ത്രില്ലർ (ആൽബം)
അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമാണ് ത്രില്ലർ. 1982-ൽ എപ്പിക് റെക്കോർട്സ് വഴിയാണ് ഇത് പുറത്തിറങ്ങിയത്. വലിയ വിജയമായിരുന്ന 1979 ലെ ഓഫ് ദ വാൾ എന്ന ആൽബത്തിന്റെ തുടർച്ചയായിരുന്നു ഈ ആൽബം.
ത്രില്ലർ | ||||
---|---|---|---|---|
Studio album by മൈക്കൽ ജാക്സൺ | ||||
Released | നവംബർ 30, 1982 | |||
Recorded | April 14 – November 8, 1982 | |||
Studio | Westlake Recording Studios in Los Angeles | |||
Genre | ||||
Length | 42:19 | |||
Label | Epic | |||
Producer | ||||
മൈക്കൽ ജാക്സൺ chronology | ||||
| ||||
Singles from ത്രില്ലർ | ||||
|
ഈ ആൽബത്തിൽ ഒമ്പത് ട്രാക്കുകൾ ആണുള്ളത്.ഇതിൽ ഏഴെണ്ണം സിംഗിളുകളായി പുറത്തിറങ്ങി. ഇതിൽ നാലെണ്ണത്തിന്റെ രചന നിർവഹിച്ചത് ജാക്സൺ ആയിരുന്നു. ഏഴു സിംഗിളുകളും ബിൽബോട് ഹോട് 100 ലെ ആദ്യ പത്തിൽ ഇടം പിടിക്കുകയും രണ് ണ്ടെണ്ണം ബില്ലി ജീൻ , ബീറ്റ് ഇറ്റ് ഇവ ഒന്നാം സ്ഥാനത്ത് എത്തുകയുo ചെയ്തു. ത്രില്ലർ ഇപ്പോൾ ഏകദേശo 10 കോടിയോളം കോപ്പികൾ വിറ്റഴിക്കപെട്ടിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിയിട്ടുണ്ട്[1]അമേരിക്കയിൽ ഈ ആൽബം 3.3 കോടി കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്[2]. ത്രില്ലർ ജാക്സണെ ആൽബം ഓഫ് ദി ഇയർ അടക്കം 8 ഗ്രാമി നേടികൊടുത്തു.ഇത് അദ്ദേഹത്തെ ഒരു വർഷം ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടുന്ന വ്യക തി എന്ന പേരിൽ ഗിന്നസിൽ ബുക്കിൽ എത്തിച്ചു.
ത്രില്ലർ ആൽബം ജാക്സെനെ എംടിവിയിൽ പ്രത്യക്ഷപെടാൻ അവരമൊരുക്കി.ത്രില്ലറിലെ ബില്ലി ജീൻ എന്ന ഗാനമാണ് എംടിവി യിൽ പ്രക്ഷേണം ചെയ്ത ആദ്യ കറുത്ത വർഗ്ഗക്കാരുടെ ഗാനം. ഇത് പോപ് സംഗീത ലോകത്തെ വർണ്ണവിവേചനം ഇല്ലാതാക്കാനും ആരംഭ ദത്തിലായിരുന്ന എംടിവി യുടെ ഇന്നത്തെ വളർച്ചയെയും വളരെയധികം സഹായിച്ചു.കൂടാതെ ഇത് പ്രിൻസിനെ പോലുള്ള കറുത്തവർഗ്ഗക്കാരായി സംഗീതജ്ഞരുടെ വളർച്ചയെ വളരെ സഹായിച്ചിട്ടുണ്ട് [3].ഇതിന്റെ തുടർച്ചയായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൊണാൾഡ് റീഗൻ ജാക്സണെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടയി.
അവലംബം
തിരുത്തുക- ↑ http://www.guinnessworldrecords.com/world-records/70133-best-selling-album
- ↑ http://www.forbes.com/sites/melindanewman/2016/02/01/michael-jacksons-thriller-hits-32-million-as-riaa-adds-streaming-to-gold-and-platinum-certs/#2cc3321190d3
- ↑ http://www.cnn.com/2009/SHOWBIZ/Music/06/28/michael.jackson.black.community/