ടൂൺ

(Thun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വിറ്റ്സർലൻഡിലെ ബേൺ പ്രവിശ്യയിൽപ്പെടുന്ന ഒരു പട്ടണമാണ് ടൂൺ . ബേൺ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബർലൻഡ് പർവതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).

ടൂൺ
Skyline of ടൂൺ
ഔദ്യോഗിക ചിഹ്നം ടൂൺ
Coat of arms
Location of ടൂൺ
Map
CountrySwitzerland
CantonBern
DistrictThun
ഭരണസമ്പ്രദായം
 • MayorStadtpräsident
Raphael Lanz SVP/UDC
(as of 2011)
വിസ്തീർണ്ണം
 • ആകെ21.60 ച.കി.മീ.(8.34 ച മൈ)
ഉയരം
560 മീ(1,840 അടി)
ഉയരത്തിലുള്ള സ്ഥലം
(Dürrenbergwald)
1,172 മീ(3,845 അടി)
താഴ്ന്ന സ്ഥലം
(Aar at Lerchenfeld)
552 മീ(1,811 അടി)
ജനസംഖ്യ
 (2018-12-31)[2]
 • ആകെ43,734
 • ജനസാന്ദ്രത2,000/ച.കി.മീ.(5,200/ച മൈ)
Postal code
3600-3645
SFOS number0942
Surrounded byAmsoldingen, Heiligenschwendi, Heimberg, Hilterfingen, Homberg, Schwendibach, Spiez, Steffisburg, Thierachern, Uetendorf, Zwieselberg
വെബ്സൈറ്റ്www.thun.ch
SFSO statistics

മധ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തിൽപ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജർമൻഭാഷ സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂൺ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.

2. സ്വിറ്റ്സർലൻഡിലെ ഒരു തടാകം. ടൂൺ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (Aare) നദിക്കരയിലാണ് ടൂൺ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൗകര്യങ്ങൾ ടൂൺ തടാകത്തിലുണ്ട്. വിസ്തീർണം: 47 ച.കി.മീ.

  1. 1.0 1.1 "Arealstatistik Standard - Gemeinden nach 4 Hauptbereichen". Federal Statistical Office. Retrieved 13 ജനുവരി 2019.
  2. . Federal Statistical Office https://www.pxweb.bfs.admin.ch/pxweb/de/. Retrieved 15 ജൂൺ 2020. {{cite web}}: Missing or empty |title= (help)

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂൺ&oldid=4144124" എന്ന താളിൽനിന്ന് ശേഖരിച്ചത്