ഫോർ യുവർ ഐസ് ഒൺലി
ബ്രിട്ടീഷ് എഴുത്തുകാരനായ ഇയാൻ ഫ്ലെമിംങ് രചിച്ച ചെറുകഥാസമാഹാരമാണ് ഫോർ യുവർ ഐസ് ഓൺലി. ബ്രിട്ടീഷ് രഹസ്യപോലീസ് ഏജന്റായ കമാന്റർ ജെയിംസ് ബോണ്ട് കഥാപാത്രമാവുന്ന കഥകളാണ് ഇവ. 1960 ഏപ്രിൽ 11 ന് ജൊനാതൻ കേപ്പാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. ജെയിംസ് ബോണ്ട് നോവലുകൾ എഴുതിയിരുന്ന ഫ്ലെമിങ് തന്റെ രീതി മാറ്റി ചെറുകഥകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ സമാഹാരം മുതലാണ്.
പ്രമാണം:For Your Eyes Only-Ian Fleming.jpg | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Richard Chopping |
രാജ്യം | United Kingdom |
ഭാഷ | English |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 11 April 1960 |
മാധ്യമം | Print (hardback & paperback) |
മുമ്പത്തെ പുസ്തകം | Goldfinger |
ശേഷമുള്ള പുസ്തകം | Thunderball |
ഈ സമാഹാരത്തിൽ അഞ്ച് ചെറുകഥകളാണ് ഉള്ളത്. ഫ്രം എ വ്യൂ ടു എ കിൽ, ഫോർ യുവർ ഐസ് ഒൺലി, ക്വാണ്ടം ഓഫ് സൊലേസ്, റിസികോ, ദ ഹിൽഡർബ്രാന്റ് റാറിറ്റി. നാല് കഥകൾ വിവിധ ടെലിവിഷൻ സീരീസിനുവേണ്ടി എഴുതിയവയിൽനിന്നും എടുത്തതാണ്. അഞ്ചാമത്തെ കഥ നേരത്തേ എഴുതിയതും പ്രസിദ്ധീകരിക്കാതിരുന്നതുമാണ്. ചില പരീക്ഷണങ്ങൾ കഥാരചനയിലും ശൈലിയിലും നടത്തിയിട്ടുണ്ട്. ഫ്ലെമിങ് വളരെയധികം ബഹുമാനിച്ചിരുന്ന ഡബ്ലിയു സോമർസെറ്റ് മോമിനു വേണ്ടി എഴുതിയ ഹോമേജിലും ഇത് നിഴലിക്കുന്നു.