ഇയാൻ ഫ്ലെമിങ് എന്ന ഇയാൻ ലങ്കാസ്റ്റർ ഫ്ലെമിങ് (28 May 1908 – 12 August 1964) ഒരു ഇംഗ്ലിഷ് എഴുത്തുകാരനും പത്രപ്രവർത്തകനും നാവിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമായിരുന്നു അദ്ദേഹത്തേക്കാൾ ലോകപ്രശസ്തനായ ജയിംസ് ബോണ്ട്. ചാരക്കഥാപരമ്പരയിലെ കഥാപാത്രമായിരുന്നു ജെയിംസ് ബോണ്ട്. ഫ്ലെമിങ് ഒരു ധനികകുടുംബത്തിലെ അംഗമായിരുന്നു. ബാങ്കായ, റോബർട്ട് ഫ്ലെമിങ് ആന്റ് കോയും ആയി ബന്ധപ്പെട്ട കുടുംബമായിരുന്നു. 1910 മുതൽ അദ്ദേഹത്തിന്റെ മരണംവരെ അദ്ദേഹത്തിന്റെ പിതാവ് ഇംഗ്ലണ്ടിലെ പാർലമെന്റ് അംഗമായിരുന്നു.

നേവൽ ഓഫീസറായ അദ്ദേഹം ആ പശ്ചാത്തലം തന്റെ നോവലുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഫ്ലെമിങ് ആദ്യമായി എഴുതിയ നോവൽ കാസിനൊ റോയേൽ ആകുന്നു.

ജീവചരിത്രം

തിരുത്തുക

ജനനവും കുടുംബവും

തിരുത്തുക
 
The Glenelg War Memorial, listing Valentine Fleming

ഇയാൻ ഫ്ലെമിങ് 1908 മെയ് 28നാണ് ജനിച്ചത്. ഇംഗ്ലണ്ടിലെ മെയ്‌ഫെയർ എന്ന ധനികരുടെ പ്രദേശത്താണ് അദ്ദേഹം ജനിച്ചത്.[1][2][3] അദ്ദേഹത്തിന്റെ മാതാവ് ഐവ്ലിൻ സെന്റ് ക്രൂക്സ് റോസ് ആയിരുന്ന. പിതാവ് വാലെന്റൈൻ ഫ്ലെമിങ് ഒരു പാർലിമെന്റ് അംഗമായിരുന്നു.[4] കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുറച്ചുകാലത്തേയ്ക്ക് ഓക്സ്ഫെഡ്ഷയറിൽ തന്റെ കുടുമ്പത്തിന്റെ കൂടെ താമസിച്ചിരുന്നു.[5]

  1. Lycett, Andrew (2004). "Fleming, Ian Lancaster (1908–1964)". Oxford Dictionary of National Biography. Oxford University Press. doi:10.1093/ref:odnb/33168. Retrieved 3 December 2011.
  2. England and Wales Civil Registration Indexes. Vol. 1a. United Kingdom: General Register Office. 1837–1915. p. 420a.
  3. General Register Office, England and Wales Civil Registration Indexes (1837–1915), volume 1a, p. 420a.
  4. Churchill, Winston (25 May 1917). "Valentine Fleming. An appreciation". The Times. London. p. 9.
  5. "Buildings And Land | Braziers Park -". www.braziers.org.uk (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-23.
"https://ml.wikipedia.org/w/index.php?title=ഇയാൻ_ഫ്ലെമിങ്&oldid=4072026" എന്ന താളിൽനിന്ന് ശേഖരിച്ചത്