ടോപാസ്
(Topaz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവരത്നങ്ങളിൽ ഒന്നാണ് പുഷ്യരാഗം. വ്യത്യസ്തമായ അനുപാതങ്ങളിൽ ഫ്ലൂറിനോ, ഹൈഡ്രോക്സിനോ അടങ്ങിയ അലുമിനിയം സിലിക്കേറ്റാണിത്. ഓർതോറോംബിക് ക്രിസ്റ്റൽ വ്യൂഹത്തിൽ പ്രിസ്മീയപരലുകളായി പൊതുവേ വർണരഹിതമായി കാണപ്പെടുന്ന ടോപാസ് പൊതുവെ വർണരഹിതമായി കാണപ്പെടുന്നുവെങ്കിലും മഞ്ഞ, നീല, പച്ച, വയലറ്റ് നിറങ്ങളിൽ പ്രകൃതിയിൽ ലഭ്യമാണ്. നവരത്നങ്ങളിൽ ഒന്നാണ് പുഷ്യരാഗം.
ടോപാസ്/പുഷ്യരാഗം | |
---|---|
General | |
Category | Silicate mineral |
Formula (repeating unit) | Al2SiO4(F,OH)2 |
Strunz classification | 9.AF.35 |
Crystal symmetry | Orthorhombic dipyramidal H-M symbol: (2/m 2/m 2/m) Space group: Pbnm |
യൂണിറ്റ് സെൽ | a = 4.65 Å, b = 8.8 Å, c = 8.4 Å; Z = 4 |
Identification | |
നിറം | Colorless (if no impurities), blue, brown, orange, gray, yellow, green, pink and reddish pink |
ലഭ്യത
തിരുത്തുകപെഗ്മറൈറ്റ് ഡൈക്കുകളിലാണ് ടോപാസ് ക്രിസ്റ്റലുകളുടെ മുഖ്യ ഉപസ്ഥിതി. ബ്രസീലാണ് പ്രധാന ടോപാസ് ഉത്പാദകരാജ്യം. റഷ്യയിലെ യുറാൽ പർവതനിരകൾ,സ്കോട്ട്ലാന്റ്,ശ്രീലങ്ക,ജപ്പാൻ,മെക്സിക്കോ,അമേരിക്ക, ടാസ്മേനിയ എന്നിവിടങ്ങളിലും ടോപാസ് നിക്ഷേപമുണ്ട്.ഇന്ത്യയിൽ സന്താൾ പർഗാനകളിൽ ഉൾപ്പെട്ട രാജ്മഹൽ മലകളിലെ ബസാൾട്ട് ശിലാസഞ്ചയത്തിൽ ടോപാസ് ഉപസ്ഥിതി സ്തിരീകരിച്ചിട്ടുണ്ട്.