ട്രൈക്വിട്രൽ

(Triquetral bone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ട്രൈക്വിട്രൽ അസ്ഥി (ട്രൈക്വിട്രം, പിരമിഡൽ, മൂന്ന്-കോണുള്ളത് അല്ലെങ്കിൽ ത്രികോണാകൃതിയുള്ള അസ്ഥി എന്നുറിയപ്പെടുന്നു മുന്നേ ക്യൂണിഫോം അസ്ഥി എന്നും അറിയപ്പെട്ടിരുന്നു). കൈക്കുഴയിൽ കാർപൽ അസ്ഥികളുടെ പ്രോക്സിമൽ നിരയിൽ മീഡിയൽ വശത്തായി ലൂണേറ്റിനും പിസിഫോമിനും ഇടയിലായി കാണപ്പെടുന്നു. കൈയ്യുടെ അൾനാർ (മദ്ധ്യരേഖയ്ക്കടുത്തുള്ള) വശത്താണ് സ്ഥാനമെങ്കിലും അൾനയുമായി സന്ധിക്കുന്നില്ല. പിസിഫോം, ഹാമേറ്റ്, ലൂണേറ്റ് എന്നീ അസ്ഥികളുമായി ട്രൈക്വിട്രൽ സന്ധിക്കുന്നുണ്ട്. ഒടിവുണ്ടാകാൻ സാദ്ധ്യത കൂടുതലുള്ള മൂന്നാമത്തെ അസ്ഥിയാണ് ഇത്.

Bone: ട്രൈക്വിട്രൽ അസ്ഥി
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം).
പ്രോക്സിമൽ: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ, D=പിസിഫോം അസ്ഥി
Distal: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ് അസ്ഥി|
 Image2        = Gray223.png
ഇടത് ട്രൈക്വിട്രൽ അസ്ഥി
Latin ഓസ് ട്രൈക്വിട്രം, ഓസ് പൈറമിഡേൽ, ഓസ് ട്രയാങ്കുലാർ
Gray's subject #54 224
MeSH Triquetrum+Bone

പിരമിഡാകൃതി, പിസിഫോം അസ്ഥിയുമായി സന്ധിക്കുന്ന അണ്ഡാകൃതിയുള്ള ഫേസറ്റ്, എന്നിവ കാരണം ട്രൈക്വിട്രൽ അസ്ഥിയെ തിരിച്ചറിയാൻ എളുപ്പമാണ്. വൈദ്യ പരിശോധന നടത്തുമ്പോൾ തൊട്ടറിയാനായി കൈപ്പത്തി മധ്യരേഖയിൽ നിന്ന് ദൂരേയ്ക്ക് അകറ്റേണ്ടിവരും (ട്രൈക്വിട്രൽ അൾനയുടെ സ്റ്റൈലോയ്ഡ് മുഴയുടെ കീഴെ നിന്ന് വെളിയിലേക്ക് വരണമെങ്കിൽ കൈ ഇങ്ങനെ പിടിക്കേണ്ടി വരും). പിസിഫോം അസ്ഥിയുടെ കീഴിലായതുകൊണ്ട് ട്രൈക്വിട്രം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

ലാറ്റിൻ ഭാഷയിലെ ട്രൈക്വിട്രസ് (മൂന്ന് കോണുള്ളത്) എന്ന വാക്കിൽ നിന്നാണ് ഉദ്ഭവം. ഉരഗങ്ങളിലും ഉഭയജീവികളിലും അൾനേർ എന്നാണ് ഇതിനെ വിളിക്കുന്നത്.

പ്രതലങ്ങൾ

തിരുത്തുക
  • സുപ്പീരിയർ (മുകളിലുള്ള) പ്രതലത്തിന് രണ്ട് ഭാഗങ്ങളുണ്ട്. മീഡിയൽ വശത്തായി പരുക്കനായ അസ്ഥികളോട് സന്ധിക്കാത്ത ഒരു ഭാഗവും; ലാറ്ററൽ ഭാഗത്തായി കോൺവെക്സ് (ഉത്തല) ആകൃതിയുള്ളതും കൈക്കുഴയിലെ ത്രികോണാകൃതിയുള്ള ആർട്ടിക്കുലാർ ഡിസ്കുമായി സന്ധിക്കുന്ന ഭാവവും.
  • ഇൻഫീരിയർ (കീഴെയുള്ള) പ്രതലം ലാറ്ററൽ വശത്തേയ്ക്ക് തിരിഞ്ഞാണിരിക്കുന്നത്. ഇത് കോൺകേവ് (അവതല) ആകൃതിയുള്ളതും ഹാമേറ്റ് അസ്ഥിയുമായി സന്ധിക്കുന്നതുമാണ്.
  • ഡോർസൽ (പിൻ വശത്തുള്ള) പ്രതലം ലിഗമെന്റ് യോജിക്കുന്നതിനാൽ പരുക്കനാണ്.
  • വോളാർ (കൈവെള്ളയുടെ വശത്തുള്ള) പ്രതലത്തിൽ മീഡിയൽ ഭാഗത്തായി ഒരു ഓവൽ ഫേസറ്റ് പിസിഫോം അസ്ഥിയുമായി സന്ധിക്കുന്നു. ലാറ്ററൽ ഭാഗം ലിഗമെന്റ് യോജിക്കുന്നതിനാൽ പരുക്കനാണ്.
  • മീഡിയൽ (ശരീരത്തിന്റെ മദ്ധ്യരേഖയോട് അടുത്തുള്ള) പ്രതലം പിരമിഡിന്റെ മേലറ്റമാണ്. ഇത് അൾനാർ കൊളാറ്ററൽ ലിഗമെന്റ് യോജിക്കുന്നതിനാൽ പരുക്കനാണ്.
  • ലാറ്ററൽ (മദ്ധ്യരേഖയിൽ നിന്നും അകലെയുള്ള) പ്രതലമാണ് പിരമിഡിന്റെ ബേസ്. ഒരു പരന്ന ചതുഷ്കോണാകൃതിയിലുള്ള ഫേസറ്റ് ലൂണേറ്റുമായി സന്ധിക്കുന്നു.

ഇവയും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ട്രൈക്വിട്രൽ&oldid=3717311" എന്ന താളിൽനിന്ന് ശേഖരിച്ചത്