തിൻസൂകിയ
അസം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ഒരു ജില്ലയാണ് തിൻസൂക്കിയ. ജില്ലാ ആസ്ഥാനത്തിനും ഇതേ പേരു തന്നെയാണ്. 1971 നവംബർ വരെ ലഖിം പൂർ ജില്ലയുടേയും തുടർന്ന് ദിബ്രഗഢ് ജില്ലയുടേയും ഭാഗമായി രുന്ന തിൻസൂകിയ പ്രദേശം വേർതിരിക്കപ്പെട്ടാണ് ഇപ്പോഴത്തെ ജില്ല രൂപംകൊണ്ടത്. ജില്ലയുടെ
- വിസ്തീർണം: 3790 ച.കി.മീ.;
- ജനസംഖ്യ: 11,50,146(2001);
- അതിരുകൾ: വടക്ക്., വടക്കു പടിഞ്ഞാറ് ബ്രഹ്മപുത്രാനദി, വടക്കു കിഴക്ക്, തെക്കു കിഴക്ക് അരുണാചൽ പ്രദേശ്, പടിഞ്ഞാറ് ദിബ്രൂഗഢ് ജില്ല.
തിൻസൂകിയ | |
---|---|
സിറ്റി | |
Country | India |
State | Assam |
District | Tinsukia |
ഉയരം | 116 മീ(381 അടി) |
(2011) | |
• ആകെ | 1,08,123 |
• Official | Assamese |
സമയമേഖല | UTC+5:30 (IST) |
PIN | 786125 |
Telephone code | 91-374 |
വാഹന റെജിസ്ട്രേഷൻ | AS -23 |
വെബ്സൈറ്റ് | www |
ഭൂപ്രകൃതി
തിരുത്തുകബ്രഹ്മപുത്രാ നദീതടത്തിൽ വ്യാപിച്ചു കിടക്കുന്ന തിൻസൂകിയ ഭൂരിഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ നിരന്ന ഭൂപ്രകൃതിയുള്ള ജില്ലയുടെ വ.ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്ലൂ ഹിൽസിൽ നിബിഡമായ നിത്യഹരിത വനങ്ങൾ കാണാം. ധാരാളം ചെറുനദികൾ ജില്ലയിലൂടെ ഒഴുകുന്നുണ്ടെങ്കിലും ജലസ്രോതസ്സ് എന്ന നിലയിൽ പ്രഥമസ്ഥാനം ബ്രഹ്മപുത്രയ്ക്കാണ്. കൃഷി, കന്നുകാലിവളർത്തൽ, കോഴിവളർത്തൽ, മത്സ്യബന്ധനം തുടങ്ങിയവയാണ് ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങൾ. പ്രധാനവിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, വിവിധയിനം ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
വ്യവസായം
തിരുത്തുകഅനേകം ചെറുകിട-കൈത്തറി വ്യവസായങ്ങൾ തിൻസൂകി യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ എണ്ണഖനി ഡിഗ്‌ബോയ് (ദിഗ്‌ബോയ്) തിൻസൂകിയയിലാണ്. ജില്ലയിലെ പ്രധാന ഗതാഗതവാണിജ്യകേന്ദ്രവും തിൻസൂകിയ പട്ടണം തന്നെ. ജില്ലയിൽ നിന്നും വിപണനം ചെയ്യുന്ന ഉത്പന്നങ്ങളിൽ അസംസ്കൃതഎണ്ണ, കൽക്കരി, പ്രകൃതിവാതകം, പ്ലൈവുഡ് തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യം. 146 കിലോമീറ്റർ ദേശീയപാതയുൾപ്പെടെ ജില്ലയിൽ സുമാർ1158 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകളുണ്ട്.
ഭാഷയും ജനങ്ങളും
തിരുത്തുകഅസമീസ് ആണ് തിൻസൂകിയ ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നീ പ്രമുഖ മതക്കാർക്കൊപ്പം സിക്ക്-ബൗദ്ധ-ജൈന മതവിഭാഗങ്ങളും ഇവിടെ നിവസിക്കുന്നു. 2001-ലെ സെൻസസ് പ്രകാരം ജില്ലയിലെ സാക്ഷരത 60 ശതമാനത്തിലേറെയാണ്. ഡിഗ്ബോയ്, തിൻസൂകിയ, മാർഗറീറ്റ് എന്നീ കോളജുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസസ്ഥപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
പ്രധാനപ്പെട്ട് ഷോപ്പിഗ് മാളുകൾ
തിരുത്തുക- വിഷ്വൽ മെഗാ മാർട്ട്
- ATC മാൾ
- സിറ്റി മാൾ
- ശാന്തി സൂപ്പർ മാർക്കറ്റ്
- സൂപ്പർ മാർക്കറ്റ്
- രംഘാർ കോംപ്ലക്സ്
- TDA പ്ലാസ
സിനീമാ ഹാളുകൾ
തിരുത്തുക- രംഘാർ സിനീമാ ഹാൾ
- പാരഡൈസ് സിനീമാ ഹാൾ
- കോറനേഷൻ സിനിമാ ഹാൾ
- രേണുക സിനീമാ ഹാൾ l
- ഫൺ സിനീമാ (Multiplex with 2 screens)[1]
തിൻസൂകിയായിലെ ചില പ്രധാന സ്ഥലങ്ങൾ
തിരുത്തുക- തിൻസൂകിയായിലെ റയിൽവെ റെയിൽവെ മ്യൂസിയം.
