ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്സ്)
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനറ്റുകൾ) നിരീക്ഷിക്കാനായി നാസ വിക്ഷേപിച്ച കൃതൃമോപഗ്രഹമാണ് 'ടെസ്സ് (ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്)'. സൗരയൂഥത്തിന് വെളിയിൽ ജീവന് അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണു ഇതിന്റെ പ്രധാന ലക്ഷ്യം. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നും സ്പെയ്സ് എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 2018 ഏപ്രിൽ 16നായിരുന്നു വിക്ഷേപണം. ഭൂമിയിലേക്ക് അടുക്കുന്തോറും ഓരോ 13 ദിവസത്തെ ഇടവേളകളിൽ ടെസ്സ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. [5]
ദൗത്യത്തിന്റെ തരം | Space observatory[1] [2] | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA / MIT | ||||
COSPAR ID | 2018-038A | ||||
SATCAT № | 43435 | ||||
വെബ്സൈറ്റ് | tess tess | ||||
ദൗത്യദൈർഘ്യം | Planned: 2 years Elapsed: 6 വർഷം, 7 മാസം, 28 ദിവസം | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
ബസ് | LEOStar-2/750 | ||||
നിർമ്മാതാവ് | Orbital ATK | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 362 കി.ഗ്രാം (798 lb)[3] | ||||
അളവുകൾ | 3.7 × 1.2 × 1.5 മീ (12 × 4 × 5 അടി) | ||||
ഊർജ്ജം | 530 watts[3] | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | April 18, 2018, 22:51:31UTC[4] | ||||
റോക്കറ്റ് | Falcon 9 Block 4 (B1045.1) | ||||
വിക്ഷേപണത്തറ | Cape Canaveral SLC-40 | ||||
കരാറുകാർ | SpaceX | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Highly elliptical | ||||
Regime | High Earth | ||||
Semi-major axis | 240,000 കി.മീ (150,000 മൈ) | ||||
Eccentricity | 0.55 | ||||
Perigee | 108,000 കി.മീ (67,000 മൈ) | ||||
Apogee | 375,000 കി.മീ (233,000 മൈ) | ||||
Inclination | 37° | ||||
Period | 13.7 days | ||||
Epoch | Planned | ||||
|
പ്രവർത്തനം
തിരുത്തുകരണ്ട് വർഷവും 60 ദിവസവുമാണ് പ്രവർത്തന ഘട്ടം. ബഹിരാകാശത്തെ 26 ഭാഗങ്ങളായി തിരിച്ചാണു ടെസ്സിന്റെ അതീവശേഷിയുള്ള ക്യാമറകൾ നിരീക്ഷണം നടത്തുക. ആദ്യവർഷം തെക്കൻ ദിശയിലും പിന്നീടുള്ള ഒരുവർഷം വടക്കൻ ദിശയിലുള്ള ആകാശത്തിലും ടെസ്സ് നിരീക്ഷണം നടത്തും. നാസ നേരത്തേ വിക്ഷേപിച്ച കെപ്ലർ ദൗത്യം സൗരയൂഥത്തിനു പുറത്തു മൂവായിരത്തിലധികം ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. കെപ്ലർ ദൗത്യത്തിനേക്കാൾ കൂടുതൽ കാര്യങ്ങളാണ് ടെസ്സിന് നിർവഹിക്കാനുണ്ടാവുക. 300 പ്രകാശവർഷങ്ങൾക്കുള്ളിൽ നിൽക്കുന്ന രണ്ടുലക്ഷത്തോളം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ടെസ്സ് നിരീക്ഷിക്കും. ഗ്രഹങ്ങളുടെ ഭ്രമണത്തിനിടെ നക്ഷത്ര പ്രകാശപാതയിലുണ്ടാകുന്ന വ്യതിയാനം വിലയിരുത്തിയാണു ടെസ്സ് പ്രവർത്തിക്കുക. ഈ പ്രക്രിയയിലൂടെ ഗ്രഹങ്ങളുടെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷഘടന എന്നിവ മനസ്സിലാക്കും. [6]
ദൗത്യം
തിരുത്തുകരണ്ട് വർഷവും 60 ദിവസവും നീളുന്നതാണ് ടെസ്സിന്റെ ബഹിരാകാശ ദൗത്യം. കെപ്ലർ മിഷന്റെ പരിധിയിൽ നിന്ന് 400 മടങ്ങ് വലിപ്പമുള്ള പ്രദേശത്ത് ട്രാൻസിറ്റ് രീതി ഉപയോഗിച്ച് എക്സോപ്ലാനറ്റുകൾക്കായി തിരയാൻ ടെസ്റ്റിന് സാധിക്കും. സൗരയൂഥത്തിന് സമീപത്തായുള്ള രണ്ട് ലക്ഷം നക്ഷത്രങ്ങളിൽ നിരീക്ഷണം നടത്തുകയാണ് ടെസ്സിന്റെ ലക്ഷ്യം. നാല് ഫീൽഡ് വൈഡ് ക്യാമറകളിലൂടെ ആകാശത്തിന്റെ 85 ശതമാനവും ടെസ്സിന്റെ നിരീക്ഷണ പരിധിയിൽ എല്ലായ്‌പ്പോഴുമുണ്ടാകും. ട്രാൻസിറ്റ് എന്ന പ്രതിഭാസത്തെ ഇതിലൂടെ നിരീക്ഷണ വിധേയമാക്കാൻ ടെസ്സിന് കഴിയും. നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹങ്ങൾ കടന്നുപോകുമ്പോൾ പ്രകാശത്തിനുണ്ടാകുന്ന കുറവാണ് ട്രാൻസിറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ രീതിയിലാണ് കെപ്ലർ ദൗത്യം 2600 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. 300 മുതൽ 3000 പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്. [7]
300 പ്രകാശവർഷ പരിധിക്കുള്ളിലുള്ള ഗ്രഹങ്ങളെയായിരിക്കും ടെസ് നിരീക്ഷിക്കുക. കെപ്ലർ ദൗത്യത്തിന് ലഭിച്ചതിനേക്കാൾ 100 മടങ്ങ് തെളിച്ചമുള്ള ലക്ഷ്യങ്ങളാണ് ടെസ്സിന് പരിശോധിക്കാനുള്ളത്. പ്രകാശം സ്വാംശീകരിക്കപ്പെടുന്നതിന്റെയും പുറപ്പെടുവിക്കുന്നതിന്റെയും അളവും ഇതിലൂടെ ശാസ്ത്രജ്ഞൻമാർക്ക് വ്യക്തമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ഗ്രഹത്തിന്റെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവ തിരിച്ചറിയാനും കഴിയും. ഈ ദൗത്യം ഓരോ ഗ്രഹങ്ങളെയും തിരിച്ചറിയാനും അവയുടെ വ്യത്യാസങ്ങൾ മനസ്സിലാക്കാനും ഉപകരിക്കുമെന്നതാണ്. ടെസ്സിന്റെ നിർമ്മാണത്തിനായി 200 മില്യൺ യുഎസ് ഡോളർ ആണ് ചെലവഴിച്ചത്. [8]
പുറംഗ്രഹങ്ങൾ
തിരുത്തുകസൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റ്. വമ്പൻ മുതൽ ചെറിയവ വരെ ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഭൂമിയോളം വലിപ്പമുള്ള ഗ്രഹസമൂഹങ്ങളെ ശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്നു. അവിടെ ജീവസാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയാണു കാരണം. ടെസ്സുൾപ്പെടെ പത്തോളം എക്സോപ്ലാനറ്റ് ദൗത്യങ്ങളും ഉപകരണങ്ങളും നാസയുടേതായി ഉണ്ട്. കെപ്ലർ, കെ2, സ്പിറ്റ്സർ, ഹബ്ബിൾ സ്പെയ്സ് ദൂരദർശിനി തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://exoplanets.nasa.gov/tess
- ↑ url=https://www.nytimes.com/2018/03/26/science/tess-nasa-exoplanets.html |date=March 26, 2018 |work=The New York Times |accessdate=March 26, 2018}}
- ↑ 3.0 3.1 "TESS: Discovering Exoplanets Orbiting Nearby Stars - Fact Sheet" (PDF). Orbital ATK. 2018. Archived from the original (PDF) on 2018-02-17. Retrieved 2019-08-04.
- ↑ Gebhardt, Chris (April 18, 2018). "SpaceX successfully launches TESS on a mission to search for near-Earth exoplanets". NASASpaceFlight.com. Retrieved May 20, 2018.
- ↑ https://www.nasa.gov/tess-transiting-exoplanet-survey-satellite
- ↑ https://www.thehindu.com/sci-tech/science/the-hindu-explains-nasas-transiting-exoplanet-survey-satellite/article23583276.ece
- ↑ https://www.universetoday.com/tag/transiting-exoplanet-survey-satellite-tess/
- ↑ https://www.skyandtelescope.com/astronomy-news/nasas-tess-mission-announces-new-planets-supernovae/