ദ സ്റ്റീംറോളർ ആൻഡ് ദ വയലിൻ (ചലച്ചിത്രം)

(The Steamroller and the Violin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആന്ദ്രേ തർകോവ്സ്കിയുടെ ഡിപ്ലോമ ചിത്രമായിരുന്നു 1961-ൽ സംവിധാനം ചെയ്ത ആവിയന്ത്രവും വയലിനും (Каток и скрипка). വയലിൻ പഠിക്കുന്ന സാഷ (ഇഗോർ ഫോംചെങ്കോ) എന്ന കുട്ടിയും ആവിയന്ത്രം ഘടിപ്പിച്ച റോഡ് റോളർ പ്രവർത്തിപ്പിക്കുന്ന സെർഗിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം. തർകോവ്സ്കിയും VGIK ചലചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠി അന്ദ്രേ കൊൺചലോവ്സ്കിയും ചേർന്നെഴുതിയ ഈ ചലചിത്രം മോസ്ഫിലിം സ്റ്റുടിയോയിലാണ് നിർമ്മിക്കപ്പെട്ടത്. ഈ ചിത്രത്തിന് ഏറ്റവും ഉയർന്ന ഗ്രേഡായ 'എക്സലന്റ്' ലഭിച്ചു.[1] [2] [3]

ആവിയന്ത്രവും വയലിനും
സംവിധാനംആന്ദ്രേ തർകോവ്സ്കി
രചനഅന്ദ്രേ കൊൺചലോവ്സ്കി
ആന്ദ്രേ തർകോവ്സ്കി
അഭിനേതാക്കൾഇഗോർ ഫോംചെങ്കോ
വ്ലാദിമിർ സമൻസ്കി
ഛായാഗ്രഹണംവാദിം യുസോവ്
ചിത്രസംയോജനംല്യുബോവ് ബുട്ടുസോവ
റിലീസിങ് തീയതിഡിസംബർ 30, 1961
രാജ്യംസോവിയറ്റ് യൂണിയൻ
ഭാഷറഷ്യൻ
സമയദൈർഘ്യം46 മിനിട്ട്

അവലംബം തിരുത്തുക

  1. "Final Transcript of Grades (VGIK)". 1961-05-05
  2. Tarkovsky, Andrei; edited by William Powell (1999). Collected Screenplays. London: Faber & Faber
  3. Jan, Bielawski; Trond S. Trondsen (2002). "Nostalghia.com looks at... The Steamroller and the Violin". Nostalghia.com. Retrieved 2007-12-10.

പുറം കണ്ണികൾ തിരുത്തുക