- ദി ദിബു സൈഖോവ നാഷണൽ പാർക്ക്.
- ആസാമിലെ ഏറ്റവും വലിയ റയിൽവെ സ്റ്റേഷൻ ടിൻസുക്കിയ.
- ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ദി ഡിഗ്ബോയ് റിഫനറി.
- പ്രസിദ്ധമായ ഹിന്ദു ക്ഷേത്രം ബൽ ക്ഷേത്രം അഥവാ തിലിംഗ മന്ദിർ തിൻസൂക്കിയ.
- വന്ദന ഷോറൂം അപ്പർ ആസം
ഹോട്ടലുകൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകസ്കൂളുകൾ
തിരുത്തുക- വിവേകാനന്ദ കേന്ദ്രീയ വിദ്യാലയം തിൻസുക്കിയ്
- ഔവർ എ.ബി.സി. അക്കാഡമി, ബോർഗുരി കോർട്ട് തിനാലി
- സെയിന്റ് സ്റ്റീഫൻസ് ഹൈ സ്കൂൾ, ബോർദോലി നഗർ
- ബഗവത് വിദ്യാമന്ദിർ ഹൈസ്കൂൾ, ശ്രീപുരിയ
- ഡോൺ ബോസ്കൊ ഹൈസ്കൂൾ തിൻസൂക്കിയ]
- ഹിന്ദി ഇംഗ്ലീഷ് ഹൈസ്കൂൾ
- ഹോളി ചൈൽഡ് ഗേൾസ്/ബോയിസ് ഹൈസ്കൂൾ
- ബേബീസ് നഴ്സറി സ്കൂൾ
- ബഡ്സ് നഴ്സറി സ്കൂൾ
- സേനായിറാം ഹൈ സ്കൂൾ
- ഹിന്ദുസ്താനി വിദ്യാലയം
- പൈൻവുഡ് സ്കൂൾ
- ബിമല പ്രസാദ് ചാലിയ നഗർ സ്കൂൾ
- ആദർശ പാർതോമിക് സ്കൂൾ
- സാർവജനിക് ബാലികാ വിദ്യാലയ
- സാർവജനിക് ഹിന്ദി ബാലികാ വിദ്യാലയാ
- സോമർജ്യോതി
- ഗുരു തേജ്ബഹദൂർ അക്കാഡമി
- ബംഗാളി ഗേൾസ് ഹൈസ്കൂൾ
- റയിൽവേ ഹൈസ്കൂൾ
- ഡൽഹി പബ്ലിക് സ്കൂൾ
- തിൻസുകിയ ബങ്കീയ വിദ്യാലയാ
- ബോർഗുഡി ഹൈസ്കൂൾ
- തിൻസൂക്കിയ ഇംഗ്ലീഷ് അക്കാഡമി
- ജാതീയ വിദ്യാലയാ
- ഡോൺ ബോസ്കൊ ബൈബിൾ സ്കൂൾ
കോളേജുകൾ
തിരുത്തുക- തിൻസൂകിയ കോളേജ്
- വിമെൻസ് കോളേജ്
- ACE കോളേജ് ഓഫ് കോമേഴ്സ്
- G.S. ലോഹിയ ഗേൾസ് കോളേജ്
- പൈൻവുഡ് റെസിഡൻഷിയൽ കോളേജ്
- B.B. മെമ്മോറിയൽ ജൂനിയർ കോളേജ്
- C.T. കോളേജ്
- തിൻസൂകിയാ ലോ കോളേജ്
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.tinsukia.nic.in/index.asp
- http://www.mapsofindia.com/maps/assam/districts/tinsukia.htm
- http://tinsukiajudiciary.gov.in/[പ്രവർത്തിക്കാത്ത കണ്ണി]
- http://www.drdatinsukia.com/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിൻസൂകിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |