം ഈ ഭാഗത്ത് കപ്പൽ സഞ്ചാരം സുഗമമല്ല. ഇടയ്ക്കിടെ ഉണ്ടാകാറുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ഈ ദ്വീപസമൂഹത്തിൽ വൻ നാശനഷ്ടങ്ങൾ വരുത്താറുണ്ട്.
1606-ൽ സ്പെയിൻകാരാണ് ദ്വീപുകൾ ആദ്യമായി കണ്ടെത്തിയത്. 1881-ൽ ഫ്രാൻസിന്റെ അധീനതയിലാകുന്നതുവരെ ഒരു ഗോത്രരാജാവാണ് ഇവിടം ഭരിച്ചിരുന്നത്. 1947-ൽ പെറു തീരത്തു നിന്നാരംഭിച്ച പ്രസിദ്ധമായ ചങ്ങാടയാത്ര (കോൺ-തികി)ടുവമോട്ടു ദ്വീപസമൂഹത്തിലെ റാറോയിയ (Raroia)യിലാണ് അവസാനിച്ചത്. ടുവമോട്ടുവിലെ ഫ്രഞ്ചുഭരണാസ്ഥാനം ആപതാകി (Apataki)യിൽ പ്രവർത്തിക്കുന്നു.
പുറംകണ്ണികൾ
തിരുത്തുക- http://www.lonelyplanet.com/tahiti-and-french-polynesia/tuamotu-islands
- http://svocelot.com/Landfalls/French_Polynesia/tuamotu_map.htm
- http://www.tuamotu-islands.com/
- http://gohawaii.about.com/od/tuamotus/a/all-about-the-tuamotus.htm Archived 2012-01-01 at the Wayback Machine.
- http://www.yourtravelsource.com/French_Polynesia/The_Tuamotos/the_tuamotos.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൂവമോട്ടു ദ്വീപസമൂഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |