തണ്ടർബോൾ (നോവൽ)

(Thunderball (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് രചിച്ച ജെയിംസ് ബോണ്ട് പരമ്പരയിലെ ഒമ്പതാമത്തെ നോവലാണ് തണ്ടർബോൾ. ജെയിംസ് ബോണ്ട് പരമ്പരയിലെ എട്ടാമത്തെ നോവലും ഇതാണ്. 1961 മാർച്ച് 27 ന് ജൊനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഈ നോവലിന്റെ ആദ്യത്തെ 50,938 കോപ്പികൾ വളരെ വേഗം വിറ്റുതീർന്നു. ചിത്രീകരിക്കാത്ത ഒരു ജെയിംസ്ബോണ്ട് തിരക്കഥയുടെ ആദ്യ നോവലാക്കലാണ് ഇത്. ഇയാൻ ഫ്ലെമിങ്, കെവിൻ മക്ലോറി, ജാക് വിറ്റിങ്ഹാം, ഇവാർ ബ്രൈസ്, ഏണസ്റ്റ് കുണിയോ എന്നിവർ ചേർന്നാണ് ഈ നോവൽ രചിച്ചത്. എന്നാൽ ഇതിന്റെ അവകാശം ഫ്ലെമിങിനും മക്ലോറിക്കും വിറ്റിംഗ്ഹാമിനുമായി നൽകപ്പെട്ടു.

Thunderball
പ്രമാണം:IanFleming Thunderball.jpg
First edition cover, published by Jonathan Cape
കർത്താവ്Ian Fleming
യഥാർത്ഥ പേര്s
പുറംചട്ട സൃഷ്ടാവ്Richard Chopping (Jonathan Cape ed.)
രാജ്യംUnited Kingdom
ഭാഷEnglish
പരമ്പരJames Bond
സാഹിത്യവിഭാഗംSpy fiction
പ്രസാധകർJonathan Cape
പ്രസിദ്ധീകരിച്ച തിയതി
27 March 1961
മാധ്യമംPrint (hardback & paperback)
മുമ്പത്തെ പുസ്തകംFor Your Eyes Only
ശേഷമുള്ള പുസ്തകംThe Spy Who Loved Me

സ്പെക്ട്രെ എന്ന ക്രൈം സിന്റിക്കേറ്റ് രണ്ട് ആറ്റം ബോംബുകൾ മോഷ്ടിക്കുകയും ഇവയുപയോഗിച്ച് പടിഞ്ഞാറൻ ശക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം. ബ്രിട്ടീഷ് രഹസ്യപോലീസ് ഏജന്റായ ജെയിംസ് ബോണ്ട് ബഹാമാസിലേക്ക് യാത്ര തിരിക്കുന്നു. അവിടെ വച്ച് സിഐഎ ഏജന്റും അദ്ദേഹത്തിന്റെ സുഹൃത്തുമായ ഫെലിക്സ് ലെയ്റ്ററുമായി ചേർന്ന് അന്വേഷണം നടത്തുകയും ചെയ്യുന്നു. സ്പെക്ട്രെയുടെ തലവനായ ഏൺസ്റ്റ് സ്റ്റാവ്രോ ബയോഫീൽഡ് ഈ നോവലിലാണ് പ്രത്യക്ഷപ്പെടുന്നത്. ഓൺ ഹെർ മജസ്റ്റീസ് സീക്രട്ട് സർവ്വീസ്, യു ഒൺലി ലൈവ് ട്വൈസ് എന്നീ നോവലുകളിലും ബയോഫീൽഡ് പ്രത്യക്ഷപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=തണ്ടർബോൾ_(നോവൽ)&oldid=3491054" എന്ന താളിൽനിന്ന് ശേഖരിച്ചത്