ആസാം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ജില്ലയായ തിൻസൂകിയയിലെ ഒരു പ്രദേശമാണു് ഡിഗ്‌ബോയ്. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയ്ക്കാണു് ഡിഗ്‌ബോയ് പ്രശസ്തമായിട്ടുള്ളതു്.

ഡിഗ്‌ബോയ്
Nickname(s): 
ദ് ഓയിൽ ടൗൺ
രാജ്യം ഇന്ത്യ
സംസ്ഥാനംആസാം
ജില്ലതിൻസൂകിയ
ഉയരം
165 മീ(541 അടി)
ജനസംഖ്യ
 (2001)
 • ആകെ20,405
ഭാഷകൾ
 • ഔദ്യോഗികംആസ്സാമീസ്, ബോഡോ
സമയമേഖലUTC+5:30 (ഐ.എസ്.ടി.)
പിൻകോഡ്
786171

ഇന്ത്യയുടെ കിഴക്കേയറ്റത്ത് മ്യാൻമർ അതിർത്തിയിലുളള പട്കോയ് പർവ്വതനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം എണ്ണ ഉത്പാദനത്തോടെ ലോക പ്രശസ്തമായി. ഇപ്പേൾ ഡിഗ്‌ബോയ്ഉൾപ്പെടെ 12 എണ്ണ ശുദ്ധീകരണ ശാലകൾ ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണിപ്പോൾ ഡിഗ്‌ബോയ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

ഡിഗ്‌ബോയ് കോളേജ്, ഡിഗ്‌ബോയ് മഹിളാ മഹാവിദ്യാലയം എന്നിവ ഇവിടത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡിഗ്‌ബോയ്&oldid=2824989" എന്ന താളിൽനിന്ന് ശേഖരിച്ചത്