ടൊറാജ
ഇന്തോനേഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോരപ്രദേശങ്ങളിലെ ഒരു ഗോത്രവർഗമാണ് ടൊറാജ (Toraja). കണക്കുകൾ പ്രകാരം ഈ ഗോത്രത്തിൽ ഏകദേശം 1,100,000 പേരോളം ഉണ്ട്, അതിൽ 450,000 പേർ ടാന ടൊറാജ എന്ന പ്രദേശത്താണ് വസിക്കുന്നത്.[1] ടൊറാജ ഗോത്രത്തിൽ മിക്കവരും ക്രിസ്തുമതക്കാരും, ബാക്കിയാളുവർ ഇസ്‌ലാം മതക്കാരോ അല്ലെങ്കിൽ അലുക് (പ്രദേശത്തെ ആദിമമനുഷ്യൻ അനുഷ്ഠിച്ചുവന്നിരുന്ന മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും പിന്തുടരുന്നവർ) വിഭാഗക്കാരോ ആണ്. അലുക് (Aluk ) എന്ന വാക്കിനരത്ഥം "വഴി " എന്നാണ്. ഇന്തോനേഷ്യൻ സർക്കാർ ഈ അലുക് എന്ന അനിമിസ്റ്റ് വിശ്വാസത്തെ "പൂർവ്വികരുടെ വഴി" ("Way of the Ancestors") എന്നതായി അംഗീകരിച്ചിട്ടുണ്ട്.
Regions with significant populations | |
---|---|
Indonesia: South Sulawesi (450,000) West Sulawesi | |
Languages | |
Toraja-Sa’dan language, Kalumpang language, Mamasa language, Tae’ language, Talondo' language, Toala' language (vernacular languages) and Indonesian. | |
Religion | |
Protestant: 65.15%, Catholic: 16.97%, Islam: 5.99% and Torajan Hindu (Aluk To Dolo): 5.99%.[1] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Bugis, Makassarese.[2] |
"ഉയർന്നപ്രദേശത്തെ ആളുകൾ" എന്നർത്ഥം വരുന്ന റ്യാജ (riaja) എന്ന ബുഗീനീസ് ഭാഷയിൽ (ബുഗിസ് എന്ന ഇന്തോനേഷ്യൻ ഗോത്രവർഗക്കാരുടെ ഭാഷ) നിന്നാണ് ടൊറാജ എന്ന പദം ഉണ്ടായത്. 1909 ൽ ഡച്ച് കൊളോണിയൽ സർക്കാറാണ് ഗോത്രവർഗ്ഗത്തിന് ടൊറാജ എന്ന പേരു നൽകിയത്.[3] ടൊറാജ വർഗ്ഗക്കാർ അവരുടെ മരണാനന്തര ചടങ്ങുകൾ, ടോങ്കൊനാൻ എന്ന കൂർത്ത-മേൽക്കൂരയോടുകൂടിയ പരമ്പരാഗത വീടുകൾ, വർണ്ണാഭമായ മരംകൊത്തുപണികൾ എന്നീ വ്യത്യസ്തതളാൽ ലോകശ്രദ്ധയാകർഷിച്ച സമൂഹമാണ്. ഈ സമൂഹക്കാരുടെ ശവസംസ്കാരം അവർക്കിടയിലെ പ്രധാനചടങ്ങാണ്. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ശവസംസ്കാരച്ചടങ്ങുകൾ ദിവസങ്ങളോളം നൂണ്ടു നിൽക്കുന്നവയാണ്.
ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ടൊറോജ വർഗ്ഗക്കാർ അവരുടെ സ്വയം ഭരണമുള്ള ഗ്രാമത്തിനായിരുന്നു വസിച്ചിരുന്നത്. ആ പ്രദേശത്തെ ആദിമമനുഷ്യൻ അനുഷ്ഠിച്ചുവന്നിരുന്ന മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും പിന്തുടർന്നിരുന്ന ഇവർക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ആയിരത്തിതൊള്ളായിരത്തിന്റെ തുടക്കത്തിലാണ് ഡച്ച് മിഷണറിമാർ ഈ ഗോത്രക്കാരെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനായി ശ്രമങ്ങൾ തുടങ്ങിയത്. 1970കളിൽ ഈണ് ടാന ടൊറാജ എന്ന പ്രദേശത്തേക്ക് പുറംലോകത്തെ ആളുകൾക്ക് പ്രവേശനം സാധ്യമായി തുടങ്ങുകയും ഇന്തോനേഷ്യൻ ടൂറിസത്തിന്റെ പ്രധാനഭാഗമാവുകയും ചെയ്കു, എന്നാൽ ഈ അവസരം ടൂറിസം ദല്ലാളുമാർ പലരീതിയിൽ ചൂഷണം ചെയ്തതായി നരവംശശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.[4] 1990 കളിൽ ടാന ടൊറാജ പ്രദേശത്ത് ടൂറിസം അതിന്റെ ഉന്നതിയിൽ എത്തിയകാലത്ത് ടൊറാജ ഗോത്രക്കാർക്കിടയിൽ ഗണ്യമായ മാറ്റങ്ങൾ വന്നു തുടങ്ങി. ഈ മാറ്റങ്ങൾ അവരുടെ മതാചാരങ്ങളിലും മതവിശ്വാസങ്ങളിലും സാമൂഹ്യ ജീവിതത്തിലും മാറ്റങ്ങൾ വരുത്തി. അലുക് മതാചാരക്കാരിൽ കൂടുതൽപേരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.[5]
സംസ്കാരം
തിരുത്തുകടോങ്കോനാൻ
തിരുത്തുകടൊറോജ ഗോത്രക്കാറുടെ പരമ്പരാഗത ശൈലിയിൽ നിർമിച്ച വീടുകളാണ് ടോങ്കോനാൻ. മേൽക്കൂരയുടെ ഇരു വശങ്ങളും പൊങ്ങി നിൽക്കുന്നതും ചുവപ്പ്-കറുപ്പ് വർണ്ണത്തോടു കൂടിയ മരകൊത്തു പണികളോടു കൂടിയ അകം ഭിത്തികളും, മഞ്ഞവർണ്ണത്തോടു കൂടിയ മരകൊത്തു പണികളോടു കൂടിയ പുറം ഭിത്തികളും പരമ്പരാഗത വീടുകളാണ് ഇവ. "ടോങ്കോനാൻ" എന്ന പദം "ഇരിക്കാൻ" എന്നർത്ഥം വരുന്ന Torajan tongkon എന്നതിൽ നിന്നും ഉണ്ടായതാണ്.
ഇത്തരം നിർമിതികൾ ടൊറോജ ഗോത്രവർഗ്ഗക്കാരുടെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമായാണ് കണക്കാക്കുന്നത്.
മരക്കൊത്തുപണികൾ
തിരുത്തുകടൊറോജ ഗോത്രത്തിന്റെ സാമൂഹികവും മതപരവുമായ സങ്കൽപ്പങ്ങൾ പ്രകടിപ്പിക്കുവാൻ വേണ്ടി ടൊറോജഗോത്രക്കാൽ മരങ്ങളിൽ കൊത്തുപണികൾ ചെയ്യാറുണ്ട്. ഇത്തരം കൊത്തുപണികളെ "എഴുത്തു" എന്നർത്ഥം വരുന്ന Pa'ssura എന്നാണ് വിളിക്കുന്നത്.
ശവസംസ്കാരച്ചടങ്ങുകൾ
തിരുത്തുകടൊറോജ സമൂഹത്തിൽ, ശവസംസ്കാര ചടങ്ങുകൾ ഏറ്റവും വിശാലമായതും, ചെലവേറിയതുമായ ഒരു സംഭവമാണ്. എത്രത്തോളം വലിയ സമ്പന്നരാകുന്നുവോ ശവസംസ്‌കാര ചടങ്ങിനുള്ള ചെലവ് അതിന് അനുസരിച്ച് കൂടുകയും ചെയ്യും അലുക് മതക്കാർ മരണാനന്തര ആഘോഷങ്ങൾ വിപുലമായി കൊണ്ടാടാറുണ്ട്.[6] ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഇത്തരം ചടങ്ങുകൾ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നവയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Tana Toraja official website" (in Indonesian).
- ↑ Bugis and Makassere people constitute the coastal region surrounding Toraja. In fact, the term "toraja" was invented by these coastal people to refer the isolated mountainous people.
- ↑ Nooy-Palm, Hetty (1975).
- ↑ Adams, Kathleen M. (January 31, 1990).
- ↑ Adams, Kathleen M. (Spring 1995).
- ↑ In the present day, when tourism is the main income of the Torajans, funeral feasts have been held by non-noble rich families, mainly performed as tourist attractions.